നേന്ത്രവാഴയെ ബാധിക്കുന്ന ഇലപ്പുള്ളി രോഗം
നേന്ത്രവാഴയെ ബാധിക്കുന്ന ഇലപ്പുള്ളി രോഗം

ഇലപ്പുള്ളി രോഗം
കേരളത്തിൽ കൃഷി ചെയ്ത് വരുന്ന ഒരു പ്രധാനപ്പെട്ട പഴവർഗ്ഗ വിളയാണ് വാഴ, നേന്ത്രവാഴയാണ് പ്രധാനമായും കേരളത്തിൽ കൃഷി ചെയ്ത് വരുന്ന വാഴയിനം.
മറ്റ് വിളകൾപ്പോലെ തന്നെ നിരവധി കീട രോഗബാധകളും, മൂലകങ്ങളുടെ അഭാവം മൂലമുള്ള പ്രശ്നങ്ങളും, കുമിൾ രോഗബാധകളുമൊക്കെ നേന്ത്രവാഴ കൃഷിയെ പ്രതികൂലമായ് ബാധിക്കുന്നു.
നേന്ത്രവാഴയെ പ്രധാനമായും ദോഷകരമായ് ബാധിക്കുന്ന കുമിൾ രോഗബാധയാണ് സിഗട്ടോക്ക അഥവ ഇലപ്പുള്ളി രോഗം.
മഞ്ഞ നിറത്തിലും, തവിട്ട്/ കറുപ്പ് നിറത്തിലുമുള്ള വരകളും പുള്ളികളും നേന്ത്രവാഴയിൽ കാണുന്ന താണ് ആദ്യ ലക്ഷണം.
ക്രമേണ വരകളും, പുള്ളികളുമൊക്കെ വലുതായ് കൂടി ചേർന്ന് വാഴയില മഞ്ഞളിച്ച് കരിഞ്ഞു പോകുന്നു.
രോഗബാധ വളരെയധികം കൂടിയാൽ ഇലകൾ താണ്ടുകളിൽ വെച്ച് ഒടിഞ്ഞു തുങ്ങുന്നു.

പ്രതിരോധ നടപടികൾ
വളരെയധികം രോഗം രൂക്ഷമായ് ബാധിച്ച ഇലകൾ മുറിച്ചുമാറ്റി വാഴത്തോട്ടത്തിന് പുറത്ത് കൊണ്ട് പോയ് നശിപ്പിക്കണം.
രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ 1 % ബോർഡോ മിശ്രിതം രണ്ടാഴ്ച ഇടവിട്ട് അഞ്ചോ ആറോ തവണ തളിക്കുക.
രോഗബാധ വളരെ രൂക്ഷമാണങ്കിൽ മാത്രം മാങ്കോസെബ് (3 ഗ്രാം/ലി) പ്രൊപികൊണസോൾ (1 മി.ലി /ലി) ഇവയിൽ ഏതെങ്കിലുമൊന്ന് തളിച്ചു കൊടുക്കാം
Share your comments