Updated on: 21 May, 2021 6:27 PM IST
മിസ്റ്റ് രീതിയിലുള്ള തുള്ളി നന

മിസ്റ്റ് തുള്ളി നന പേര് സൂചിപ്പിക്കും പോലെ തന്നെ മഞ്ഞു കണിക വീഴും പോലെയാണ് .അത് മുഴുവൻ തോട്ടമാകെ വീഴും. തോട്ടത്തിൽ നോക്കിയാൽ മൂടൽ മഞ്ഞുപോലെ തോന്നിക്കും. തോട്ടത്തിലേക്കു നാം കയറിയാൽ നമ്മുടെ മേലാകെ നനയുകയും ചെയ്യും. അതാണ് മിസ്റ്റ് നനയുടെ പ്രത്യേകത. .

കൂടാതെ മിസ്റ്റ് രീതിയിലുള്ള നന എന്ന് വച്ചാൽ ചെടിയുടെ സമൂലം നനയുന്നു. തോട്ടമാകെ തണുത്ത അന്തരീക്ഷം ആകുന്നു. ഈർപ്പത്തിന്റെ അളവ് കൂട്ടുന്നു. ഓർക്കിഡ് പോലുള്ള ചെടികൾക്ക് ഉത്തമം മിസ്റ്റ് തുള്ളി നനയാണ്. വെള്ളത്തോടൊപ്പം ഈർപ്പമുള്ള അന്തരീക്ഷവും മുകളറ്റം മുതൽ ചുവട്ടിൽ വരെ വെള്ളം കിട്ടുകയും ചെയ്യുമ്പോഴാണ് ഏറ്റവും ഫലപ്രദമായ രീതിയിൽ ജലാഗിരണം ചെടിയിൽ നടക്കുന്നത്.

മിസ്റ്റ്  രീതിയിലുള്ള  തുള്ളി നന Mist Drip Irrigation

പ്രധാനമായും എമിറ്ററുകളുടെ വ്യതിയാനമാണ് , അതായത് വെള്ളം വീഴുന്ന രീതിയിലും വെള്ളം ചെടിക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലും വ്യത്യസങ്ങൾ ഉണ്ട്. വെള്ളമെത്തിക്കുന്നതിനുള്ള കുഴലുകളും യന്ത്ര ഭാഗങ്ങളുമെല്ലാം ഡ്രിപ്പിന്റേതുതന്നെയാണ് ഡ്രിപ്പിൽ കുഴലുകളെല്ലാം തറ നിരപ്പിൽ തന്നെ നിൽക്കുമ്പോൾ മിസ്റ്റിൽ ശാഖാ കുഴലുകൾ ചെടിക്കു മുകളിലൂടെ വലിക്കാവുന്നതാണ്. താങ്ങു മരത്തിന്റെ ശാഖകൾക്കിടയിലൂടെയോ മേൽക്കൂരയിലൂടെയോ നെടുനീളത്തിൽ ഇത്തരം കുഴലുകൾ കടത്തിവിട്ടാൽ മതിയാകും. ഇവയുടെ ഒരറ്റം ഉപകുഴലുകളുമായി ഉറപ്പ്പിച്ചിരിക്കുന്നു. മറ്റേയറ്റം വെള്ളത്തിന്റെ വഴിയടച്ചു കൊണ്ട് മടക്കി പ്രത്യേകയിനം ക്ലിപ്പിട്ടു വച്ചിരിക്കുകയാണ്. മിസ്റ്റിന്റെ രീതിയിൽ വെള്ളം വരണമെങ്കിൽ നല്ല ശക്തിയോടെ വെള്ളം ഉപകുഴലിൽ നിന്ന് ശാഖാ കുഴലിലെത്തണം. ഒന്നുകിൽ കൂടിയ ഉയരത്തിൽ നിന്ന് വെള്ളം പ്രധാന കുഴലിൽ എത്തണം.

ഡ്രിപ്പ് രീതിയിലുള്ള തുള്ളിനന Drip irrigation

ഒരു ചെടിക്കു വേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി നിർണയിച്ച് അത്രയും വെള്ളം മാത്രം തുള്ളി തുള്ളിയായി കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിലേക്ക് നൽകുന്നരീതിയാണ് തുള്ളിനന അഥവാ ഡ്രിപ്പ് ഇറിഗേഷൻ.മറ്റു രീതികളെ അപേക്ഷിച്ചു 60%മുതൽ 80% വരെ വെള്ളം ലാഭിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. തെങ്ങ് ,കമുക് , തേയില, കാപ്പി,ഏലം , കുരുമുളക്, ജാതി പോലുള്ള തോട്ടവിളകൾക്കാണ് ഡ്രിപ്പ് തുള്ളി നന ഏറ്റവും ഫലപ്രദം

English Summary: What is the difference between mist drip irrigation and drip drip irrigation?
Published on: 21 May 2021, 06:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now