Organic Farming

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

രാജേന്ദ്ര കുമാർ

രാജേന്ദ്ര കുമാർ

പ്രകൃതി എല്ലാം തന്ന് അനുഗ്രഹിച്ച ഒരു സംസ്ഥാനമായിരുന്നു കേരളം. കേരളത്തിന് പുറത്തുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിച്ച ഒരു ഘടകം കേരളത്തിൻറെ ഹരിതാഭയാണ്. അതിന് കാരണം കേരളത്തിൽ ലഭിക്കുന്ന  കൃത്യമായ മഴ തന്നെയായിരുന്നു. എന്നാൽ ഇന്ന് മറ്റുചില സംസ്ഥാനങ്ങളെ പോലെ വരൾച്ചയുടെയും വെള്ളപ്പൊക്കത്തെയും കെടുതികൾ അനുഭവിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി.

Now Kerala is one state among other states that suffer drought every year.

മഴയെ മാത്രം ആശ്രയിച്ച്  കൃഷിചെയ്യാൻ ഇനി ഒരുപക്ഷേ നമുക്ക് ആകില്ല. റെയിൻ വാട്ടർ ഹാർവെസ്റ്റിംഗിനെ കുറിച്ച് മുമ്പ് എഴുതിയിരുന്നു. ഒരു പരിധിവരെ വരൾച്ചയ്ക്ക് അതൊരു പരിഹാരമാണ്. നിലവിൽ കേരളത്തിലെ കർഷകർ പിന്തുടരുന്ന ജലസേചന രീതി ചെടികൾക്ക് ഹിതകരമല്ലാത്ത രീതിയിൽ കൂടുതൽ വെള്ളം  ഒരു സമയത്ത് നൽകുന്നതാണ്. കൂടുതൽ വെള്ളം ഒരു സമയത്ത് നൽകുന്നതിനു പകരം  വളരെ കുറച്ച് ജലം ദീർഘനേരം നൽകുന്ന ഒരു രീതിയാണ് കൂടുതൽ അഭികാമ്യം. ജലനഷ്ടം വലിയ തോതിൽ ഇതിനാൽ കുറയ്ക്കാനാകും. ജലദൗർലഭ്യം ഒരു വെല്ലുവിളിയായ നമ്മുടെ സംസ്ഥാനത്തിൽ ഇത്തരത്തിലുള്ള ജലസേചന രീതി സ്വീകരിക്കേണ്ടതുണ്ട്. ഇവിടെയാണ് ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റത്തിൻറെ പ്രാധാന്യം.

Farmers in Kerala should follow drip irrigation system in their fields to reduce the quantity of water.

കൃഷിയിടത്തിൽ ഈ രീതി പിന്തുടരാൻ ചിലവ് കൂടുതലാണ്. അതുകൊണ്ട്  സർക്കാരിൻറെ സബ്സിഡി ഉപയോഗിച്ച് ചെയ്യുകയാണ് നല്ലത്. 50 ശതമാനം മുതൽ 70 ശതമാനം വരെ സർക്കാർ ധനസഹായം ഈ പദ്ധതിക്ക് നൽകുന്നുണ്ട്. സംരക്ഷിത കൃഷിക്കാണെങ്കിൽ  100% സബ്സിഡി ലഭിക്കും. പക്ഷേ ഇത് കൃഷിയിടത്തിൽ സർക്കാർ ആനുകൂല്യം കൊണ്ട്  സംരക്ഷിത കൃഷി നടത്തുന്നവർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.

Government subsidy is up to 50 percentage, 70 percentage and hundred percentage according to various schemes and criteria.

കൃഷിയിടത്തിൽ  ഇപ്രകാരം ജലസേചനം നടത്തുമ്പോൾ  വളരെയധികം ജലം അനാവശ്യമായി നഷ്ടപ്പെടുന്നത് തടയാൻ കഴിയും. ജലസ്രോതസ്സിൽനിന്നും ചെറിയ പ്രഷർ കൊടുത്തു ജലകണികകളാക്കിയാണ്

ചെടിയുടെ കടഭാഗത്ത് എത്തിക്കുന്നത്. കൊടുക്കേണ്ട വളം വാട്ടർടാങ്കിൽ കലക്കി വെള്ളത്തിൽ കൂടെ  ചെടികളുടെ വേരിനടുത്തേക്ക് എത്തിക്കാം. കളനശീകരണം ഈ രീതിയിൽ എളുപ്പമാണ്. മാത്രമല്ല നിരപ്പല്ലാത്ത ഭൂമിയിലും ഇത് പ്രവർത്തിക്കും.

Drip irrigation system is operated by giving water droplets to the roots of the plants directly. It is suitable for all types of lands.

ഒരു ഏക്കറിന്  ഒരു ലക്ഷത്തിൽ കൂടുതൽ  ചിലവ് വരും. അതായത് മുപ്പതിനായിരം രൂപ മാത്രമേ  ഉപഭോക്താവ് വഹിക്കേണ്ടതൂള്ളൂ .

സബ്സിഡി ലഭിക്കാൻ ഒരു ഏക്കർ കൃഷിഭൂമി വേണമെന്ന് നിർബന്ധമുണ്ട്. കൂടാതെ കുഴൽ കിണറും ആവശ്യമാണ്.

Those who have 1 acre land and a bore well may apply  for the subsidy.

Only 30 % of the expense is shared by the beneficiary.

ആവശ്യമുള്ള രേഖകളുമായി അപേക്ഷ ഹോട്ടികൾച്ചർ ഓഫീസിലാണ്  സമർപ്പിക്കേണ്ടത്. ജില്ലാ ആസ്ഥാനങ്ങളിൽ  ഹെഡ്ഓഫീസുകൾ ഉണ്ടാകും. ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ഈ പദ്ധതി പച്ചക്കറി കൃഷിക്കും പൂകൃഷിക്കും ബാധകമാണ്.

Farmers can apply online or through horticulture offices set up in every district.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മുന്തിരി വൈൻ 

മധുരതുളസി അഥവാ സ്റ്റീവിയ

പൈപ്പ് കമ്പോസ്റ്റ്


English Summary: Drip irrigation

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine