Updated on: 13 September, 2021 1:28 PM IST
You can earn lakhs by cultivating Medicinal plants

ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ആയുര്‍വേദ മരുന്നുകള്‍ക്ക് ആവശ്യക്കാർ ഏറെയാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയുര്‍വേദ മരുന്നുകള്‍ക്കു പ്രത്യേക കഴിവുണ്ടെന്നാണ് വിലയിരുത്തല്‍. ആയുര്‍വേദ മരുന്നുകളുടെ ഉല്‍പ്പാദനവും വര്‍ധിക്കുകയാണ് പ്രത്യേകിച്ചും, ഈ കോവിഡ് കാലത്ത്.  

എന്നാല്‍ ആവശ്യത്തിന് ആയുര്‍വേദച്ചെടികള്‍ ലഭ്യമല്ലെന്നതാണു വിപണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതോടെ ആയുര്‍വേദച്ചെടികളുടെ വില കുതിച്ചു. കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ഏറ്റവും മികച്ച വരുമാന മാര്‍ഗമായി മാറുകയാണ് ആയുര്‍വേദച്ചെടികളുടെ കൃഷി. ദീര്‍ഘകാലത്തേയ്ക്ക് വരുമാനം ലഭിക്കുമെന്നതും നേട്ടമാണ്.

ആയുര്‍വേദച്ചെടികളിൽ തുളസി തന്നെയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്.  കതിര് മുതല്‍ വേരു വരെ ഔഷുധഗുണങ്ങള്‍ കല്‍പ്പിക്കുന്ന തുളസി ആവശ്യത്തിനു ലഭിക്കുന്നില്ലെന്നാണ് ഔഷധ നിര്‍മാണക്കമ്പനികള്‍ വ്യക്തമാക്കുന്നത്. ചുമയ്ക്കുള്ള മരുന്നു മുതല്‍ ക്യാന്‍സറിനുള്ള മരുന്നുകള്‍ വരെ ആയുര്‍വേദത്തില്‍ നിര്‍മിക്കുന്നത് തുളസി ഉപയോഗിച്ചാണ്. തുളസിക്കു പുറമേ ഇരട്ടിമധുരം, തിപ്പിലി, കറ്റാര്‍വാഴ തുടങ്ങിയവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഇവയില്‍ പല മരുന്നുച്ചെടികളും ഗ്രോ ബാഗുകളിലും മറ്റുമായി വീടിന്റെ ടെറസുകളിലും വളര്‍ത്താവുന്നതാണ്. ഇത്തരം ചെടികള്‍ വളര്‍ത്തുന്നവരുമായി വലിയ തുകയ്ക്ക് കരാറിലേര്‍പ്പെടാന്‍ നിരവധി മരുന്നുനിര്‍മാണക്കമ്പനികളാണ് വിപണിയിലുള്ളത്. ഇംഗ്ലീഷ് മരുന്നുകള്‍ നിര്‍മിക്കാനും ഇത്തരം ഔഷധസസ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.ഏക്കറുകള്‍ കൃഷി ചെയ്യുന്നതിനു പകരം വീടുകളില്‍ ലഭ്യമായ സ്ഥലത്ത് മുതല്‍ മുടക്ക് ഒന്നുമില്ലാതെ  നിങ്ങള്‍ക്ക് ഔഷധസസ്യങ്ങള്‍ കൃഷി ചെയ്യാം. 

കറ്റാര്‍വാഴ, തിപ്പിലി, ഇരട്ടിമധുരം എന്നിവയും  മികച്ച വരുമാനം നേടിത്തരുന്ന കൃഷികളാണ്. ഏതൊരു ബിസിനസിന്റെയും പ്രധാന ആകര്‍ഷണം അതിൽ നിന്ന് ലഭിക്കുന്ന വരുമാനം തന്നെയാണ്. ഏക്കറുകളിലാണ് ഔഷധച്ചെടികളുടെ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ,  2.47 ഏക്കര്‍ സ്ഥലത്ത് തുളസി കൃഷി ചെയ്യാൻ വരുന്ന ചെലവ് 15000- 20000 രൂപ മാത്രമാണ്. ഔഷധച്ചെടികളിൽ നിന്ന് ഒരു മാസം കുറഞ്ഞത് ഒരു ലക്ഷത്തോളം രൂപ നിങ്ങള്‍ക്ക് നേടാനാകും.

മികച്ച രീതിയില്‍ കൃഷി ചെയ്യാന്‍ തയാറാണെങ്കില്‍ സാമ്പത്തിക സഹായമടക്കം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  ഔഷധക്കൃഷിക്ക് സഹായം നല്‍കാന്‍ നിരവധി കമ്പനികള്‍ ഇന്ന് വിപണിയിലുണ്ട്.  എത്ര ഉല്‍പ്പാദനം നടത്തിയാലും ആവശ്യക്കാരുണ്ടെന്നതും നേട്ടമാണ്. പതഞ്ജലി, ഡാബര്‍, വൈദ്യനാഫ് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഔഷധക്കൃഷിക്ക് പ്രോല്‍സാഹനം നല്‍കുന്നവരാണ്. ദിനംപ്രതി വില വര്‍ധിക്കുകയാണെന്നതും ലാഭം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഔഷധചെടികളുടെ കൃഷി ചെയ്യാൻ ഒരുങ്ങുന്നവർ ആദ്യം അതിൻറെ കൃഷി രീതികള്‍ മനസിലാക്കിയിരിക്കേണ്ടത്  വളരെ പ്രധാനമാണ്. ഓരോ ഔഷധ സസ്യങ്ങളുടേയും കൃഷി രീതികള്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു. നടുന്ന രീതി മുതല്‍ വിളവെടുപ്പു വരെ മാറ്റങ്ങളുണ്ട്. ഇതിനായി സര്‍ക്കാരിന്റെ കീഴിലുള്ള കൃഷി വകുപ്പുകള്‍ വഴി സഹായങ്ങള്‍ ലഭ്യമാക്കാവുന്നതാണ്.  മികച്ച രീതിയില്‍ കൃഷി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് തിരുവനന്തപുരത്തുള്ള സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെയോ, കോതമംഗലം ഓടയ്ക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന ആരോമിറ്റിക് മെഡിസിനല്‍ പ്ലാന്റ്‌സ് റിസര്‍ച്ചിന്റെയോ സേവനം ഉപയോഗപ്പെടുത്താം. മികച്ച വിത്തിനങ്ങൾക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിപണികള്‍ക്കും ഇത് സഹായമാകും.

English Summary: You can earn lakhs by cultivating Medicinal plants
Published on: 13 September 2021, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now