Organic Farming

വിവിധ തരം കൃഷി രീതികളെക്കുറിച്ചറിയാം

പുതയിടൽ

വിളകൾ മെച്ചപ്പെടുത്തുന്നതിനായി നടത്തിവരുന്ന വിവിധ തരം കൃഷിരീതികളെ കുറിച്ചാണ് ഇവിടെ  പ്രതിപാദിച്ചിരിക്കുന്നത്.

വിള പര്യയം

ഒരുവിളയ്ക്കു ശേഷം പയറു വർഗം വിളകൃഷി ചെയ്യുന്ന രീതിയാണിത്. പയറു വർഗം വിളയുടെ വേരിലെ റൈസോബിയം ബാക്ടീരിയ മണ്ണിന്റെ ഫലപുഷടി കൂട്ടുന്നു. ഒരേ കൃഷി ചെയ്തു കൊണ്ടിരുന്നാൽ കീടങ്ങൾ പെരുകും. കീടങ്ങളെ നിയന്ത്രിക്കാനും ഈ രീതി സഹായിക്കും

ഇടവിള

ഒരു കൃഷി ഉള്ളപ്പോൾ തന്നെ അതേ നിലത്തിൽ മറ്റൊരു കൃഷി ചെയ്യുന്ന കൃഷിരീതിയാണ് ഇടവിളക്കൃഷി. ഒന്നോ അതിലധികമോ വിളകൾ ഒന്നിച്ചു ചെയ്യാം  ഈ രീതിയിൽ. ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിളവു കൂട്ടുക എന്ന ലക്ഷ്യം വെച്ചാണ് ഈ കൃഷിരീതി കൈക്കൊള്ളുന്നത്. കുറ്റിപ്പയർ, ചെണ്ടുമല്ലി, വാഴ, പച്ചക്കറി പോലുള്ളവ വിളകൾ തെങ്ങും തോപ്പുകളിൽ സാധാരണ കണ്ടുവരുന്ന ഇടവിളകളാണ് മിക്കപ്പോഴും ദീർഘകാല ഹ്രസ്വകാല വിളകൾ സമ്മിശ്രമായായിരിക്കും കൃഷി ചെയ്യുന്നത്. തക്കാളിയും കാപ്പിയും ഇടവിളചെയ്യാം. ഇടവിളയായി വേരു മുഴകൾ ഉള്ള കൃഷികൾ ചെയ്യുന്നത് മണ്ണിന്റെ ഫലപുഷ്ടി കൂട്ടും.

പുനം കൃഷി

കാട് വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ്‌ പുനം കൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്യാതെ ഒറ്റത്തവണമാത്രം കൃഷിയിറക്കുന്നു എന്നതാണ്‌ പുനം കൃഷിയുടെ പ്രധാന പ്രത്യേകത. ഒരിക്കൽ കൃഷി ചെയ്തശേഷം ആ സ്ഥലം ഉപേക്ഷിക്കുന്നു. അവീടെ വീണ്ടും ചെടികളും മരങ്ങളും തഴച്ചുവളരുകയും ചെയ്യും. പിന്നീട് അതേ സ്ഥലത്ത് കൃഷി ചെയ്യുന്നത് വർഷങ്ങൾക്കു ശേഷമായിരിക്കാം. മുഖ്യ വിള നെല്ലാണ്‌

പുതയിടൽ / ജൈവ പുത

മണ്ണിനെ സൂര്യപ്രകാശമേൽക്കാതെ മൂടിവെക്കുന്ന രീതിയാണിത്

സൂര്യപ്രകാശമേല്‍ക്കാത്തതിനാല്‍ മണ്ണില്‍നിന്നും ജലാംശം ബാഷ്പീകരിക്കുന്നത് തടയാന്‍ പുതയിടല്‍ സഹായിക്കുന്നതുമൂലം ജലസേചനത്തിന്റെ അളവും നല്ലൊരുപരിധിവരെ കുറയ്ക്കാനാവും.

പുതയിടുന്ന ജൈവവസ്ത്തുക്കള്‍ ക്രമേണ വിഘടിച്ച് മണ്ണിലേക്ക് ചേരുകയും മണ്ണിലെ ജൈവാംശം (Organic Carbon Content) ഏറുകയും ചെയ്യും. ഇങ്ങനെ പരുവപ്പെടുന്ന മണ്ണിന് ജലാഗിരണശേഷിയും ജലനിര്‍ഗ്ഗമനശേഷിയും വായുസഞ്ചാരവും കൂടും.

വായുസഞ്ചാരം കൂടുന്നതിനാല്‍ മണ്ണില്‍ വായുവിന്റെ അസാന്നിധ്യത്തില്‍ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളുടെ (Anaerobic Micro Organisms ) എണ്ണത്തില്‍ കാര്യമായ കുറവനുഭവപ്പെടും.

ജൈവവസ്തുക്കള്‍ പണവും അധ്വാനവും മുടക്കി കമ്പോസ്റ്റ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നതിനുപകരം വിളകള്‍ക്ക് പുതയിട്ടാല്‍ ഈ വസ്തുക്കള്‍ മണ്ണിനെയും ജലത്തെയും സംരക്ഷിക്കുകയും ക്രമമായി മണ്ണിലേക്ക് കമ്പോസ്റ്റായി വിഘടിച്ചുചേരുകയും ചെയ്യും.

മേല്‍മണ്ണ് ചൂടാകാത്തതിനാല്‍ മണ്ണിരകളും, സൂക്ഷ്മജീവികളും മിത്രസൂക്ഷ്മാണുക്കളും മണ്ണിന്റെ മേല്‍പ്പരപ്പില്‍ത്തന്നെ താമസിക്കുകയും സസ്യങ്ങള്‍ക്കാവശ്യമായ ജൈവപ്രക്രിയകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

പോഷകങ്ങള്‍ ആഗിരണം ചെയ്യാനായി സസ്യങ്ങളുടെ വേരുകളും മേല്‍മണ്ണിലേക്ക് കൂടുതലായി വളര്‍ന്നുകയറും

ജൈവസ്തുക്കളിലെ സൂക്ഷ്മമൂലകങ്ങളെ വിഘടിപ്പിച്ചുതരുന്ന മണ്ണിരകളും സൂക്ഷ്മാണുക്കളും മറ്റും ഈ ജൈവപുതയുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമൂലം സസ്യങ്ങള്‍ക്കാവശ്യമായ വിവിധ സൂക്ഷ്മമൂലകങ്ങള്‍ ക്രമമായി സസ്യങ്ങള്‍ക്ക് ലഭ്യമാവുന്നു

ഇടവിള

പൊലി കൂട്ടൽ/ കർക്കിടകക്കൊത്ത്

കർക്കിടക മാസത്തിൽ പറമ്പിലെ മണ്ണ് ചെറിയ കൂനകളായി കൂട്ടുന്നു

തുലാവർഷത്തിനു ശേഷം ഇത് തട്ടിനിരത്തുന്നു

അടിമണ്ണിന്റെ നനവ് നിലനിർത്താൻ ഈ രീതി സഹായിക്കുന്നു

ഭുമിയുടെ ചരിവിനു കുറുകെ കോണ്ടൂര്‍ വരമ്പിന് സമാന്തരമായി കൃഷി ചെയ്യുന്ന രീതിയാണ് കോണ്ടൂര്‍ കൃഷി. ഈ രീതിയിൽ മഴ വെള്ളം ഒഴുകിപ്പോകാതെ പിടിച്ചു നിര്‍ത്തുന്നതുമൂലം അത് മണ്ണിലേക്ക് ഊര്‍ന്നിറങ്ങി മണ്ണിനെ ഉറപ്പുള്ളതാക്കുകയും ഭൂഗർഭ ജലസ്രോതസ് വർധിപ്പിക്കുകയും ചെയ്യുന്നു.

ബഹുതല - ബഹു വിളകൃഷി

ഉയരം കൂടിയതും കുറഞ്ഞതുമായ സസ്യങ്ങള്‍ നിശ്ചിത രീതിയില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണ് ബഹുതല കൃഷി. സസ്യങ്ങള്‍ തമ്മില്‍ സൂര്യ പ്രകാശത്തിനോ വായുവിനോ വെള്ളത്തിനോ പോഷകങ്ങള്‍ക്കോ വേണ്ടിയുള്ള മത്സരം ഉണ്ടാകുന്നില്ല എന്നതാണ് ഈ രീതിയുടെ മെച്ചം. ഒപ്പം രോഗ, കീടാക്രമണം കുറവാണെന്നതും കുറഞ്ഞ പരിപാലനവും ഈ രീതിയെ കർഷകർക്ക് പ്രിയങ്കരമാക്കുന്നു.

ഇടവരി കൃഷി

മണ്ണൊലിപ്പ് ഒരു പ്രധാന ഭീഷണിയായി മാറുന്ന ഇക്കാലത്ത് മേൽമണ്ണ് പിടിച്ചു നിർത്തുന്ന വിളകളും, മണ്ണിളക്കല്‍ ആവശ്യമുള്ള വിളകളും ഒന്നിടവിട്ടുള്ള വരികളില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണ് ഇടവരി കൃഷി. 

മണ്ണൊലിപ്പ് ഭീഷണിയുള്ള താരതമ്യേന ചരിവ് കുറഞ്ഞ പ്രദേശങ്ങൾക്ക് അനുയോജ്യമായ കൃഷിരീതിയാണിത്.


English Summary: Learn about different types of farming methods

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine