1. Health & Herbs

ഇതുകൊണ്ടാണ് തുളസി പറിച്ചു കളയരുത് എന്ന് പറയുന്നത്

ഭാരതത്തിലും തെക്കു കിഴക്കൻ ഏഷ്യ യിലും ഉത്ഭവിച്ച ഹോളി ബേസിൽ അതായത് വിശുദ്ധ തുളസി (ശാസ്ത്രീയ നാമം -Ocimum sanctum), എന്നറിയപ്പെടുന്ന തുളസിക്കു ആയുർവേദ ത്തിൽ ഉള്ള പ്രാധന്യം വളരെ കൂടുതലാണ്. Originating in India and Southeast Asia, Tulsi, also known as Holy Tulsi (scientific name - Ocimum sanctum), is very important in Ayurveda.

Shalini S Nair
തുളസി
തുളസി

തുളസിയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ഇതുകൊണ്ടുതന്നെ ആയുർവേദ  ചികിത്സയിൽ  ഇതിന് പ്രാധാന്യവുമേറുന്നു. ചരകസംഹിതയിൽ പരാമർശമുള്ള തുളസി, പിരിമുറുക്കം കുറയ്ക്കാനുള്ള കഴിവുള്ള ഔഷധമാണ്. കറുത്ത തുളസിക്കും വെളുത്ത തുളസിക്കും,  യഥാക്രമം  കൃഷ്ണതുളസിയെന്നും രാമതുളസിയെന്നും പറയുന്നു. ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഒരു ആയുർവേദ ഔഷധം കൂടിയാണിത്.

ഭാരതത്തിലും തെക്കു കിഴക്കൻ ഏഷ്യ യിലും ഉത്ഭവിച്ച ഹോളി ബേസിൽ അതായത്  വിശുദ്ധ തുളസി (ശാസ്ത്രീയ നാമം -Ocimum sanctum), എന്നറിയപ്പെടുന്ന തുളസിക്കു   ആയുർവേദ ത്തിൽ ഉള്ള  പ്രാധന്യം വളരെ കൂടുതലാണ്. Originating in India and Southeast Asia, Tulsi, also known as Holy Tulsi (scientific name - Ocimum sanctum), is very important in Ayurveda.

ഹിന്ദുമതത്തിൽ  പുണ്യമായി കണക്കാക്കുന്ന ഒരു സസ്യമാണ് തുളസി. അതു കൊണ്ടുതന്നെ പൂജകൾക്കും  മറ്റും പ്രധാനമായി ഉപയോഗിയ്ക്കുന്നു. വിഷ്ണു പൂജയിൽ ഏറ്റവും പ്രധാനമാണ്  തുളസീ ദളങ്ങൾ . ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി.

തുളസി
തുളസി

തുളസി എന്ന നാമത്തിനു അർഥം "തുലനമില്ലാത്തത് എന്നാകുന്നു. തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.ഔഷധഗുണമുള്ള ഈ സസ്യം ഭാരതത്തിൽ മരുന്നിനു പകരമായി കണക്കാക്കപ്പെടുന്നു.

തുളസിയുടെ  പ്രത്യേകതകൾ

അര മീ. മുതൽ ഒരു മീ. വരെ ഉയരത്തിൽ തുളസി വളരും. സസ്യത്തിന്റെ തണ്ടുകൾക്ക് ഇരുണ്ട നീലയോ ഇളം പച്ചയോ നിറമാണ്.  സസ്യത്തിൽ പ്രത്യേക സുഗന്ധമുള്ള ധാരാളം എണ്ണ ഗ്രന്ഥികളുമുണ്ട്. സംസ്കൃതത്തിൽ മാൻ ജരി, കൃഷ്ണതുളസി, സുരസാ, ദേവദുന്ദുഭി എന്നു പലപേരുകളിൽ അറിയപ്പെടുന്നു. ഹിന്ദിയിലും തമിഴിലും തുളസി എന്നു തന്നെയാണ് പറയുന്നത്.

തുളസിയുടെ ആരോഗ്യ ഗുണങ്ങൾ

മാനസീക സംഘർഷത്തിനും ഉത്കണ്ഠ ക്കും പരിഹാരമായി തുളസി യുടെ ഇലകൾ വായിൽ ഇട്ടു ചവക്കുന്നത് വളരെ സാധാരണമാണ്. പ്രമേഹത്തിനും ഉയർന്ന കൊളെസ്ട്രോൾ നും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു.  വിഷരഹിതമായ സസ്യമായാണ് തുളസിയെ കണക്കാക്കുന്നത് [adaptogenic herb]. ഇത്തരം സസ്യങ്ങൾ ശരീരത്തെ സമ്മർദ്ദത്തിൽ നിന്നും മുക്തമാക്കി എനർജി ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്നു. ഹെർബൽ ചായ യിൽ  തുളസി വളരെയധികം ഉപയോഗിക്കുന്നു.

തുളസി ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു. കൃമിഹരമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്ക്കുന്നു. ത്വക് രോഗങ്ങളെ  ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. 

തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്.

തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. 

തുളസി
തുളസി

തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത് തടയാൻ സഹായിക്കും. 

ഇതിന് ആന്റിബാക്ടീരിയൽ  ആന്റി ഫങ്ഗൽ  ഗുണങ്ങളുണ്ട്. 

തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. തുളസിയിലയും പാടക്കിഴങ്ങും ചേർത്തരച്ച് പുരട്ടിയാൽ മുഖക്കുരു മാറും. ചിലന്തിവിഷത്തിന് ഒരു സ്പൂൺ തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടിയാൽ മതി. ചുമശമന ഔഷധങ്ങൾ, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ എന്നിവയിൽ തുളസി ഒരു ചേരുവയായും ഉപയോഗിക്കുന്നു

തുളസി യുടെ ഇലകളിൽ നിന്നും വേരുകളിൽ നീന്നും തണ്ടിൽ നിന്നും ആണ് ഔഷധം തയ്യാറാകുന്നത്.  മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ  വരുന്നതു തടയാനും തുളസിയ്ക്കാവും. മുഖക്കുരുവിനു മുകളിൽ  തുളസി അരച്ചിടുന്നതും നല്ലതാണ്. The medicine is prepared from the leaves, roots and stalks of mint. Mint can also be used to prevent problems like acne. It is also good to fry mint on top of acne.

ദിവസവും അല്പം തുളസിയിലകൾ  കടിച്ചു ചവച്ചു തിന്നാൽ  രക്തം ശുദ്ധീകരിയ്ക്കപ്പെടും. ശരീരത്തിലെ രക്തപ്രവാഹം വര്ദ്ധിയ്ക്കുംഇതുകൊണ്ടുതന്നെ ചര്മത്തിനു തിളക്കം നല്കാനും രക്തജന്യ രോഗങ്ങൾ  ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും Chewing a few mint leaves every day will purify the blood. Increases blood flow in the body, thus brightening the skin and preventing blood-borne diseases.

മഞ്ഞപ്പിത്തം, മലേറിയ, വയറുകടി എന്നീ രോഗങ്ങളുടെ ശമനത്തിന് തുളസിയിലച്ചാറ് രാവിലെയും വൈകിട്ടും ഒരു സ്പൂൺ വീതം പതിവായി സേവിക്കുന്നത് ഗുണം ചെയ്യും. തുളസിയിലച്ചാറും അഞ്ച് മി.ലി. തേനും ചേർത്ത് പതിവായി മൂന്നു നേരം കഴിച്ചാൽ ജീർണകാസവും ജ്വരവും സുഖപ്പെടും. വസൂരി-ലഘുവസൂരിരോഗങ്ങൾക്കും ഇതു ഫലപ്രദമാണ്.

സ്ട്രെസ് കുറയ്ക്കുവാൻ  സഹായിക്കുന്ന ഒന്നാണ് തുളസി. സ്ട്രെസ് കുറയ്ക്കുവാൻ  പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാർക്കു  തുളസി കഴിയ്ക്കുന്നതു ഗുണം ചെയ്യും. നിക്കോട്ടിൻ  ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങൾ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതിൽ  ആന്റിഓക്സിഡന്റുകൾ  അടങ്ങിയിട്ടുണ്ട്. Mint is one of the things that helps to reduce stress. There are people who smoke to reduce stress. Eating mint is good for these people. Mint helps to eliminate the ill effects that nicotine brings to the body. It contains antioxidants.

യൂജിനോൾ  എന്നൊരു ഘടകം തുളസിയിൽ  അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: തുളസി കൃഷിയിലെ സാധ്യതകൾ

English Summary: This is why it is said that mint should not be plucked.

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds