1. Health & Herbs

ചുവന്ന കറ്റാർവാഴ എങ്ങനെ തിരിച്ചറിയാം?

പുതുമകളേറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കാർഷിക കേരളത്തിന് മുതൽകൂട്ടാകുന്ന പുത്തനാശയങ്ങളും പുതുസംരംഭങ്ങളും പിറവികൊണ്ട കാലമായിരുന്നു നമുക്ക് ഈ കോവിഡ് കാലം. വിപണന സാധ്യതയേറെ ഉള്ളതും ആരോഗ്യത്തിന് ഗുണകരമാവുന്ന എന്തും കച്ചവടക്കണ്ണുകളോടെയാണ് മലയാളികൾ നോക്കി കണ്ടത് .

Priyanka Menon
Red Alo Vera
Red Alo Vera

പുതുമകളേറെ  ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. കാർഷിക കേരളത്തിന് മുതൽകൂട്ടാകുന്ന പുത്തനാശയങ്ങളും പുതുസംരംഭങ്ങളും പിറവികൊണ്ട കാലമായിരുന്നു നമുക്ക് ഈ കോവിഡ് കാലം. വിപണന സാധ്യതയേറെ ഉള്ളതും ആരോഗ്യത്തിന് ഗുണകരമാവുന്ന എന്തും കച്ചവടക്കണ്ണുകളോടെയാണ്  മലയാളികൾ നോക്കി കണ്ടത് . അത്തരത്തിൽ വിപണന സാധ്യതയിൽ ഏറെ മുന്നിൽനിൽക്കുന്നതും ഔഷധഗുണങ്ങളാൽ സമ്പന്നവുമായ ഒന്നാണ് "ചുവന്ന കറ്റാർവാഴ" അഥവാ "ചെങ്കുമാരി".

Red Alo Vera
Red Alo Vera

"അസ്ഫോഡെപോഷ്യ" കുടുംബത്തിൽപെട്ട ഇനമാണ് കറ്റാർവാഴ. സാധാരണ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കറ്റാർവാഴയും ചുവന്ന കറ്റാർവാഴയും തമ്മിൽ പ്രത്യക്ഷത്തിൽ  യാതൊരു തരത്തിലുള്ള വ്യത്യാസങ്ങളും ഇല്ല. കാഴ്‌ചയിൽ ഒരു പോലെ ആണെങ്കിൽ ഗുണത്തിൽ ഏറെ മുന്നിലാണ് ചുവന്ന കറ്റാർവാഴ. ചുവന്ന കറ്റാർവാഴക്ക്   ചെങ്കുമാരി എന്ന് പേര് കൂടി ഉണ്ട്. ചുവന്ന കറ്റാർവാഴയുടെ തണ്ട് ചുവപ്പ് നിറത്തിലാണെന്ന മിഥ്യ ധാരണ നമ്മുടെ നാട്ടിൽ പലർക്കുമുണ്ട്. കറ്റാർവാഴ തണ്ടിൽ ചുവപ്പു മിശ്രിതം പുരട്ടി കൂടിയ വിലക്ക് വിൽക്കാൻ ശ്രമിക്കുന്ന വ്യാജന്മാർ കേരളത്തിലുണ്ടെന്ന കാര്യമാണ് ഏറെ വിരോധാഭാസം. ചുവന്ന കറ്റാർവാഴയുടെ തണ്ടിന് സാധാരണ കറ്റാർവാഴയുടെ തണ്ടിനെ പോലെ പച്ച നിറം തന്നെയാണ്. പക്ഷെ ചെങ്കുമാരിയുടെ ജെല്ലിന് കടുചുവപ്പ് നിറമാണ്. കറ്റാർവാഴ ആദ്യം മുറിക്കുമ്പോൾ ഇളം മഞ്ഞ ദ്രാവകമാണ് കാണപ്പെടുന്നത്. ഇതേ ദ്രാവകം മൂന്നോ നാലോ മിനിറ്റ് കഴിയുമ്പോൾ മഞ്ഞ നിറത്തിൽ നിന്ന് കടും ചുവപ്പ് നിറത്തിലേക്ക് രൂപം മാറുന്നു. ചുവപ്പ് കറ്റാർവാഴയുടെ ചെറിയ തൈക്കു പോലും വിപണിയിൽ 5000 രൂപ വരെ വില വരാം. ഭാരതത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ ചില ഗ്രന്ഥങ്ങളിൽ ചുവന്ന കറ്റാർവാഴയുടെ (red alo vera) പ്രാധാന്യത്തെ കുറിച്ച് പറയുന്നുണ്ട്. ശ്രേഷ്ഠമായ ഈ കറ്റാർവാഴ മനുഷ്യരുടെ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റത്തിന്റെയും അറിവില്ലായ്‌മയുടെയും ഫലമായി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

Aloe vera belongs to the "Asphodophosia" family. There is no apparent difference between aloe vera and red aloe vera which are commonly found in our country. Red aloe vera is far ahead in quality if it looks the same. Red aloe vera is also known as Chenkumari. Many people in our country have the misconception that the stalk of red aloe vera is red.

Alo Vera
Alo Vera

കറ്റാർവാഴ ആരോഗ്യഗുണങ്ങൾ (Health Benefits of Aloe Vera)

ചുവന്ന കറ്റാർവാഴയുടെ വിപണി പ്രധാനമായും മരുന്നുല്പാദനവുമായി ആണ് ബന്ധപ്പെട്ടുകിടക്കുന്നത്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ കറ്റാർവാഴ എല്ലാ ചികിത്സ സമ്പ്രദായങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്. ചുവന്ന കറ്റാർവാഴയുടെ പൊടി ഇന്ന് വിപണിയിൽ ലഭ്യമാണ്. പല ബഹുരാഷ്ട്ര കമ്പനികളും ചുവന്ന കറ്റാർവാഴയെ പല രൂപത്തിൽ വിപണിയിൽ ഇറക്കാനുള്ള കിട മത്സരത്തിലാണ്. ജീവകങ്ങൾ, എൻസൈമുകൾ, കാൽസ്യം, അമിനോആസിഡ്, ക്ലോറോഫിൽ, മാംഗനീസ്, തുടങ്ങിയവ കറ്റാർവാഴയിൽ സമ്പന്നമാണ്. മുടിവളർച്ച ത്വരിതപ്പെടുത്താനും മുഖകാന്തി വർധിപ്പിക്കാനും കറ്റാർവാഴയിലെ പോളിസാക്കറൈഡുകൾ സഹായകമാണ്. ചുവപ്പ് കറ്റാർവാഴയെ ജ്യൂസ് ആക്കി തേൻ ചേർത്ത് കഴിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്. അമിതരക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ മറികടക്കുവാനും ദഹനസംബന്ധ പ്രശ്നങ്ങൾ, ത്വക്ക് രോഗങ്ങൾ  തുടങ്ങിയവ പരിഹരിക്കാനും ഇത് ഉത്തമമാണ്. സാധാരണ കറ്റാർവാഴയെ പോലെ തന്നെ ചുവന്ന കറ്റാർവാഴയും കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമാണ്.നീർവാഴ്ചയുള്ള മണ്ണും താരതമ്യേന സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവുമാണ് ഈ കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. ചുവന്ന കറ്റാർവാഴയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞു നാം അതിന്റെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാട്ടിൻപുറത്തെ അത്ഭുതസസ്യം

English Summary: Red Alo vera

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds