Updated on: 1 September, 2020 4:36 PM IST
coconut

തെങ്ങുകൾക്കും ഒരു ദിനം.സെപ്റ്റംബർ 2 . നമ്മുടെ മികച്ച ഭക്ഷ്യ വിഭവവും ഒരു കാലത്തു നമ്മുടെ വരുമാന മാർഗവുമായിരുന്ന തെങ്ങു കൃഷി പല സ്ഥലങ്ങളിലും അപ്പാടെ നിലച്ച മട്ടാണ്. മറന്നു പോകുന്നവയെ ഓർമ്മപ്പെടുത്താനും അവയെ ഓർമ്മയിൽ നിലനിർത്താനും പരിപാലിക്കാനുമായി ഇത്തരം ദിനാചരണങ്ങൾ നല്ലതാണ്. തെങ്ങു ദിനത്തിൽ തെങ്ങുകളുടെ പരിപാലനത്തെ ക്കുറിച്ചു ചില അറിവുകൾ

മലയാളി തെങ്ങിനെ വേണ്ട പോലെ സംരക്ഷിക്കാൻ മറന്നു പോകുന്നു. ഒരു തെങ്ങിൽ നിന്ന് എത്ര തേങ്ങാ കിട്ടും എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം പറയാൻ പലർക്കും കഴിയാറുമില്ല. കേരളത്തിൽ ഒരു തെങ്ങിൽ നിന്ന് നൂറിൽ കൂടുതൽ നാളികേരം ഉത്പാദിപ്പിക്കാൻ സാധിക്കുന്ന തെങ്ങിൻ പറമ്പുകൾ ധാരാളമുണ്ട്. അതിൽ നിന്നും മനസ്സിലാകുന്നത് ശാസ്ത്രീയമായ പരിചരണത്തിലൂടെ ആവശ്യത്തിനുള്ള ജൈവ വളം കൊടുത്തും അതിനെ പിന്തങ്ങുന്ന മറ്റു വളങ്ങൾ കൊടുത്തും ചെടികൾക്കാവശ്യമുള്ള എല്ലാ വളനങ്ങളും കൊടുക്കാം. അതിന്റെ ഫലമായി ഒരു തെങ്ങിൽ നിന്ന് നൂറിൽ കൂടുതൽ നാളികേരം ഉത്പാദിപ്പിക്കാൻ നമുക്ക് കഴിയും.

coconut tree

തെങ്ങു കൃഷിയെ വിജയത്തിലെത്തിക്കാനിറങ്ങി പുറപ്പെടുന്നവർ ശ്രദ്ധിക്കേണ്ടവ


1 ഇപ്പോൾ ഒരു തെങ്ങിൽ നിന്നും എത്ര തേങ്ങാ കിട്ടുന്നു എന്ന് നോക്കുക.
2. വിളവ് കുറഞ്ഞ തെങ്ങുകളുടെ ചുവട്ടിൽ തൈ തെങ്ങുകൾ വച്ചു പിടിപ്പിക്കുക. തൈ തെങ്ങുകൾ വലുതാകുന്ന മുറയ്ക്ക് വലിയ തെങ്ങുകൾ വെട്ടിമാറ്റാവുന്നതാണ്.
3. ഉയരം കൂടിയതും കുറഞ്ഞതുമായ ഇന്നാണ് ഇന്ന് കൃഷി ചെയ്തു വരുന്നു. ഉയരം കൂടിയവ വിളവ് തരുവാൻ ഏഴെട്ടു വർഷമെടുക്കും. ഈ ഇനങ്ങൾക്ക് നല്ല പ്രതിരോധ ശക്തി കണ്ടു വരുന്നു. കൂടാതെ ഉയരം കൂടിയ തെങ്ങിൽ നിന്ന് കിട്ടുന്ന കൊപ്രയുടെയും എണ്ണയുടെയും അളവ് കൂടുതലായും കണ്ടുവരുന്നു.
4 ഉയരം കുറഞ്ഞ ഇനങ്ങളാണ് ചാവക്കാട് കുള്ളൻ, മലയൻ യെല്ലോ ഡ്വാർഫ് തുടങ്ങിയവ. ഇവ നാലഞ്ചു കൊല്ലം കൊണ്ട് കായ്ച്ചു തുടങ്ങും. ഈ ഇനങ്ങൾ ഇളനീർ ഉപയോഗത്തിന് കൂടുതൽ യോജിച്ചതാണ്. ഈ രണ്ടു നിങ്ങളുടെയും ഗുണഗണങ്ങൾ ഉൾപ്പെടുന്ന ഹൈബ്രിഡ് ഇനങ്ങൾ ഇന്ന് ലഭ്യമാണ്. കേരശ്രീ, കേരഗംഗ, കേരസൗഭാഗ്യ തുടങ്ങിയ ഇത്തരം ഇനങ്ങൾ വിശ്വാസമുള്ള നേഴ്സറിയിൽ നിന്നും വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.തെങ്ങുകൾ വയ്ക്കുമ്പോൾ നല്ല തൈകൾ തെരഞ്ഞെടുക്കുക എന്നുള്ളതാണ് പരമ പ്രധാനമായ കാര്യം.

Dung organic manure at the base of coconut


നല്ലതെങ്ങിൻ തൈകൾ തെഞ്ഞെടുക്കനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ?


1 അഞ്ചു മാസത്തിനുള്ളിൽ തന്നെ അവ മുളച്ചിരിക്കണം.
2. ഒൻപതു മാസം പ്രായമായ തൈക്കു നാലിലകളും പത്തു മുതൽ പന്ത്രണ്ടു മാസം പ്രായമായ തൈകൾക്ക് ആറു മുതൽ എട്ടിലകളും ഉണ്ടെന്നു ഉറപ്പു വരുത്തണം.
3 അതുപോലെ വേഗത്തിൽ ഓലകൾ വിടരുകയാണെങ്കിൽ എളുപ്പം കായ്ക്കുന്ന തെങ്ങുകളായിട്ടാണ് അവ മാറുക എന്നുള്ളതാണ് സൂചന
.4 അതുപോലെ കണ്ണാടി ഘനം , പത്തു മുതൽ പന്ത്രണ്ടു സെന്റീമീറ്ററിൽ കുറയാതെയുള്ള തൈകളും തെരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.
5 ഒരു മീറ്റർ നീളം വീതി ആഴം, എന്ന വലിപ്പത്തിൽ വേണം എടുക്കാൻ.
6. ചെമ്മണ്ണ് നിറഞ്ഞ പ്രദേശത്തിൽ കുഴിയൊന്നിന് രണ്ടു കിലോഗ്രാം കറിയുപ്പ് ചേർക്കുന്നത് മണ്ണിന്റെ ഗുണമേൻമ വർധിപ്പിക്കാൻ നല്ലതാണ്.
7. നടുന്നതിനു എട്ടു മാസം മുൻപു കറിയുപ്പ് ചേർക്കണം. 8. ഭൂനിരപ്പിൽ നിന്നും 60 സെന്റീമീറ്റർ താഴെ വരെ മേൽമണ്ണ് കൊണ്ട് കുഴി നികത്താം.
9.ജൈവ വളം 25 കിലോഗ്രാം കുഴിയൊന്നിന് എന്ന നിരക്കിൽ നടീൽ സമയത്തു ചേർക്കണം.
10.മെയ് ജൂൺ മാസങ്ങളാണ് നടീലിനു അനുയോജ്യം. താഴ്ന്ന പ്രദേശങ്ങളിൽ മൺസൂണിന്റെ ശക്തി കുറഞ്ഞ സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടീൽ നടത്താവുന്നതാണ്.

11. നടീൽ രീതിയനുസരിച്ചു തെങ്ങുകൾ തമ്മിലുള്ള അകലം. 7 .5 മുതൽ 9 മീറ്റർ വരെ ക്രമീകരിക്കണം.
12. ഒരു ഹെക്ടറിൽ ഏകദേശം 200 തെങ്ങുകൾ നിലനിർത്താവുന്നതാണ്.
13. വിളവ് കുറഞ്ഞ തെങ്ങുകളുടെ ചുവട്ടിൽ തൈ തെങ്ങുകൾ വച്ചുപിടിപ്പിച്ച്‌ അവയുടെ വളർച്ച കൂടുന്നതിനനുസരിച്ചു വലിയ തെങ്ങു മുറിച്ചു കളയാം.

World coconut day- Krishi Jagran Poster

തെങ്ങിലെ മുഖ്യ ശത്രു.


വളർന്നു വരുന്ന തൈകളുടെ പരിചരണം തെങ്ങുകൃഷിയുടെ വിജയത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയത്തു ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു പ്രശ്നം ചെമ്പൻ ചെല്ലിയുടെ ആക്രമണം ആണ്. വേപ്പിൻപിണ്ണാക്കും മണലും തെങ്ങിന്റെ മണ്ടയിൽ ഉപയോഗിക്കുന്നത് വഴി ഇത് ഒരളവു വരെ നിയന്ത്രിക്കാം. Care of growing seedlings is very important for the success of coconut cultivation. One of the most notable issues at this time is the attack of the copper beetle. This can be controlled to some extent by applying neem cake and sand on the coconut shell.

അല്ലെങ്കിൽ നീറ്റു കക്ക പൊടിച്ച കുമ്മായം തെങ്ങിന്റെ മണ്ടയിലും കവിളിലും ഓലകളിലും വിതറുക. മഴയുള്ളപ്പോൾ ഓരോ മാസവും മഴയില്ലാത്തപ്പോൾ മൂന്നു മാസം എന്ന കണക്കിലും ചെയ്താൽ ചെമ്പൻ ചെല്ലിയുടെ ആക്രമണം കുറയ്ക്കാം. Or sprinkle lime powder on the coconut husk, cheeks and leaves. Copper beetle infestation can be reduced by doing it every month during the rainy season and every three months during the dry season.

Coconut copper beetle

ജലസേചനം.

ഇനി തോട്ടത്തിൽ തെങ്ങിന്റെ വിളവ് നിർണയിക്കുന്നത് ജലസേചനം ക്രമീകരിച്ചാണ്. ശരിയായ ജലസേചനം അവലംബിക്കുക വഴി വിളവ് ഇരട്ടിയോളം വർധിപ്പിക്കുവാൻ കഴിയും. കുറച്ചു വെള്ളം ഒഴിക്കുന്നതും കുറെയധികം വെള്ളമൊഴിക്കുന്നതും നല്ലതല്ല. 50 മുതൽ 55 ലിറ്റർ ജലമേ പ്രായപൂർത്തിയായ തെങ്ങിന് ആവശ്യമുള്ളു. അതിനേക്കാൾ ആവശ്യം മൈക്രോ ന്യൂട്രിയന്റ്സ് അതിന്റെ ചുവട്ടിൽ വളരാനുള്ള സാഹചര്യം ഒരുക്കാതിരിക്കുക എന്നതാണ്. തീരെ ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളിൽ അനുവർത്തിക്കാവുന്ന ഒരു രീതിയാണ് തൊണ്ടു മൂടൽ. തെങ്ങിന്റെ തോട്ടങ്ങളിൽ ബാക്കി വരുന്ന പട്ടയും ഓലയും ചകിരിയും കൊതുമ്പുമെല്ലാം തോട്ടത്തിൽ തന്നെ ഉപേക്ഷിക്കുതാകയാണ് പതിവ്. ചിലർ ഇത് കത്തിച്ചു കളയാറുമുണ്ട്. ഇതിനു പകരം ഇവ തെങ്ങിന്റെ തടങ്ങളിൽ തന്നെ നിക്ഷേപിക്കുക. ഈ ചെറിയൊരു പ്രവർത്തനം കൊണ്ട് ജലദൗർലഭ്യം ഒരളവു വരെ പരിഹരിക്കുവാൻ കഴിയും. പറമ്പിൽ നിന്ന് കിട്ടുന്ന ചപ്പു ചവറുകൾ ഇത് പോലെ തെങ്ങിൻ തടത്തിൽ പുതയിടുന്നതും നല്ലതാണ്. ഇത് ജലബാഷ്പീകരണം തടയുവാനും സഹായിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തെങ്ങിലെ ഒട്ടുമിക്ക രോഗങ്ങളും  പ്രതിവിധികളും .

#Coconut#Farm#Farmer#Agriculture#FTB

English Summary: A day for coconuts; Know some maintenance methods
Published on: 01 September 2020, 02:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now