Updated on: 14 October, 2022 4:13 PM IST
African shea butter: shea butter is a fat extracted from the nut of the African shea tree.

ചർമ്മ സംരക്ഷണ ശ്രണിയിലെ മിന്നും താരമാണ് ആഫ്രിക്കൻ ഷിയ ബട്ടർ(African shea butter) പക്ഷെ, തൊട്ടാൽ പൊള്ളും. എന്താണെന്നെല്ലേ? ആഫ്രിക്കൻ ഷിയ മരത്തിന്റെ കായ്യിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കൊഴുപ്പാണ് ഷിയ ബട്ടർ. ശീതകാല ചർമ്മ സംരക്ഷണത്തിൽ ആഫ്രിക്കൻ ഷിയ ബട്ടർ ഉൾപെടുത്തുന്നത്  വഴി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

നിലവിൽ രണ്ടു തരം ഷിയ ബട്ടർ ആണ് ആഫ്രിക്കയിൽ ഉല്പാദിപ്പിക്കുന്നത് ഒന്ന് വെസ്റ്റ് ആഫ്രിക്കൻ ഷിയാ ബട്ടറും അതുപോലെ തന്നെ ഈസ്റ്റ് ആഫ്രിക്കൻ ഷിയാ ബട്ടറും. വെസ്റ്റ് ആഫ്രിക്കൻ ഷിയാ ബട്ടറുകളെ അപേക്ഷിച്ച് ഈസ്റ്റ് ആഫ്രിക്കൻ ഷിയാ ബട്ടറുകൾക്ക് വില കൂടുതലാണ്. ഉഗാണ്ടയിൽ, ഒരു കിലോഗ്രാം കോൾഡ് പ്രെസ്സ്ഡ് കിഴക്കൻ ആഫ്രിക്കൻ ഷിയ ബട്ടറിന് 12 ഡോളർ വിലവരും. അത് കയറ്റുമതി ചെയ്യുമ്പോൾ അതിന്റെ നാലിരട്ടിയിലധികം വില വരും. നിലോട്ടിക്ക എന്നും അറിയപ്പെടുന്ന ഈ കായ്കൾ ഉത്പാദിപ്പിക്കുന്ന ഷിയ മരങ്ങൾ കിഴക്കൻ ആഫ്രിക്കയിൽ മാത്രമാണ് കാണപ്പെടുന്നത്. വളരെ നല്ല എണ്ണ മയമുള്ളത് കൊണ്ട് ചർമ്മത്തിൽ വേഗത്തിൽ അലിഞ്ഞു ചേരുന്നു, ഇത് സൗന്ദര്യവർദ്ധക വസ്തുക്കളിൽ കൂടുതൽ അഭികാമ്യമാണ്. ഈ കാര്യങ്ങൾ ഓക്കേ കൊണ്ട് തന്നെ ഈസ്റ്റ് ആഫ്രിക്കൻ ഷിയാ ബട്ടറിനു ആരാധകർ ഏറെ ആണ്, അത് മാത്രമല്ല ഈസ്റ്റ് ആഫ്രിക്കൻ ഷിയാ ബട്ടറിന്റെ ഉത്പാദകർ ഉഗാണ്ടയിൽ വർദ്ധിച്ചുവരുന്ന ഷിയാ ബട്ടറിന്റെ ആവശ്യം നിറവേറ്റാൻ ശ്രമിക്കുന്നു. ഷിയ ബട്ടർ ഭക്ഷ്യയോഗ്യമാണ്, ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഭക്ഷണം തയ്യാറാക്കാൻ  ഇത് ഉപയോഗിക്കുന്നു.

%ഷിയബട്ടറും(Shea butter)  ആഫ്രിക്കൻ ഷിയ ബട്ടറും(African shea butter) തമ്മിലുള്ള വ്യത്യാസം എന്താണ്?

ഇത് രണ്ടും ഉത്പാദിപ്പിക്കുന്നത് ആഫ്രിക്കയിൽ നിന്നാണ്. ആഫ്രിക്കൻ ബട്ടർ നദികൾക്ക് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വളരുന്നു, ഇതിനെ പലപ്പോഴും നദി വെണ്ണ എന്ന് വിളിക്കുന്നു. ഷിയ ബട്ടർ, മറുവശത്ത് ഉയർന്നതും വരണ്ടതുമായ ഉയർന്ന പ്രദേശങ്ങളിൽ വളരുന്നു. ഇവ രണ്ടും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസങ്ങളിലൊന്ന് ഹീലിംഗ് ഫ്രാക്ഷൻ (ബയോ ആക്റ്റീവ്) ആണ്.

 

           ഷിയ ബട്ടർ

        ആഫ്രിക്കൻ ഷിയ ബട്ടർ

       നിറം(colour)

   Faintly yellow/ Ivory beige 

              Mustard yellow 

     മോയിസ്റ്റുറിസിങ്ങ് ഫ്രാക്‌ഷൻ (moisturising fraction)

         94%  to 97%

               98% to 99%

          ഹീലിംഗ്   ഫ്രാക്‌ഷൻ(healing fraction)

         Large  3 - 6%

              small 1 - to 2%

     ബൊട്ടാണിക്കൽ നെയിം(botanical name)

       Vitellaria paradoxa 

            pentadesma butyraceaS

        ഫോർമേർ നെയിം(former  name)

     Butyrospermum parkii 

 

      ബൊട്ടാണിക്കൽ           ഫാമിലി

          sapotaceae 

                Clusiaceae

     ഏരിയ ഓഫ് ഗ്രോത്

        Dry Arid highlands 

    Rivers and lowlands Rain forest 

     ഓലിക് ആസിഡ്

             43.45%

                       48- 51%

     സ്റ്റിയറിക് ആസിഡ്

             42-44%

                      41- 46%

  പാൽമിറ്റിക് ആസിഡ്

             3-6% 

                        3-8%

പാൽമിറ്റോലിക് ആസിഡ്

             -0-%

                       -0.2%

അരാകിടോണിക് ആസിഡ്

            1.2- 1.7%

                        0.5%

    ലിനോലിക് ആസിഡ്

             4-6% 

                        0-2%

      കോമൺ നെയിം

Shea butterKariteBerry Butter

  River Butter, Kanga Butter African Butter, Tree tallow, Sierra Leone Butter 

           ട്രീ നെയിം

Shea treeKarite treeTree of Life

  Butter Tree, Tallow Tree, Candle Tree 

        ആഫ്രിക്കൻ                     ഡിസ്ട്രിബൂഷൻ

  Serra Leone to Congo Wet Rain forest

    Senegal to Ethiopia, Dry Arid Highlands

ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ ഷിയ ബട്ടർ തമ്മിലുള്ള വ്യത്യാസം

ശുദ്ധീകരിച്ച ഷിയ ബട്ടർ:

ഉയർന്ന അളവിലുള്ള ചൂട് ഉപയോഗിച്ചിട്ടാണ് ശുദ്ധീകരിച്ച ഷിയ ബട്ടർ വേർതിരിച്ചെടുക്കുന്നത്. ചിലപ്പോൾ ഹെക്സെയ്ൻ പോലുള്ള രാസവസ്തുക്കൾ ചേർക്കാറുണ്ട്. ഷിയ ബട്ടർ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ചൂട് പോലെ ഉള്ള ഉയർന്ന താപനിലയിൽ സമ്പർക്കം പുലർത്തുമ്പോൾ ഷിയ നൽകുന്ന പല ഗുണങ്ങളും നഷ്ടപ്പെടും. ഈ ഒരുപ്രക്രിയയിൽ നിറം നീക്കം ചെയ്യപ്പെടുന്നു, അതിനാൽ ഇത്തരത്തിലുള്ള ഷിയ ബട്ടർ വെളുത്തതാണ്. നിറവും മണവും ഇല്ലാത്തതിനാൽ പലരും വെള്ള ഷിയ ബട്ടർ ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഈ ഷിയയിൽ, അസംസ്കൃത ഷിയ ബട്ടറിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് ന്യൂട്രിയന്റുകൾ (വിറ്റാമിൻ എ & ഇ പോലുള്ളവ) ഇല്ല. വാസ്തവത്തിൽ, ശുദ്ധീകരണ പ്രക്രിയയിൽ ബയോ ആക്റ്റീവ് ചേരുവകളുടെ 75% വരെ നഷ്ടപ്പെടും. 75% വളരെ പ്രധാനപ്പെട്ട നഷ്ടമാണ്. ഇത് വളരെ ക്രീം സ്ഥിരതയാണ്, ഒരു ലോഷൻ പോലെയാണ്. വൈറ്റ് ഷിയ ഇപ്പോഴും മോയ്സ്ചറൈസിംഗ് ആണ്, അസംസ്കൃത ഷിയയുടെ അതേ രോഗശാന്തിയും മണവും ലഭിക്കുന്നില്ല.

ഓർഗാനിക് റോ ഷിയ ബട്ടർ:

അസംസ്‌കൃത ഷിയ ബട്ടർ ശുദ്ധീകരിക്കാത്തതും മനോഹരമായ മണമുള്ളതാണ് . ഇതാണ് നല്ലത് രാസവസ്തുക്കളോ ചൂടോ ചേർക്കാതെ പരമ്പരാഗത പശ്ചിമാഫ്രിക്കൻ രീതികൾ ഉപയോഗിച്ചാണ് ഇത് വേർതിരിച്ചെടുക്കുന്നത്. വിറ്റാമിൻ എ, വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ, മറ്റ് ചർമ്മ സംരക്ഷണ ഘടകങ്ങൾ എല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത ഷിയ ബട്ടറിന് ഒരു മണ്ണിന്റെ മണമാണ് , ആളുകൾ ഇഷ്ടപ്പെടുന്നതും മറ്റുള്ളവർ ശ്രദ്ധിക്കാത്തതുമായ ഒന്ന് മണം മാത്രമാണ്. ഭാഗ്യവശാൽ, സുഗന്ധത്തിനു വേണ്ടി അവശ്യ എണ്ണകളും കാരിയർ ഓയിലുകളും ചേർക്കാമെന്നത് ഇതിന്റെ ഒരു പ്രത്യകത ആണ് ,അതോടൊപ്പം കൂടുതൽ ചർമ്മ സംരക്ഷണ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നു. ബട്ടറിനു ഒരു കട്ടിയുള്ള പ്രകൃതി ആണ്, പൊതുവെ കട്ടിയുള്ളതുമാണ്, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾക്ക് വേണ്ടി നിർമ്മിക്കുമ്പോൾ അത് മാറുന്നു. 

ബന്ധപ്പെട്ട വാർത്തകൾ : മുടിക്ക് നിറം കൊടുക്കുന്നത് ഇഷ്ടമാണോ? എങ്കിൽ ഏറ്റവും അനുയോജ്യമായ നിറങ്ങളിതാ...

English Summary: African shea butter, here's what you need to know about this gem.
Published on: 13 October 2022, 10:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now