1. Health & Herbs

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ എല്ലാ രോഗങ്ങളെയുമകറ്റാം

നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ള ഒരു പോഷകമാണ് ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒമേഗ 3 ഫാറ്റി ആസിഡ് (Omega 3 Fatty Acid). ഇവ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായകമാണ്. പല രോഗങ്ങളെയും അകറ്റാനും ശരീരത്തിന് ശക്തി നൽകാനും ഇത് സഹായിക്കുന്നു.

Meera Sandeep
Eating these foods rich in Omega 3 fatty acids can cure all diseases
Eating these foods rich in Omega 3 fatty acids can cure all diseases

നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ള ഒരു പോഷകമാണ് ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട  ഒമേഗ 3  ഫാറ്റി ആസിഡ് (Omega 3 Fatty Acid).  ഇവ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.  രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായകമാണ്. പല രോഗങ്ങളെയും അകറ്റാനും ശരീരത്തിന് ശക്തി നൽകാനും ഇത് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാൻസർ പ്രതിരോധം, പ്രതിരോധശേഷി: മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

- സാൽമൺ, അയല, ട്യൂണ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ മത്സ്യങ്ങൾ കഴിക്കുക.

- വാൾനട്ട് ഒമേഗ3 ഫാറ്റി ആസിഡിന്റെ കലവറയാണ്. വാൾനട്ട്, പിസ്ത, ചിയ വിത്തുകൾ, കശുവണ്ടി തുടങ്ങിയ ഭക്ഷണങ്ങളിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ചർമ്മത്തെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആന്റി ഓക്സിഡന്റുകൾ, നാരുകള്‍, വൈറ്റമിനുകൾ, പ്രോട്ടീൻ ഇവയടങ്ങിയ വാൾനട്ട് വിഷാദം അകറ്റാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ പ്രോട്ടീൻ കൂടിയാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾ

- സോയ ബീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒമേഗ 3 ലഭിക്കാനുള്ള മാർഗങ്ങളിലൊന്നാണ്. ഇതിൽ ALA (Alpha Lipoic Acid) ഉണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രോട്ടീൻ, നാരുകൾ, ഫോളേറ്റ് പൊട്ടാസ്യം, മഗ്നീഷ്യം വൈറ്റമിനുകൾ തുടങ്ങിയ പോഷകങ്ങളും സോയാബീനിൽ അടങ്ങിയിട്ടുണ്ട്.

- പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ടയിൽ വൈറ്റമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡുകളും ഉണ്ട്.

- ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുള്ള കോളിഫ്ലവർ ഹൃദയത്തിനും ആരോഗ്യമേകുന്നു. ഒമേഗ 3 കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം നാരുകൾ, ധാതുക്കൾ, സോല്യുബിൾ ഷുഗർ ഇവയും ഇതിലുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടകൾ അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു.  രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രണ വിധേയമാക്കാനും നാഡികൾക്ക് ശക്തി നൽകാനും ഇവ സഹായിക്കുന്നു. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉള്ളവരും ഭക്ഷണത്തിൽ ഒമേഗ 3 Fatty acid ഉൾപ്പെടുത്തുന്നത് ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.

കുട്ടികളിലെ ബുദ്ധി വളർച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് അത്യാവശ്യമാണ്. ഗർഭാവസ്ഥയിൽ ഇവ ആവശ്യ‌ത്തിനു ലഭ്യമായാൽ നല്ല രീതിയിൽ ബുദ്ധി വികാസം, കാഴ്ച ശക്തി, കമ്മ്യൂണിക്കേഷൻ സ്കിൽ എന്നിവയും പെരുമാറ്റവൈകല്യവും മറ്റു പല ആരോഗ്യ പ്രശ്നങ്ങളും കുറയുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.

English Summary: Eating these foods rich in Omega 3 fatty acids can cure all diseases

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds