Updated on: 27 May, 2022 6:02 PM IST
കൂവക്കിഴങ്ങ്

കൂവക്കിഴങ്ങ് എളുപ്പത്തിൽ ദഹിക്കും എന്ന ഗുണമുള്ളതിനാൽ കുട്ടികളുടെയും വൃദ്ധരുടെയും ആഹാര പദാർത്ഥമായി കൂവക്കിഴങ്ങ് ഉപയോഗപ്പെടുത്താൻ പല ഉദരരോഗങ്ങൾക്കും ഇത് ഉത്തമ ഔഷധമായി കണക്കാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ:കൂവ പൊടി 100 ഗ്രാം ദിവസേന കഴിച്ചാൽ ഹൃദയാരോഗ്യം മെച്ചപ്പെടും

It is considered an excellent remedy for many stomach ailments as it is easily digestible and can be used as food by children and the elderly.

കൂവയുടെ കൃഷിരീതികൾ

കൂവയുടെ പ്രജനനം കിഴങ്ങു വഴിയാണ് നടക്കുന്നത്. ഒരു മുളയെങ്കിലും ഉള്ള ആരോഗ്യമുള്ള കിഴങ്ങാണ് വിത്തിനു വേണ്ടി ഉപയോഗിക്കേണ്ടത്. കിളച്ച് ഒരുക്കിയ സ്ഥലത്ത് തിട്ടകളിൽ 50* 30 സെൻറീമീറ്റർ അകലത്തിൽ വിത്തുകൾ നടാം. നടുമ്പോൾ മുളയുടെ ഭാഗം മുകളിലേക്ക് ആയി ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുകൾ: മണ്ണിനടിയിലെ പൊന്ന്

ഓരോ വിത്തുകളും അല്പം ചാണകം കൊണ്ട് പൊതിഞ്ഞതിനുശേഷം ഇലകൾ കൊണ്ട് മൂടി ഇടാം. ഇവയുടെ ഇടയിൽ കൂടി കുടി നാമ്പുകൾ പുറത്തേക്കു വരും. കള വരുന്നത് കൃത്യസമയങ്ങളിൽ കളഞ്ഞിരിക്കണം. കളകൾ നീക്കം ചെയ്താൽ മണ്ണ് വെട്ടി കയറ്റി പുത ഇട്ടു കൊടുക്കണം. അടിവളമായി ഹെക്ടറൊന്നിന് 10 ടൺ മേൽവളമായി 5 ടൺ കമ്പോസ്റ്റോ കാലിവളമോ നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിനും വാഴയ്ക്കിടയിലും കൂവ കൃഷി ചെയ്യാം.

അതല്ലെങ്കിൽ മേൽവളമായി 2 ടൺ കോഴി വളവും ചകിരിച്ചോർ കമ്പോസ്റ്റും നൽകാം. ഇതോടൊപ്പം ഒരു ടൺ വീതം ചാരവും നൽകാം. ഏകദേശം ഏഴു മാസം കഴിഞ്ഞാൽ ഇത് വിളവെടുക്കാം. ഇല കൊഴിയുന്നതാണ് വിളവെടുക്കുന്നതിന്റെ പ്രാഥമിക ലക്ഷണം.

English Summary: arrowroot farming easily growing techniques
Published on: 27 May 2022, 12:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now