1. Vegetables

കിഴങ്ങുകൾ: മണ്ണിനടിയിലെ പൊന്ന്

ഒന്നുമറിയാത്ത ഒരാളെ കിഴങ്ങാ എന്ന് വിളിച്ചു നാം കളിയാക്കാറുണ്ട്. എന്തുകൊണ്ടാണ് ഇത്രയും പോഷക സമൃദ്ധമായ കിഴങ്ങിന്റെ പേര് തന്നെ ഒരാളെ കളിയാക്കാനായി വിളിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

KJ Staff
ഒന്നുമറിയാത്ത ഒരാളെ കിഴങ്ങാ എന്ന് വിളിച്ചു നാം കളിയാക്കാറുണ്ട്. എന്തുകൊണ്ടാണ് ഇത്രയും പോഷക സമൃദ്ധമായ കിഴങ്ങിന്റെ പേര് തന്നെ ഒരാളെ കളിയാക്കാനായി വിളിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എന്തായാലും ഇത് വായിച്ചു കഴിയുമ്പോഴെങ്കിലും കിഴങ്ങാ എന്നുള്ള വിളികൾ ഇനി ആരും ഒരാളെ കളിയാക്കി വിളിക്കില്ല എന്ന് കരുതാം. കിഴങ്ങു അത്രയ്ക്ക് സമ്പുഷ്ടമായ ഒരു ആഹാരവും വിളയും ആണ്. മാത്രമല്ല അന്നജത്തിന്റെ സമൃദ്ധ സ്രോതസ്സുകളായ കിഴങ്ങുവർഗ വിളകൾ പലതും ഔഷധപ്രാധാന്യമുള്ളവയും പോഷക സമൃദ്ധവുമാണ്.

കുട നിവർത്തി ചേന :

yam

കുട നിവർത്തിയത് പോലെ നിൽക്കുന്ന ഒറ്റ ഇലയുള്ള സസ്യം എന്നു ഖ്യാതി നേടിയ ചേന, അവിയലും സാമ്പാറും പോലുള്ള കേരളീയവിഭവങ്ങളിലെ അവിഭാജ്യ ഘടകമാണ്. ചേനയുടെ സസ്യശരീരത്തിലെല്ലായിടത്തും കാൽസ്യം ഓക്‌സലേറ്റ് പരലുകൾ അടങ്ങിയിരിക്കുന്നു. അതിനാലാണു ചേന തൊട്ടാൽ ചൊറിയുന്നത്. ചേന കഷണങ്ങളാക്കി പുഴുങ്ങിയും ചിപ്‌സുണ്ടാക്കിയും കറികളിൽ ചേർത്തും കഴിക്കാം. ചേനയിൽ അന്നജം, പ്രോട്ടീൻ, കാൽസ്യം, ഫോസ്‌ഫറസ്, ജീവകം–എ, നിക്കോട്ടിനിക് ആസിഡ്, റൈബൗഫ്ളെയ്‌വിൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

മരച്ചീനി അഥവാ കപ്പ ശരിക്കും സ്‌പെഷൽ :

kappa

മരച്ചീനിയിൽ കാർബോ ഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഫോസ്‌ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയും തയാമിൻ, റൈബൗഫ്ളെയ്‌വിൻ തുടങ്ങിയവയും വൈറ്റമിൻ–സിയും അടങ്ങിയിട്ടുണ്ട്. മരച്ചീനിയിലടങ്ങിയിരിക്കുന്ന സൈനോജനിക് ഗ്ലൂക്കോസൈഡ് വിഷബാധയ്‌ക്കു കാരണമാകാറുണ്ട്. കിഴങ്ങ് ഒന്നോ രണ്ടോ തവണ വെള്ളത്തിൽ തിളപ്പിച്ച് ഊറ്റുന്നതോടെ ഈ വിഷാംശം ഹാനികരമല്ലാതാകും. നാരുകൾ ധാരാളമടങ്ങിയിട്ടുള്ള ഒരു പോഷകസമ്പുഷ്ടമായ ഭക്ഷണം കൂടിയാണ് കപ്പ.

ഇഞ്ചിയും മഞ്ഞളും :

ginger and turmeric

ഇഞ്ചിക്കറി നൂറുകറിക്കു സമാനമെന്നു പറയാറുണ്ടല്ലോ. ഇഞ്ചി ദഹനത്തെ സഹായിക്കുന്നതും കണ്‌ഠശുദ്ധിയുണ്ടാക്കുന്നതുമായ ഔഷധമാണ്. കഫം, വാതം, മലബന്ധം എന്നിവ ഇല്ലാതാക്കാനും ഇതു നല്ലതാണ്. ഇഞ്ചി ചേർത്ത നാരങ്ങാനീര് വിശപ്പുണ്ടാക്കും. ഇഞ്ചി ഉണക്കിയെടുക്കുന്ന ചുക്ക് പല കഷായങ്ങളുടെയും പ്രധാന ഘടകമാണല്ലോ. ചുമയ്ക്ക്‌ ഇഞ്ചിയും കൽക്കണ്ടവും സമം ചേർത്ത് കഴിക്കാറില്ല ഒന്നാന്തരം ഒറ്റമൂലിയാണെന്നും എല്ലാവര്ക്കും അറിയുന്നതാണ്.

മഞ്ഞൾ എന്ന വിഷഹാരി.

കറികൾക്കു മനോഹരമായ മഞ്ഞനിറം നൽകാനുപയോഗിക്കുന്ന മഞ്ഞൾ രക്‌തശുദ്ധിക്കും, ത്വക്ക് രോഗങ്ങളിൽനിന്നുള്ള മോചനത്തിനും ശരീരകാന്തിക്കും പ്രയോജനപ്രദമാണ്. സൗന്ദര്യസംരക്ഷണത്തിൽ മഞ്ഞൾ പ്രധാനിയാണ്.മഞ്ഞൾ അരച്ച് കുളിക്കുന്നത് ശരീരത്തിന് കുളിർമ പകരുന്നതും നിറം നിലനിർത്തുന്നതിനും നല്ലതാണ്. കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോൾ ഒരല്പം മഞ്ഞൾ അരച്ച് അതു എണ്ണയിൽ ചേർത്ത് ആ എന്ന പുരട്ടി കുളിപ്പിക്കാറുണ്ട്. അതുപോലെ പ്രസവത്തിനു ശേഷമുള്ള തേച്ചു കുളിയിലും ഇത് അതി പ്രധാനിയാണ്. രക്‌തസമ്മർദം, കൊളസ്‌ട്രോൾ എന്നിവയ്‌ക്കും മഞ്ഞൾ ആശ്വാസമേകും.

ഉരുളക്കിഴങ്ങ് എന്ന അമേരിക്കക്കാരൻ:

potato

ഉരുളക്കിഴങ്ങിൽ പ്രോട്ടീൻ കൂടിയതോതിൽ അടങ്ങിയിരിക്കുന്നു. (ഉദ്ദേശം 22.7 ഗ്രാം/100 ഗ്രാം എന്ന കണക്കിൽ). കൂടാതെ കാൽസ്യം, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, ഫോസ്‌ഫറസ്, മഗ്നീഷ്യം, വൈറ്റമിൻ–എ, വൈറ്റമിൻ–സി എന്നിവയും വ്യത്യസ്‌ത തോതിൽ അടങ്ങിയിരിക്കുന്നു.സാമ്പാർ, അവിയൽ തുടങ്ങി മലയാളിയുടെ ഇഷ്‌ട വിഭവങ്ങളുടെ പ്രധാന ഘടകമാണ് ഉരുളക്കിഴങ്ങ്. കൂടാതെ സ്‌റ്റ്യൂ, ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ് തുടങ്ങിയവയും ഉരുളക്കിഴങ്ങുപയോഗിച്ച് ഉണ്ടാക്കാം. സൗന്ദര്യസംരക്ഷണത്തിലും ഉരുളക്കിഴങ്ങിനു സ്‌ഥാനമുണ്ട്. കൺതടങ്ങൾക്കു കീഴെ കറുപ്പുണ്ടാകുന്നതു തടയാൻ നേർമയായി ചീകിയെടുത്ത ഉരുളക്കിഴങ്ങ് കൺതടങ്ങളിൽവച്ചാൽ മതി.

കൂവക്കിഴങ്ങ്:

arrowroot

മഞ്ഞളും ഉപ്പും കുരുമുളകും ചേർത്തു പുഴുങ്ങിയെടുത്താൽ ഏറെ രുചികരമാണു കൂവക്കിഴങ്ങ്. ഇതിൽ നാരിന്റെ അംശം കൂടുതലാണ്. ഇതിൽനിന്നു വേർതിരിച്ചെടുക്കുന്ന മാവ് (കൂവപ്പൊടി) വെള്ളം ചേർത്തു കാച്ചിക്കുടിക്കുന്നതു വയറിളക്കത്തിന് മരുന്നാണ്.

രുചിയേറും ചേമ്പ്:

chembu

ചേമ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഭാഗം കിഴങ്ങാണ്. ചേമ്പിന്റെ തളിരില ചുരുണ്ടിരിക്കുന്ന അവസ്‌ഥയിൽ കഷണങ്ങളാക്കി രസത്തിൽ ചേർക്കുകയോ തോരനുണ്ടാക്കുകയോ ചെയ്യാറുണ്ട്. ചേമ്പിൻ തണ്ടും കറികളിൽ ചേർക്കാറുണ്ട്. കറുത്ത ചേമ്പു മോര് കാച്ചുമ്പോൾ കഷണമാക്കി ഇടുന്നതു ഒരു സ്ഥിരം കാഴ്ചയാണ്.

കലക്കൻ കാച്ചിൽ :

kaachil

മരങ്ങളിലും വേലികളിലും പടർന്നുവളരുന്ന സസ്യമാണു കാച്ചിൽ. മലബന്ധം ഒഴിവാക്കുന്നതിനു നല്ലതാണു. ഇതിന്റെ കിഴങ്ങ് പുഴുങ്ങിയും കറികളിൽ ചേർത്തും കഴിക്കാറുണ്ട്. ഒന്നാംതരം ഒരു നാലുമണി പലഹാരമാണ് കാച്ചിൽ പുഴുങ്ങിയത്.
English Summary: Tubers: treasures from soil

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds