കീട നിയന്ത്രണം
കൊക്കൊയെ ബാധിക്കുന്ന പ്രധാന കീടം തണ്ട് തുരപ്പനാണ്. കാണ്ഡവും ശാഖകളും തുരന്നു നശിപ്പിക്കുന്നതിനാല്‍ കൊമ്പുകള്‍ ഉണങ്ങിപ്പോകും. ആക്രമണവിധേയമായ ഭാഗങ്ങള്‍ മുറിച്ചു കളഞ്ഞ് ചെടികളെ സംരക്ഷിക്കാം. മീലിമൂട്ടകളാണ് മറ്റൊരു ശത്രു. ചെറിയ കമ്പുകളെയും വളര്‍ച്ചയെത്താത്ത കായ്കളെയും ഇവ ആക്രമിക്കും. കായകള്‍ ഉണങ്ങുകയോ കായ്കളുടെ പുറത്ത് ചെറുകുഴികളുണ്ടാവുകയോ ചെയ്യും. ജൂലായ്- ഒക്ടോബര്‍ കാലത്താവും ആക്രമണം. 0.05% ക്യുനാല്‍ഫോസോ 0.07% ഫോസലോണോ തളിക്കുന്നത് നല്ലതാണ്.
മില്ലോസിറസ് വണ്ടുകള്‍
ഇലകളുടെ ഹരിതകം തിന്നുന്ന ഈ വണ്ടുകള്‍ ജൂലൈ-സെപ്തംബര്‍ കാലത്താണ് പ്രത്യക്ഷപ്പെടുക. ക്യുനാല്‍ഫോസ് 0.05% ഇലകളുടെ അടിയില്‍ തളിച്ച് കീടത്തെ നിയന്ത്രിക്കാം.
മുഞ്ഞകള്‍
പിങ്ക് നിറത്തില്‍ കൂട്ടമായി ഇലപ്പേനുകളെ ചുപ്പോണിലും ഇലകളിലും കാണാം. ഇവയുടെ ആക്രമണം കാരണം ചെറിയ കമ്പുകള്‍ ഉണങ്ങിപ്പോകും. ആക്രമിക്കപ്പെട്ട കമ്പുകളും ഇലകളും പറിച്ചു കളയുന്നതാണ് ഉചിതം. കായ്കളുടെ പുറത്തെ ഹരിതകം കരണ്ട് നശിപ്പിക്കുന്ന പുഴുക്കളെ 0.05% ക്യുനാല്‍ഫോസ് തളിച്ച് നശിപ്പിക്കാം. കോക് ഷാഫര്‍ വണ്ടിന്റെ ചെറിയ ദശകള്‍ പുതുതായി നട്ട തൈകളുടെ വേരുകള്‍ തിന്ന് നശിപ്പിക്കാറുണ്ട്.
മൂഷിക ശല്യം
എലിയും അണ്ണാനുമാണ് കൊക്കോയുടെ പ്രധാന ശത്രുക്കള്‍. ചിലയിടങ്ങളില്‍ മരപ്പട്ടിയും കാണും. പഴുത്ത കായകളാണ് തിന്നുതീര്‍ക്കുക. ഇതിന്റെ അഭാവത്തില്‍ ഇളം കായകളും ഭക്ഷിക്കും. ശല്യം ഒഴിവാക്കാന്‍ ബിറ്റുമെന്‍-മണ്ണെണ്ണ മിശ്രിതം പുരട്ടിയ 150 ഗേജുള്ളതും ദ്വാരമുള്ളതുമായ പോളിബാഗുകള്‍കൊണ്ട് കായകള്‍ മൂടുന്നത് നല്ലതാണ്. ആന്റികൊയാഗുലന്റ് ആയുള്ള എലിവിഷം തോട്ടത്തില്‍ വച്ചും എലിയെ നിയന്ത്രിക്കാം. ഇവ മഴ നനയാതെ ശ്രദ്ധിക്കണം. എലിക്കെണിയും ഉപയോഗിക്കാവുന്നതാണ്.
രോഗ നിയന്ത്രണം
ചെറുതൈവാട്ടം
കൊക്കോ നഴ്‌സറിയില്‍ കണ്ടുവരുന്ന രോഗമാണ് ചെറുതൈവാട്ടം. മഴക്കാലങ്ങളില്‍ ഈ രോഗം രൂക്ഷമാവും. ഇലകളില്‍ വെള്ളത്തില്‍ കുതിര്‍ത്തപോലെ ചെറിയ പാടുകള്‍ കാണുകയും തുടര്‍ന്ന് ഇവ കൂടിച്ചേര്‍ന്ന് ഇലകള്‍ കരിയുകയും ചെയ്യും. തണ്ടിലും ഇത്തരത്തില്‍ പാടുകള്‍ ഉണ്ടാകും. നഴ്‌സറിയലെ നീര്‍വാര്‍ച്ച മെച്ചപ്പെടുത്തിയും തണല്‍ ക്രമീകരിച്ചും 1% ബോര്‍ഡോ മിശ്രിതമോ 0.2% കോപ്പര്‍ ഓക്‌സിക്ലോറൈഡോ 0.3% പൊട്ടാസിയം ഫോസ്‌ഫോണേറ്റോ കാലവര്‍ഷത്തിന് തൊട്ടുമുന്‍പും ശേഷവും ചെടിയില്‍ തളിക്കുകയോ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്ത് ചെടികളെ രോഗബാധയില്‍ നിന്നും രക്ഷിക്കാം. രോഗം രൂക്ഷമായാല്‍ ചെടി നശിപ്പിച്ചു കളയണം.
കറുത്ത കായ് രോഗം
കാലവര്‍ഷക്കാലത്താണ് ഇതുണ്ടാവുക. ആദ്യം വൃത്താകൃതിയിലുള്ള തവിട്ടുപുള്ളികളുണ്ടാകും. ക്രമേണ അത് വലുതായി കായ മുഴുവനായി കറുക്കും. പാകമാകാത്ത കായ ആണെങ്കില്‍ ഉള്‍ഭാഗത്തും നിറം മാറും. രോഗബാധയുള്ള കായകള്‍ നശിപ്പിച്ചു കളയണം. മഴക്കാലത്ത് മണ്ണില്‍ നീര്‍വാര്‍ച്ചയും വായുസഞ്ചാരവും ഉറപ്പാക്കണം. കേടുവന്ന കായകള്‍ നീക്കിയശേഷം 1% വീര്യമുളള ബോര്‍ഡോ മിശ്രിതം തളിക്കണം
കാങ്കര്‍
കൊക്കോയെ ബാധിക്കുന്ന പ്രധാന രോഗമാണ് കാങ്കര്‍. തായ്തടിയിലോ ജോര്‍ക്കെറ്റുകളിലോ പാര്‍ശ്വ ശിഖരങ്ങളിലോ ചാര-തവിട്ടു നിറത്തിലുളള ദ്രാവകം ഒലിക്കുന്നതാണ് രോഗലക്ഷണം. ക്രമേണ ഇതിന് മുകളിലുള്ള ഭാഗം ഉണങ്ങുകയും ചെടി നശിക്കുകയും ചെയ്യും. രോഗം കണ്ടാലുടന്‍ ആ ഭാഗം നീക്കി 1% വീര്യമുളള ബോര്‍ഡോ പേസ്റ്റ് തേച്ചുകൊടുക്കണം. നല്ല നീര്‍വാര്‍ച്ചയും രോഗം കുറക്കാന്‍ ഉപകരിക്കും.
ചാര്‍ക്കോള്‍ റോട്ട്
വേനല്‍ക്കാലത്താണ് ഈ രോഗം പിടിപെടുക. എല്ലാ പ്രായത്തിലുള്ള കായകളേയും ബാധിക്കും. രോഗം ബാധിച്ച കായകള്‍ ചുങ്ങിത്തൂങ്ങി കിടക്കും. അകം ചീഞ്ഞളിയും. കുരു കറുക്കുകയും പൊടികൊണ്ടുമൂടുകയും ചെയ്യും. രോഗം ബാധിച്ച കായകള്‍ നീക്കം ചെയ്ത് 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് രോഗം നിയന്ത്രിക്കാം.
വാസ്‌ക്കുലാര്‍ സ്ട്രീക്ക് ഡൈ ബാക്ക്
രോഗം ബാധിച്ച ഇലകള്‍ വിളറി മഞ്ഞ നിറമാകും. ദിവസങ്ങള്‍ക്കുള്ളില്‍ കൊഴിയുകയും ചെയ്യും. കൊഴിഞ്ഞുവീഴുന്ന ഇലപ്പാടില്‍ വെള്ളപൂപ്പല്‍ കാണാം. അഗ്രഭാഗത്തെ ഇലകള്‍ പച്ചനിറത്തില്‍ നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഇല മുതലാവും പഴുക്കുക. രോഗബാധയുള്ള തണ്ട് നെടുകെ പിളര്‍ന്നാല്‍ തവിട്ടുനിറമുള്ള നാളിവ്യൂഹങ്ങള്‍ കാണാം.നിറം മാറിയ ഭാഗത്തുനിന്നും 15 സെ.മീ താഴെയായി കൊമ്പുമുറിച്ചു മാറ്റുകയാണ് ഏക പോംവഴി. ആരോഗ്യമുള്ള ചെടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുന്നത് നല്ലതാണ്.
നാര് കരിച്ചില്‍( Thread blyte)
മഴക്കാലങ്ങളില്‍ ചെറുകൊമ്പുകളെയും ഇലകളെയും ബാധിക്കുന്ന രോഗമാണ് നാരുകരിച്ചില്‍. രോഗം ബാധിച്ച ഭാഗങ്ങളില്‍ വെളുത്തതോ കറുത്തതോ ആയ കുമിളുകള്‍ കാണാം. ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ കൊഴിയുകയും നിലത്തുവീഴാതെ തൂങ്ങിനില്‍ക്കുകയും ചെയ്യും. രോഗം ബാധിച്ച ഭാഗങ്ങല്‍ മുറിച്ച് നശിപ്പിച്ചു കളയണം. ശരിയായവിധം പ്രൂണിംഗ് നടത്തി ചൂടും വായുസഞ്ചാരവും ഉറപ്പാക്കണം. 1% വീര്യമുള്ള ബോര്‍ഡോ മിശ്രിതമോ 0.1% വീര്യമുള്ള കാര്‍ബന്റാസിമോ തളിച്ചുകൊടുക്കണം.
വിളവെടുപ്പ്
കൊക്കോചെടികളെ ശ്രദ്ധയോടെ പരിചരിച്ചാല്‍ മൂന്നാം വര്‍ഷം കായ്ച്ചു തുടങ്ങും. 5-6 വര്‍ഷമാകുമ്പോള്‍ പരമാവധി വിള കിട്ടിത്തുടങ്ങും. ചെടിയുടെ ആയുര്‍ദൈര്‍ഘ്യം 20-30 കൊല്ലമാണ്. 30 കൊല്ലമാകുമ്പോള്‍ വെട്ടിമാറ്റി പുതിയത് നടാം. കൊക്കോയില്‍ എല്ലാക്കാലത്തും പൂക്കളും കായകളുമുണ്ടാകും. പൂക്കള്‍ വിടര്‍ന്ന് പരാഗണം നടന്നു കഴിഞ്ഞാല്‍ 150-170 ദിവസത്തിനുള്ളില്‍ കായകള്‍ പറിക്കാം. വേനല്‍ക്കാലത്ത് 140 ദിവസം മതിയാകും. എന്നാല്‍ മഴക്കാലത്തിത് 175-200 ദിവസം വരെയാകും. ഓരോ ചെടിയിലും ആയിരക്കണക്കിന് പൂക്കളുണ്ടാകുമെങ്കിലും കുറച്ചു മാത്രമെ കായ്കളാവൂ. ഇവയില്‍ ഒരംശമെ മൂപ്പെത്തുകയുള്ളു. ചെറുകായകളും കുറേ നശിച്ചുപോകും. ഏപ്രില്‍-മേയിലും ഒക്ടോബര്‍-നവംബറിലുമാകും കൂടുതല്‍ കായകള്‍ ഉണ്ടാവുക.നല്ല പരിചരണം കൊടുത്താല്‍ വര്‍ഷം തോറും 60-100 കായകള്‍ ലഭിക്കും. 10-12 കായകള്‍ പൊട്ടിച്ചാല്‍ ഒരു കിലോഗ്രാം പച്ചക്കുരു കിട്ടും. 3 കി.ഗ്രാം പച്ചക്കുരുവില്‍ നിന്നും ഒരു കിലോ പുളിപ്പിച്ചുണക്കിയ ബീന്‍സ് കിട്ടും. കായ്കളുടെ പുറന്തോടില്‍ മഞ്ഞകണ്ടുതുടങ്ങുമ്പോഴെ പറിച്ചെടുക്കാം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുന്നതാണ് ഉത്തമം. കേടുവന്നവയും ഉണങ്ങിയവയും ഒപ്പം നീക്കം ചെയ്യണം. രണ്ടാഴ്ച കൂടുമ്പോള്‍ കായകള്‍ പറിക്കാം.
കുരു ശേഖരണം (Collection of beans)
കായകള്‍ ഉറപ്പുള്ള പ്രതലത്തില്‍ അടിച്ചോ കായകള്‍ കൂട്ടിയിടിച്ചോ പൊട്ടിക്കാം. കത്തി ഉപയോഗിക്കരുത്. തൊണ്ടും ചവിണിയും ചീത്തയായവയും മുളച്ചവയും നീക്കി നല്ല കുരുക്കള്‍ മാത്രം ശേഖരിക്കണം.
പുളിപ്പിക്കല്‍ ( Fermentation)
പച്ചക്കുരുവിനുള്ളിലെ പര്‍പ്പിള്‍ നിറത്തിലുള്ള പരിപ്പിന് (nib) കയ്പുരസമാണ്. ഇത് പുളിപ്പിച്ചു വറുക്കുമ്പോളാണ് ചോക്ലേറ്റിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത്. പുളിപ്പിക്കുന്നത് രണ്ട് രീതിയിലാണ്.
1. തട്ടുരീതി- 25X60X10 അളവില്‍ തേക്കുമരം കൊണ്ടുണ്ടാക്കിയ തട്ടുകളുടെ അടിഭാഗം ഒരിഞ്ച് ഇടവിട്ട് പട്ടികകളടിച്ച് ക്രമീകരിക്കണം. ഈ തട്ടില്‍ പച്ചക്കുരു നിറച്ച് അമര്‍ത്തിവയ്ക്കണം. ഏകദേശം 10 കിലോ കുരു അടുക്കാം. ഇത്തരം 4-5 തട്ടുകള്‍ കുരു നിറച്ച് ഒന്നിനുമുകളില്‍ ഒന്നായി കയറ്റിവച്ച് പുളിപ്പിക്കാം. മുകളിലെ തട്ട് വാഴയിലകൊണ്ടു മൂടണം. ഈ തട്ടുകള്‍ ഉയര്‍ത്തി 24 മണിക്കൂര്‍ വയ്ക്കണം. വിയര്‍പ്പിന്റെ അളവ് കുറയുന്നതോടെ തട്ടുകള്‍ ചാക്കുവച്ച് മൂടിക്കെട്ടണം. 6 ദിവസം കഴിയുമ്പോള്‍ ഉണക്കാനായി പുറത്തെടുക്കാം.
2.കുട്ടരീതി
6 കി.ഗ്രാം കുരുവരെ ഈ രീതിയില്‍ പുളിപ്പിച്ചെടുക്കാം. ഏകദേശം 20 സെ.മീ. വ്യാസവും 15 സെ.മീ ഉയരവുമുളള മുളം കുട്ടകളില്‍ 2 കി.ഗ്രാം കുരു നിറയ്ക്കാം. കുരു കൂടുതലുണ്ടെങ്കില്‍ 40 സെ.മീ വരെ ഉയരമുളള കുട്ട ഉപയോഗിക്കാം. കുട്ടയുടെ അടിവശത്തും വശങ്ങളിലും കീറിയ വാഴയിലകള്‍ നിരത്തണം. വിയര്‍പ്പൊഴുകി പോകാനാണിത്. ഇതിന് മുകളില്‍ പച്ചക്കുരു നിരത്തി അമര്‍ത്തിയശേഷം മുകളില്‍ വാഴയിലകൊണ്ടുമൂടണം. കുട്ട 24 മണിക്കൂര്‍ ഉയര്‍ത്തി വയ്ക്കണം. എന്നിട്ട് ചാക്കുപയോഗിച്ച് നന്നായി പൊതിഞ്ഞുവയ്ക്കണം. മൂന്നാം ദിവസവും അഞ്ചാം ദിവസവും ഇളക്കിക്കൊടുക്കണം. ഏഴിന് ഉണക്കാനായി പുറത്തെടുക്കാം.
ഉണക്കല്‍
വെയിലില്‍ ഉണക്കുന്നതാണ് നല്ലത്. സംസ്‌ക്കരിച്ച കുരു 2-3 ഇഞ്ച് കനത്തില്‍ ഒരു പനമ്പിലോ മറ്റോ നിരത്തി രണ്ടുമണിക്കൂര്‍ ഇടവിട്ട് ഇളക്കിക്കൊടുക്കണം. ഉണക്കലിന്റെ ആദ്യഘട്ടത്തില്‍ രാത്രിയില്‍ കുരു കൂട്ടി ഇടാതിരിക്കുന്നതാണ് നല്ലത്. വിയര്‍പ്പുമൂലം പൂപ്പല്‍ ബാധ ഉണ്ടായി കുരു കറുത്തുപോകുന്നത് ഒഴിവാക്കാം. നല്ല വെയിലില്‍ 4-5 ദിവസം കൊണ്ട് ഉണക്ക് പൂര്‍ത്തിയാകുമെങ്കിലും മിതമായ ചൂടില്‍ 12-20 ദിവസങ്ങള്‍ക്കകം പാകമാക്കുന്നതാണ് നല്ലത്. കുരു കൈയ്യില്‍ വച്ചമര്‍ത്തിയാല്‍ കല്ല് അമര്‍ത്തുന്നപോലെ തോന്നണം. കൂടാതെ തൊലി പരിപ്പില്‍ നിന്നും വേര്‍പെടുവാനും എളുപ്പത്തില്‍ പൊടിയുവാനുമുള്ള പ്രവണതയും കാണിക്കും. മോയിസ്ചര്‍ മീറ്റര്‍ ഉപയോഗിച്ച് ജലാംശം അളക്കണം.
സംഭരണം
ആറു മുതല്‍ എട്ടു ശതമാനം വരെ ജലാംശം നിയന്ത്രിച്ചു കഴിഞ്ഞ കുരുക്കള്‍ സംഭരിക്കാം.പൊട്ടിയതും ഒടിഞ്ഞതുമായ കുരുക്കളും അഴുക്കും നീക്കണം. കുറച്ചുകുരുക്കള്‍ മാത്രമെ ഉള്ളു എങ്കില്‍ 200-300 ഗേജ് ഉള്ള പോളിത്തീന്‍ ഉറകളില്‍ സൂക്ഷിക്കാം. കൂടുതലുണ്ടെങ്കില്‍ ഉള്ളില്‍ പോളിത്തീന്‍ ആവരണമുള്ള ചണചാക്കുകള്‍ ഉപയോഗിക്കാം. സംഭരണശാല നല്ല വായുസഞ്ചാരമുള്ളതാകണം. തടികൊണ്ടുണ്ടാക്കിയ തട്ടുകളിലാണ് ചാക്കുകള്‍ വയ്‌ക്കേണ്ടത്. തറ നിരപ്പിന് മുകളില്‍ തട്ടുകള്‍ക്കിടയിലായി 15-20 സെ.മീ വായുസ്ഥലം ലഭ്യമാക്കണം.ആപേക്ഷിക ആര്‍ദ്രത 80% ല്‍ കൂടരുത്. പൂപ്പലും കീടങ്ങളും വരാതിരിക്കാന്‍ ഇതാവശ്യമാണ്. സംഭരണം തുടങ്ങുന്നതിന് മുന്‍പായി കീടനാശിനികള്‍ ഉപയോഗിച്ച് സ്ഥലം ശുചിയാക്കണം. കുരുക്കള്‍ അന്തരീക്ഷത്തിലെ ഗന്ധങ്ങള്‍ ആഗിരണം ചെയ്ത് സ്ഥിരമായി തന്നെ ഉള്‍ക്കൊള്ളും എന്നതാനാല്‍ മറ്റ് വസ്തുക്കള്‍ സംഭരണ കേന്ദ്രത്തില്‍ വയ്ക്കരുത്. പുക,മണ്ണെണ്ണ,ധൂമം ഒന്നും അകത്തുകടക്കരുത്.
Cocoa Cultivation - Part-2
Pest control
The main pest affecting cocoa is stem borer. The stems and branches are dug up and destroyed. You can protect the plants by cutting off the aggressive parts. Moths are another enemy. They attack small stems and immature fruits. The pods dry out or there are small holes on the outside of the pods. Attacks during July-October. Spraying 0.05% quinalphos or 0.07% phosalone is recommended.
Millosirus beetles
These leaf eating beetles appear during July-September. Pests can be controlled by spraying quinalphos 0.05% on the underside of the leaves.
Aphids
Due to their attack, the small stems dry out. It is advisable to remove the attacked stems and leaves. 0.05% quinalphos can be used to kill the worms which are destroying the outer green of the fruit.
Rodents
Cocoa's main enemies are rats and squirrels. They eat ripe berries. In its absence, young fruits are also eaten. It is advisable to cover the berries with 150 gauge and perforated polybags coated with bitumen-kerosene mixture to avoid disturbance. Anti-coagulant rat poison can also control rats in the garden. These should be taken care not to get wet in the rain. Rat traps can also be used.
Disease control
Wilting
Wilting is a disease found in cocoa nurseries. The disease is exacerbated during monsoons. It appears as small spots in the leaves and then combine to burn the leaves. The stalk also has similar spots. The plants can be protected from disease by spraying 1% Bordeaux mixture or 0.2% Copper Oxychloride 0.3% Potassium Phosphonate at the base of the plant immediately before and after the monsoon .It can be controlled by mproving the drainage and shade in the nursery. In case of severe disease, the plant should be destroyed.
Black bean disease
This happens during the monsoon season. At first there will be circular brown spots. Gradually it grows larger and darkens the whole berry. If it is an immature berry, the color will change on the inside as well. Infected berries should be destroyed. During the monsoon season the soil should be well drained and well ventilated. After removing the damaged fruits, spray with 1% Bordeaux mixture
Conger
Conger is a major disease affecting cocoa. Symptoms include greyish-brown fluid on the trunk, jockeys, or lateral branches. Gradually the top part of it dries up and the plant dies. As soon as the disease is detected, that part should be removed and 1% Bordeaux paste should be applied. Good drainage also helps in reducing the disease.
Charcoal rot
Outbreaks appear to be exacerbated during the summer. Affects berries of all ages. The inside of infected berries will rot. The pods will darken and become covered with dust. The disease can be controlled by removing the infected berries and spraying 1% Bordeaux mixture.
Vascular streak die back
Infected leaves turn pale and yellow. And will fall within days.When the apex leaves are green, yellow leaf appear from the third leaf onwards. When the infected stalk splits in half, brown tubules can be seen. The only option is to cut the horn 15 cm below the discolored area. It is advisable to spray 1% Bordeaux mixture on healthy plants to prevent disease.
Thread blight
Thread blight is a disease that affects the twigs and leaves during the rainy season. White or black fungus can be seen on the affected areas. As the attack intensifies, the leaves fall off and hang . Infected parts should be cut and destroyed. Proper pruning should ensure proper light and ventilation. Spray with 1% strength Bordeaux mixture or 0.1% strength carbentasim
Harvest
Cocoa plants begin to bear fruit in the third year with careful care. Maximum yield will begin from 5-6 years. The lifespan of the plant is 20-30 years. When it is 30 years old, it can be cut and replanted. Cocoa always has flowers and berries. Fruits can be picked within 150-170 days after flowering and pollination. 140 days in summer is enough. But during the monsoon season it lasts for 175-200 days. Each plant has thousands of flowers but only a few fruits. Some of these will mature. Some of the small fruits will also perish. More fruits are available in April-May and October-November. With proper care, 60-100 fruits can be obtained annually.
കാര്‍ഷിക സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു