തെങ്ങ് കൃഷിയുടെ ഒരു പ്രധാന വളപ്രയോഗ സമയമാണ് ആണ് ജൂലൈ മാസം. മഴയും വെയിലും സമൃദ്ധമായി ലഭിക്കുന്ന ഈ കാലയളവിൽ നല്ല രീതിയിൽ വളപ്രയോഗം ചെയ്യാവുന്നതാണ്.
തെങ്ങിൻ തടത്തിൽ പച്ചിലവളച്ചെടികൾ വിതയ്ക്കാം
തെങ്ങിന് ചുറ്റും 1.8-2 മീറ്റർ വ്യാസാർദ്ധത്തിലുള്ള തടം എടുക്കുക. തെങ്ങൊന്നിന് 25 കിലോഗ്രാം പച്ചില വളമോ, 50 കിലോഗ്രാം ജൈവവളമോ (കാലിവളമോ കമ്പോസ്റ്റോ) ചേർത്ത് കൊടുക്കുക. അതിനുശേഷം തടം ഭാഗികമായി മൂടുക. പച്ചില വളച്ചെടികളുടെ വിത്തുകൾ തടത്തിൽ വിതച്ചിട്ടില്ലെങ്കിൽ ഈമാസം വിതയ്ക്കുക. പയർ, ഡെയിഞ്ച, ഫ്യുറേറിയ, കലപ്ഗോണിയ എന്നീ പച്ചിലവള ചെടികളാണ് തെങ്ങിൻ തടത്തിൽ വളർത്താൻ അനുയോജ്യം. സെപ്റ്റംബർ ഒക്ടോബർ മാസത്തിലാണ് ഇവ മുറിച്ചെടുത്ത് തടത്തിൽതന്നെ അരിഞ്ഞിട്ട് തടം മൂടേണ്ടത്. ഒരു തടത്തിൽ ഇപ്രകാരം പച്ചിലവളം ചെടികൾ വളർത്തുന്നതിന് 50 ഗ്രാം വിത്ത് മതി. ഇതുവഴി ഏതാണ്ട് 20-25 കിലോഗ്രാം വരെ പച്ചില വളം തെങ്ങിന് ലഭിക്കുന്നു.
Take a basin of diameter 1.8-2 m around the coconut. Add 25 kg of green manure or 50 kg of organic manure (cattle manure or compost) per coconut. Then cover the basin in part. If the seeds of green curved plants are not sown in the basin, sow them this month. Green bangles like peas, daenja, furaria and kalapgonia are ideal for growing in the coconut basin. They are cut in september and october and chopped in the basin and covered with the basin. 50 g of seed is sufficient for growing green manure plants in a basin. This gives about 20-25 kg of green manure to coconut.
തെങ്ങുകളുടെ പരിചരണം
പുതുതായി നട്ട തൈകൾക്ക് ആവശ്യമായ പരിചരണങ്ങൾ ഈ മാസം നൽകണം. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ ആവശ്യമായ നീർവാർച്ച സൗകര്യം ഏർപ്പെടുത്തണം. യഥാസമയം തെങ്ങിൻ കുഴികളിലെ കളകൾ നീക്കം ചെയ്യണം. വെള്ളത്തിലൂടെ ഒലിച്ചിറങ്ങി തെങ്ങിൻ തൈകളുടെ കണ്ണാടി ഭാഗത്ത് അടിയുന്ന മണ്ണുമാറ്റി കൊടുക്കേണ്ടതാണ്. അല്ലാത്തപക്ഷം കടഭാഗം അഴുകി തൈ നശിച്ച് പോകാൻ സാധ്യതയുണ്ട്.
കൂമ്പ് ചീയൽ രോഗം മഴക്കാലത്ത് തെങ്ങിൻ തൈകൾ നശിപ്പിക്കാറുണ്ട്. ഇത് തടയാനായി നാമ്പോലയുടെ ചുവട്ടിലായി ഓലക്കവിളുകളിൽ അഞ്ച് ഗ്രാം മങ്കൊമ്പ്സെബ് (ഇൻഡോഫിൻ എം 45) എന്ന കുമിൾനാശിനി 300 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കി ഒഴുകുകയും, ഒപ്പം 5 ഗ്രാം വീതം മാംഗോസെബ് നിറച്ച പോളിത്തീൻ സഞ്ചികൾ സുഷിരങ്ങൾ ഇട്ടശേഷം നാമ്പോലയുടെ ചുറ്റുമുള്ള രണ്ട് ഓല കവിളുകളിൽ നിക്ഷേപിക്കുകയും ചെയ്യുക.
Coconut Care
Newly planted seedlings should be provided with adequate care this month. Adequate water harvesting facilities should be provided in water logging areas. Remove the weeds from the coconut pits in time. The soil that is spilled through the water should be replaced by the soil that is spilled on the mirror side of the coconut seedlings. Otherwise the sea side may rot and the seedlings may perish.
Coconut seedlings are destroyed in the rainy season. To prevent this, 5 g of mangocomb (indofen m 45) fungicide flows in 300 ml of water and 5 gm of mangozeb filled polythene bags are placed in the two ola chevels around the nambola.
നഴ്സറിയിലെ കളകൾ പറിച്ചു നീക്കുക. തൈകൾ നട്ട കുഴികൾ വൃത്തിയാക്കുക. തൈകളുടെ കടയ്ക്കൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുഴിക്കു ചുറ്റും വരമ്പ് ബലപ്പെടുത്തുക. തോട്ടത്തിൽ നീർവാർച്ച സൗകര്യം മെച്ചമാക്കുക. തോട്ടത്തിൽ വെള്ളം കെട്ടി നിന്നാൽ കായ് പിടിത്തം കുറയും.
നീർവാർച്ച നന്നായാൽ ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടാകും. ചെറുതെങ്ങുകളുടെ മണ്ടയിൽ കൊമ്പൻ ചെല്ലിയുടെയോ ചെമ്പൻ ചെല്ലിയുടെയോ ഉപദ്രവമോ കൂമ്പുചീയൽ രോഗമോ ഉണ്ടോ എന്ന് പരിശോധിക്കുക.
ചെല്ലിക്ക് എതിരെ നിയന്ത്രണ നടപടി
കൊമ്പൻ ചെല്ലിയെ ചെല്ലി കോൽക്കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിന് മുൻകരുതൽ എന്ന നിലയിൽ തെങ്ങിൻറെ മണ്ട വൃത്തിയാക്കി കൂബോലയ്‌ക്ക് ചുറ്റുമുള്ള രണ്ടോമൂന്നോ ഓല കവിളുകളിൽ പാറ്റഗുളിക 10 ഗ്രാം (നാലെണ്ണം) വെച്ച് മണൽ കൊണ്ട് മൂടുകയോ, വേപ്പിൻ പിണ്ണാക്ക് അല്ലെങ്കിൽ മരോട്ടി പിണ്ണാക്ക് (250 ഗ്രാം ) തുല്യ അളവിൽ മണലുമായി ചേർത്ത് ഇടുകയോ ചെയ്യുക. 0.01% വീര്യമുള്ള കാർബറിൽ (50% വെള്ളത്തിൽ കലക്കാവുന്ന പൊടി) എന്ന കീടനാശിനി 200 മില്ലിഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വണ്ടുകളുടെ പ്രജനനം നടത്തുന്ന ചാണക കുഴികളിലും മറ്റും തളിക്കുക. പെരുവലം എന്ന ചെടി പറിച്ച് ചാണക കുഴികളിൽ ചേർക്കുന്നതും നല്ലതാണ്. ബാക്കുലോ വൈറസ് ഒറിക്ടസ് എന്ന വൈറസ് കൊമ്പൻ ചെല്ലി യുടെ ജൈവിക നിയന്ത്രണത്തിന് ഉപയോഗിക്കാം. ഇതിനായി വൈറസ് രോഗബാധയേറ്റ ചെല്ലികളെ 10-15 എണ്ണം എന്ന കണക്കിൽ സന്ധ്യാസമയത്ത് തോട്ടത്തിൽ തുറന്നുവിടുക.
മഴക്കാലത്ത് മെറ്റാറൈസിയം അനിസോപ്ലിയ എന്ന കുമിൾ തേങ്ങാ വെള്ളത്തിലോ കപ്പ കഷണങ്ങളും തവിടും ചേർത്ത് ഉണ്ടാക്കിയ മിശ്രിതത്തിലോ വൻതോതിൽ വളർത്തിയെടുത്ത് ഒരു ക്യുബിക് മീറ്ററിന് 250 മില്ലിഗ്രാം മെറ്റാറൈസിയം കൾച്ചർ 750 മില്ലി വെള്ളവുമായി കലർത്തിയ മിശ്രിതം എന്ന തോതിൽ ചാണക കുഴികളിലും മറ്റും ഒഴിച്ച് പുഴുക്കളെ നശിപ്പിക്കുക.
ചെമ്പൻ ചെല്ലിയുടെ ഉപദ്രവം ഉള്ള തെങ്ങുകളിൽ നിന്നും ചുവന്ന ദ്രാവകം ഒലിക്കുന്നതായും തടിയിലുള്ള സുഷിരങ്ങളിലൂടെ ചണ്ടി പുറത്തേക്ക് വരുന്നതായും കാണാം. ചെമ്പൻ ചെല്ലിയെ നശിപ്പിക്കുന്നതിന് ഒരു ശതമാനം വീര്യമുള്ള കാർബറിൽ (20 ഗ്രാം കാർബറിൽ ലിറ്റർ വെള്ളത്തിൽ ചേർത്ത്) തെങ്ങിൻ തടിയിൽ കീടം ഉണ്ടാക്കിയ ദ്വാരങ്ങൾ അടച്ചതിനുശേഷം അല്പം മുകളിലായി താഴേക്കു ചരിഞ്ഞ ഒരു ദ്വാരം ഉണ്ടാക്കി അതിൽ ചോർപ്പ് വെച്ച് ഒഴിച്ചു കൊടുത്തശേഷം ആ ദ്വാരം അടയ്ക്കുക. കാർബറിൽ കീടനാശിനിക്ക് പകരം ഇമിഡാക്ലോറൈഡ് അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മേൽപ്പറഞ്ഞ രീതിയിൽ ചെമ്പൻചെല്ലിക്ക് എതിരെ പ്രയോഗിക്കാവുന്നതാണ്. ചെമ്പൻചെല്ലിക്ക് എതിരെ ഒരു പ്രദേശത്തെ ഒട്ടാകെയുള്ള കർഷകർക്ക് ഒരുമിച്ച് ഫിറമോൺ കെണി ഉപയോഗിക്കാവുന്നതാണ്.
കൂമ്പു ചീയലിനെതിരെ കുമിൾനാശിനി പ്രയോഗിക്കുക
കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ ഓലചീയൽ രോഗവും കണ്ടു വരുന്നു. തുറക്കാത്ത കൂമ്പോലകളെ കുമിൾ ആക്രമിച്ച് അഴുകൽ ഉണ്ടാക്കുന്നു. കൂമ്പോല വിരിയുമ്പോൾ അഴുകിയ ഭാഗം ഉണങ്ങി കാറ്റത്ത് പറന്നു പോകും. ബാക്കിയുള്ള ഓലയുടെ ഭാഗം കുറ്റിയായി നിൽക്കും. കൂമ്പോലയുടെയും അതിനോട് ചേർന്നുള്ള രണ്ടു ഓലകളുടെയും മാത്രം ചീഞ്ഞ ഭാഗങ്ങൾ മുറിച്ചുമാറ്റുക. കോൺടാഫ് 2 മില്ലി അല്ലെങ്കിൽ ഡൈത്തേൻ എം 45 അഥവാ ഇൻഡോഫിൽ എം.45 എന്നിവയിലൊന്ന് 3 ഗ്രാം 300 മില്ലി വെള്ളത്തിൽ കലക്കി നമ്പോലയുടെ ചുവട്ടിൽ ഒഴിക്കുക.
ഒരു ശതമാനം ബോർഡോ മിശ്രിതം 0.5% കോപ്പർ ഓക്സിക്ലോറൈഡ് ലായനിയോ തെങ്ങിൻ മണ്ടയിലും കൂമ്പോലകളിലും ജനുവരി ,ഏപ്രിൽ മെയ് സെപ്റ്റംബർ മാസങ്ങളിൽ തളിക്കുക. ഇടവിളകൾക്ക് പ്രത്യേകം വളവും പരിചരണവും നൽകണം. കളകൾ നിയന്ത്രിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഞാറ്റുവേല കിഴിവുമായി കഞ്ഞിക്കുഴി സർവ്വീസ് സഹകരണബാങ്ക്