ഇഞ്ചി കൃഷി ചെയ്യുന്നതിനുമുൻപ് കൂടുതൽ വിളവ് തരുന്ന ഇനങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ പച്ചയായും ഉണക്കിയും ഉപയോഗിക്കാൻ അനുയോജ്യമായ ഇനങ്ങളും, വാണിജ്യാടിസ്ഥാനത്തിൽ പച്ച ഇഞ്ചി കൃഷി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഇനങ്ങളുമാണ് താഴെ നൽകുന്നത്.
ആതിര
വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജ് വികസിപ്പിച്ചെടുത്ത ബാക്ടീരിയൽ വാട്ടത്തിനും, മാണം ചീയൽ രോഗത്തിനും എതിരെ പ്രതിരോധിക്കാൻ കഴിവുള്ള ഇഞ്ചി ഇനമാണ് ആതിര. പച്ചയായും, ചുക്ക് കൃഷിക്ക് വേണ്ടിയും ആതിര കൃഷിചെയ്യാം.
It is essential to know the high yielding varieties of ginger before cultivating it. The following are the varieties that are suitable for use as green and dried and those that are grown commercially for green ginger.
ഭൂകാണ്ഡത്തിൽ നിന്ന് ലഭ്യമാകുന്ന വിളവ് ഒരു ഹെക്ടറിൽ ന 21 ടൺ വരെയാണ്. ഇടവിളയായി കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഇനമായി കർഷകർ ഇതിനെ കണക്കാക്കുന്നു.
ഐ ഐ എസ് ആർ മഹിമ
കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സെൻറർ വികസിപ്പിച്ചെടുത്ത 200 ദിവസം വരെയുള്ള കാലാവധിയുള്ള മികച്ച ഇനമാണ് മഹിമ. നിമാവിരകളെ അതിജീവിക്കുവാൻ ഇത് മികച്ചതാണ്. പച്ച ഇഞ്ചിയുടെ വിളവ് ഒരു ഹെക്ടറിൽ നിന്ന് 22 ടൺ വരെ ലഭ്യമാകുന്നു. മറ്റു ഇനങ്ങളെ വച്ചുനോക്കുമ്പോൾ ഇതിൽ നാരുകൾ കുറവാണ്.
കാർത്തിക
വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ വികസിപ്പിച്ചെടുത്ത ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കുന്ന മികച്ച ഇഞ്ചി ഇനമാണ് കാർത്തിക. ചുക്ക് കൃഷിക്കും മികച്ചത്. ഒരു ഹെക്ടറിൽ നിന്ന് 19 ടൺ വരെ പച്ച ഇഞ്ചി ലഭ്യമാകും. 21.6 മാനം ചുക്ക് ഇതിൽനിന്ന് നമുക്ക് കിട്ടും.
രജത
200 ദിവസം വിള കാലാവധിയുള്ള ഇനമാണ് ഇത്. നീമാ വിരകളെ അതിജീവിക്കുകയും, ഒരു ഹെക്ടറിൽ നിന്ന് 23 ടൺ വരെ വിളവ് ലഭ്യമാകുകയും ചെയ്യുന്ന ഇനം കൂടിയാണ് രജത. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് വികസിപ്പിച്ചു എടുത്തതാണ് ഇത്.
മഹിമ
രജത പോലെതന്നെ അത്യുല്പാദനശേഷിയുള്ള 200 ദിവസം വിള കാലാവധിയുള്ള ഇനമാണ് മഹിമ.
അശ്വതി
വാണിജ്യാടിസ്ഥാനത്തിൽ പച്ച ഇഞ്ചി കൃഷി ചെയ്യുന്നവർക്ക് കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അശ്വതിയാണ് നല്ലത്. ശരാശരി വിളവ് ഒരു ഹെക്ടറിൽ നിന്ന് 23 ടൺ വരെ ലഭ്യമാകും. വിള കാലാവധി 230 ദിവസമാണ്.
വയനാട് ലോക്കൽ
കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഇനമാണ് വയനാട് ലോക്കൽ.
ചൈന
കേരളത്തിൽ കൃഷിക്ക് അനുയോജ്യം എന്ന് ശുപാർശ ചെയ്തിരിക്കുന്ന ഇനമാണ് ചൈന.