വിദേശരാജ്യങ്ങളിൽ മരുന്ന് നിർമ്മാണത്തിന് കോലഞ്ചി വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് കോലിഞ്ചി കർഷകർക്ക് ഇനി നല്ല കാലമാണ്. ഇന്ത്യയിൽ ആയുർവേദ, സിദ്ധ മരുന്നുകളിൽ കോലിഞ്ചി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ്, ഇന്തോനേഷ്യ, ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും കോലിഞ്ചി ഇന്ന് കൃഷിചെയ്യുന്നുണ്ട്. നൂറിൽപരം ആയുർവേദ മരുന്നുകളിലും വിക്സ്, അമൃതാഞ്ജൻ, ഹിമാലയ തുടങ്ങിയ കമ്പനികളുടെ ഉൽപ്പന്നങ്ങളിലും കോലിഞ്ചി പ്രധാന ചേരുവയാണ്.
പ്രധാനമായും ഫെബ്രുവരി -ഏപ്രിൽ മാസങ്ങളിലാണ് കോലിഞ്ചി വിളവെടുക്കുന്നത്. ഒരുവർഷം ഔഷധിയ്ക്ക് മാത്രം 36 ടൺ കോലിഞ്ചി ആവശ്യമുണ്ട്. ഏകദേശം കോലിഞ്ചി കൃഷി ചെയ്ത് മൂന്നാം വർഷമാണ് വിളവെടുക്കുന്നത്. കൃഷിവകുപ്പിന് കീഴിലെ ഔഷധസസ്യകൃഷി കോലിഞ്ചി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൃഷി ചെയ്യുന്നവർക്ക് ധാരാളം സബ്സിഡികളും സർക്കാർ തലത്തിൽ നൽകിവരുന്നു.
കോലിഞ്ചി കൃഷി ചെയ്ത് ഇതിൻറെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള നടപടി അണിയറയിൽ നടത്തിവരികയാണ്. നാഷണൽ മെഡിക്കൽ പ്ലാൻസ് ബോർഡിൻറെ ഔഷധ സസ്യ ഗണത്തിൽ ഇത് ഉൾപ്പെടുത്തി സബ്സിഡി നൽകി പോരുന്നുണ്ട്. ഇതിനെ ബാധിക്കുന്ന ഫംഗസ് ബാധയാണ് കർഷകരെ ഏറെ ദുരന്തത്തിൽ ആഴ്ത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും സർക്കാർ തലത്തിൽ നൽകിവരുന്നു. കോലിഞ്ചി പ്രധാന വരുമാന സ്രോതസ്സ് ആയി മാറ്റുന്ന മലയോരമേഖലയിലെ കർഷകർ പറയുന്നു ഇത് ഏറെ ലാഭകരം എന്ന്. എന്നാൽ ചില വ്യക്തികളിൽ മാത്രം ഇതിന് വ്യാപാരം ഒതുങ്ങിനിൽക്കുന്നു എന്നാണ് ഭൂരിഭാഗം കർഷകരും അഭിപ്രായപ്പെടുന്നത്. കർഷകരിൽനിന്ന് കോലിഞ്ചി സംഭരിച്ച് വിവിധ ഉത്പന്നങ്ങളാക്കി ഇ -പ്ലാറ്റ്ഫോം വഴി വിപണിയിലെത്തിക്കാനുള്ള സാധ്യതാ പഠനങ്ങൾ നടക്കുന്നുണ്ട്.
Ginger is now widely used in the manufacture of medicines in foreign countries and now is a good time for Kolinchi farmers. Ginger is used in Ayurvedic and Siddha medicine in India.
ഇത്തരത്തിൽ കോലിഞ്ചി കൃഷിയെ ഉയർത്തിക്കൊണ്ടുവരാൻ സർക്കാർതലത്തിൽ പ്രവർത്തനങ്ങൾ നടക്കുമ്പോഴും യഥാർത്ഥ കർഷകനെ വില ലഭിക്കാതെ ഇടത്തട്ടുകാർ കൊള്ളലാഭം നടത്തുന്നുവെന്ന ആരോപണം കൃത്യമായി അന്വേഷിച്ചറിഞ്ഞ് നടപടി അടിയന്തരമായി സ്വീകരിക്കാനും സർക്കാറിന് സാധിക്കണം.