1. Health & Herbs

ഇഞ്ചിയുടെ പ്രധാനപ്പെട്ട അഞ്ച്‌ ഉപയോഗങ്ങൾ

നീരിറക്കത്തിന് ശമനമുണ്ടാകാൻ ഇഞ്ചി നീരും സമം തേനും ചേർത്തും ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക. തൊലി ചുരണ്ടിക്കളഞ്ഞു ഇഞ്ചി ചെറു കഷണങ്ങളാക്കി തേനിലിട്ടു സൂക്ഷിക്കുക.മൂന്ന് മാസത്തിനുശേഷം ദിവസവും കുറേശ്ശെ കഴിക്കുക..

K B Bainda
ഇഞ്ചി ഉണക്കിനിർമി ക്കുന്ന ചുക്കും വളരെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്.
ഇഞ്ചി ഉണക്കിനിർമി ക്കുന്ന ചുക്കും വളരെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്.

ഒരു വീട്ടിൽ നാല് മൂട് ഇഞ്ചിയെങ്കിലും വേണം. പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീട്ടിലെങ്കിൽ ഉറപ്പായും ഇഞ്ചി കരുതുക. നിരവധി അസുഖങ്ങൾക്ക് കൊടുക്കാവുന്ന ഒരു എളുപ്പ മാർഗമാണ് ഇഞ്ചി നീര് അല്ലെങ്കിൽ ഇഞ്ചി തന്നെയും കഴിക്കാം.

ഇഞ്ചിയുടെ ഗുണങ്ങൾ പറയാതെ തന്നെ നമുക്കറിയാം. ആഹാരത്തിൽ ചേർക്കുന്നതിന് പുറമെ അടുക്കള വൈദ്യമായും ഇഞ്ചി നമ്മൾ ഉപയോഗിക്കാറുണ്ട് . ഇഞ്ചി ഉണക്കിനിർമി ക്കുന്ന ചുക്കും വളരെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്.

ക്ഷാര ഗുണപ്രധാനമായ ഈ ഔഷധം; പ്രധാനമായും ദഹന പ്രക്രിയയെ ത്വരിതപെടുത്തുന്നതിന്ന് ഉപയോഗിക്കുന്നു. ചൂക്ക് മരുന്നുല്പാ‍ദനത്തിലെ ഒരു പ്രധാന ഔഷധമാണ്. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാം. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി.

ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്. ഇഞ്ചിയുടെയും ചുക്കിന്റെയും പ്രധാന ഔഷധ പ്രയോഗങ്ങൾ എന്തൊക്കയാണെന്നു നോക്കാം.

1. ദഹന സംബന്ധമായ പ്രശനങ്ങൾക്കു ഇഞ്ചി നീരും ചെറുനാരങ്ങ നീരും തുല്യ അളവില്‍ എടുത്തു ഇന്തുപ്പും ചേർത്ത് കഴിക്കുക.. പുളിച്ചു തികട്ടല്‍ , അരുചി ഇവ മാറാൻ കുരുമുളകും ജീരകവും സമം പൊടിച്ചു അല്പം ഇഞ്ചി നീരില്‍ ചേർത്ത് കഴിക്കുക..

.

2.  നീരിറക്കത്തിന് ശമനമുണ്ടാകാൻ ഇഞ്ചി നീരും സമം തേനും ചേർത്തും ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക. തൊലി ചുരണ്ടിക്കളഞ്ഞു ഇഞ്ചി ചെറു കഷണങ്ങളാക്കി തേനിലിട്ടു സൂക്ഷിക്കുക.മൂന്ന് മാസത്തിനുശേഷം ദിവസവും കുറേശ്ശെ കഴിക്കുക..

3. ചുമ, ശ്വാസം മുട്ടല്‍, ചുക്ക് കഷായമുണ്ടാക്കി നിത്യവും കഴിക്കുക...

4. ദഹനക്കേട്, ചർദ്ദി. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് ഒരു ഭാഗം, ജീരകം നെയ്യില്‍ വറുത്തത് ഒരു ഭാഗം, മലര്‍ രണ്ടു ഭാഗം, കല്ക്കലണ്ടം നാല് ഭാഗം എടുത്ത് എല്ലാം കൂടി പൊടിച്ചു ചേർത്ത് യോജിപ്പിച്ച് ഇടയ്ക്കിടയ്ക്ക് കഴിക്കുക.

5. കോവിഡ് കാലത്ത് ഇഞ്ചി ചെറുതായരിഞ്ഞതും ശർക്കരയും ഒപ്പം കഴിച്ചാൽ നല്ലതാണ് എന്ന് പ്രചരിച്ചിരുന്നു. ഉപയോഗിച്ച പലർക്കും ഗുണഫലമാണ് കിട്ടിയത് എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മഴമറയിലും ഇഞ്ചി കൃഷി ചെയ്യാം

English Summary: Top 5 Uses of Ginger

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds