മഞ്ഞമുണ്ട
ഉളിക്കൽ അഗ്രോ ഫാംസിലെ 5 വര്ഷം പ്രായമായ മഞ്ഞമുണ്ട എന്ന കുരുമുളക് ഇനത്തിൻ്റെ ചിത്രമാണ് ചേർത്തിരിക്കുന്നത്. നാടൻ കുരുമുളക് ഇനത്തിൽ പെട്ടതാണ്. പക്ഷേ ഇവൻ ആള് മിടുക്കനാണ്. 3 വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങും. അറക്കുളം മുണ്ടയേ പോലെ തന്നെ നേരത്തെ വിളവെടുക്കുന്ന ഇനം. ഡിസംബർ ആദ്യ ആഴ്ച തന്നെ വിളവെടുക്കാം. ചെറിയ തിരി. നിറച്ച് മണി പിടിക്കുന്നു. കരിമുണ്ടയുമായി കണ്ടാൽ സാമ്യം തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാൽ വ്യത്യാസങ്ങൾ തിരിച്ചറിയാം
The picture of the 5 year old yellow munda pepper variety of Ullickkal Agro Farms is added. It belongs to the native pepper. In 3 years, it'll start fruiting. The same is the early harvesting variety like the arakulam mundae. The harvest can be made in the first week of December.
ഗുണങ്ങൾ
1 ഉയർന്ന DPC. 100kg പച്ച കുരുമുളകിന് 40kg വരെ ഉണക്കമുളക് കിട്ടും,,
2 ചെറിയ തണൽ ഉണ്ടെങ്കിലും കായ്ക്കും. ഉദാഹരണം കശുമാവിൻ തോട്ടങ്ങളിൽ
3. വരൾച്ചയെ പ്രതിരോധിക്കുന്നു. വരൾച്ച സമയത്ത് ചെടി ഇലകൾ കരിഞ്ഞത് പോലെ വന്ന് ചെടി മൊത്തം ഉണങ്ങി പോയതായി തോന്നുമെങ്കിലും പുതുമഴക്ക് ഉയർത്ത് എണീറ്റ് വരുന്നതായി കാണുന്നു.
4. പ്രതിരോധ ശക്തി കൂടുതലാണ്. കേടുകൾ ബാധിക്കുന്നത് കുറവാണ്. ഫാമിൽ അൻപത് വർഷത്തിന് മുകളിൽ പ്രായമുള്ള നിരവധി ചെടികൾ ഇന്നും കായ്ഫലം തരുന്നു
ഉല്പാദനം അത്ര മികച്ചത് എന്ന് പറയാൻ പറ്റില്ലങ്കിലും എല്ലാ വർഷവും വിളവ് ഉറപ്പിക്കാം. മറ്റുള്ള ഗുണങ്ങൾ കൂടി കണക്കിലെടുത്താൽ ഒരു തോട്ടം ചെയ്യുമ്പോൾ കൃഷി ചെയ്യുന്ന ഇനങ്ങളിൽ ഒന്നായി ശുപാർശ ചെയ്യാൻ പറ്റുന്ന ഇനമാണ്
അറക്കുളം മുണ്ട
എൻ്റെ തോട്ടത്തിൽ ഏറ്റവും ആദ്യം വിളവെടുക്കാൻ പാകമാകുന്ന കുരുമുളക് ഇനം. ഡിസംബർ മാസം എത്തുന്നതിന് മുൻപ് തന്നെ വിളവെടുപ്പ് കഴിയും.
പേര് കൊണ്ട് അറക്കുളം ആണെങ്കിലും ഇന്ന് ഈ ഇനം മധ്യ തിരുവിതാംകൂറിൽ കാണാനില്ല. വടക്കേ മലബാറിൽ ആദ്യ കാലത്ത് കുടിയേറി പാർത്ത കുടിയേറ്റക്കാരുടെ കൂടെ വന്ന് ഇന്നും കുറച്ച് ഭാഗത്ത് എങ്കിലും നില നിൽക്കുന്നു. എല്ലാ വർഷവും കായ്ക്കും.
ഉണക്ക് ശതമാനം ഏതാണ്ട് 33-34 വരും. നല്ല പോലെ തിരി വരും. തിരികളിൽ മുളക് വിട്ട് വിട്ട് ആണ് പിടിക്കാറ്. നട്ടാൽ മൂന്നാം വർഷം മുതൽ മുളക് പറിക്കാം,, 15 വർഷം കായ്ക്കും,, തുടർന്ന് കയ്ഫലം കുറയും. പുതിയ തൈ നടുന്നതാണ് നല്ലത്. കൃഷിക്കാർക്ക് ആശ്രയിക്കാൻ പറ്റുന്ന കുരുമുളക് ഇനമാണ്.
ph: 9447447694
ഉയർന്ന ആദായം നേടാൻ ദ്രുതവാട്ടം