ഭക്ഷണ പദാർത്ഥങ്ങൾ ക്ക് നിറം നൽകുന്നതിനും, വസ്ത്രങ്ങൾക്കുള്ള നിറക്കൂട്ടുകൾ ഉണ്ടാക്കുന്നതിനും, സൗന്ദര്യവർധക വസ്തുക്കളിലും മഞ്ഞൾ വ്യാപകമായി ഉപയോഗിച്ചു വരുന്നു. മഞ്ഞൾ കൃഷി പ്രധാനപ്പെട്ട ഇനങ്ങളാണ് സുഗന്ധം, അമലാപുരം, ലോക്കൽ ഈറോഡ് ലോക്കൽ, മൂവാറ്റുപുഴ തുടങ്ങിയവ. കൂടാതെ ഗവേഷണ കേന്ദ്രങ്ങളിൽനിന്ന് വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള ഇനങ്ങളായ പ്രഭ, പ്രതിഭ, ആലപ്പി, സുപ്രീം തുടങ്ങിയവയുമുണ്ട്. മഞ്ഞളിന്റെ മുകുളങ്ങൾ ഉള്ള പ്രകന്ദങ്ങളുടെ ഭാഗമാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. മഞ്ഞൾ നല്ലരീതിയിൽ നടുന്നതിനു മുൻപ് വേണ്ടവിധത്തിൽ ഇവ സംഭരിച്ച വെച്ചിരിക്കണം.
വിത്തു മഞ്ഞൾ സംഭരണം
ശരിയായ രീതിയിൽ വിത്ത് മഞ്ഞൾ സംഭരിക്കുന്നതിനായി സ്ഥലത്തിൻറെ ഊഷ്മാവ് 20-25 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തണം. ഊഷ്മാവ് 28 ഡിഗ്രി സെൽഷ്യസ് കൂടിയാൽ മഞ്ഞൾ നിർജലീകരിച്ച് വണ്ണം കുറഞ്ഞ് ആരോഗ്യമില്ലാത്തായിത്തീരുന്നു. മഞ്ഞളിന് നല്ല ബീജാങ്കുരണം ശേഷി ഉറപ്പുവരുത്തുന്നതിന് തണൽ ഉള്ള സ്ഥലത്ത് കുഴിയെടുത്ത് വേണം സൂക്ഷിക്കേണ്ടത്.
നല്ല വലുപ്പം ഉള്ളതും രോഗകീടബാധ ഇല്ലാത്തതുമായ പ്രകന്ദങ്ങളാണ് വിത്തിനായി ഉപയോഗിക്കേണ്ടത്. വിത്ത് മഞ്ഞൾ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ലായനിയിൽ 20 മിനിറ്റ് മുക്കിയശേഷം തണലിട്ട് വെള്ളം വാർത്തെടുക്കുന്നു. 1*1*1 മീറ്റർ വലിപ്പമുള്ള ഒരു വശം കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ ഉൾവശം കെട്ടി ചാണകം മെഴുകി കുഴിയിൽ മഞ്ഞൾ സൂക്ഷിക്കാം.
Turmeric is widely used in food coloring, clothing dyeing, and cosmetics. The main varieties of turmeric are Sugandham, Amalapuram, Local Erode Local and Muvattupuzha. There are also high yielding varieties developed from research centers such as Prabha, Pratibha, Alleppey and Supreme.
കുഴിയുടെ അടിയിൽ 5 സെൻറീമീറ്റർ കനത്തിൽ മണലോ അറക്കപ്പൊടിയോ വിതറുക. അതിനു മുകളിൽ ഒരു അടി വിത്ത് മഞ്ഞൾ അടുക്കുക. കുഴി നിറയുന്നതുവരെ പല നിരകളായി മഞ്ഞൾ അടുക്കി വച്ചതിനുശേഷം വായു സഞ്ചാരത്തിനായി കുഴിയുടെ മുകൾഭാഗത്ത് 10 സെൻറീമീറ്റർ സ്ഥലം ഒഴിച്ചിടണം. കുഴി ചെറിയ മരപ്പലക ഉപയോഗിച്ച് മൂടി ഇടാം. ഷെഡ്ഡിൽ സൂക്ഷിക്കുന്നതുപോലെ വായുസഞ്ചാരവും തണലുമുള്ള പ്രദേശങ്ങളിൽ മഞ്ഞൾ കൂനകൂട്ടി മഞ്ഞളിലകൾ അല്ലെങ്കിൽ പാണൽ ഇലകൾ ഉപയോഗിച്ച് കുഴി മൂടിയും സംഭരിക്കാം.
രോഗങ്ങളുടേയും കീടാണു കളുടെയും അളവ് കുറയ്ക്കുന്നതിന് സംഭരിച്ചു വച്ചിരിക്കുന്ന മഞ്ഞൾ മാസത്തിലൊരിക്കൽ തുറന്ന് പരിശോധിക്കുകയും കേടായതും പഴകിയതുമായ മഞ്ഞൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കുകയും ചെയ്യുന്നു