തൈകൾ എവിടെ നിന്നു വാങ്ങണം?
സ്വന്തമായി ഉൽപാദിപ്പിക്കാതെ പുറമേ നിന്ന് തൈകൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ കർശനമായി ഗുണനിയന്ത്രണം ഏർപ്പെടുത്തി നല്ല തൈകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നുമാത്രം തൈകൾ വാങ്ങണം. സംസ്ഥാന കൃഷി വകുപ്പ്, നാളികേര വികസനബോർഡ്, കേരള കാർഷിക സർവ്വകലാശാല, കേന്ദ്ര തോട്ടവിള ഗവേഷഷണ സ്ഥാപനം (സി.പി.സി.ആർ.ഐ) തുടങ്ങിയവയാണ് കേരളത്തിൽ ഗുണ മേന്മയുള്ള തെങ്ങിൻ തൈകൾ ലഭ്യമാക്കുന്ന പൊതുമേഖലയിലെ പ്രധാന സ്ഥാപനങ്ങൾ. പക്ഷേ, കേരളത്തിൽ കർഷകർക്ക് ആവശ്യമായ തെങ്ങിൻ തൈകൾ വേണ്ടത്ര ലഭ്യമാക്കാൻ ഈ സ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ല.
കേരളത്തിലേക്ക് ശുപാർശ ചെയ്തിട്ടുള്ള വിവിധ തെങ്ങിനങ്ങളുടെ വേണ്ടത് മാതൃ വൃക്ഷങ്ങൾ ഇല്ലാത്തതിനാലാണ് കൃഷിക്കാരുടെ ആവശ്യത്തിനു തൈകൾ ലഭ്യമാക്കാൻ ഈ സ്ഥാപനങ്ങൾക്ക് സാധിക്കാത്തത്. ഈ സാഹചര്യത്തിൽ കർഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കുറെ ഏജൻസികൾ ഗുണമേന്മയില്ലാത്ത തൈകൾ വിറ്റഴിക്കുന്ന സ്ഥിതിയും നിലവിലുണ്ട്.
പ്രാദേശിക തലത്തിൽ കർഷകരുടെ തോട്ടത്തിൽ ലഭ്യമായ വിവിധയിനം തെങ്ങുകളുടെ ജനിതക മേന്മയുള്ള ലക്ഷണമൊത്ത മാതൃവൃക്ഷങ്ങൾ പ്രയോജനപ്പെടു ത്തി സങ്കരയിനങ്ങളുടേതുൾപ്പെടെ ഗുണമേന്മയുള്ള തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന വികേന്ദ്രീകൃത കേര നഴ്സറികൾ കേരളത്തിലെ വിവിധ ജില്ലകളിൽ കേര കർഷക കൂ ട്ടായ്മകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. അത്തരം നഴ്സറികളെ കർഷകർക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
ഇത്തരം വികേന്ദ്രീകൃത കേര നഴ്സറികൾ പ്രോത്സാഹിപ്പി ക്കുന്ന നയവും പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. കർശനമായ ഗുണ നിയന്ത്രണ സംവിധാനവും സാങ്കേതിക മേൽനോട്ടവും ഉറപ്പു വരുത്തുകയും വേണം. പൊതു മേഖലയിലുള്ള കേര നഴ്സറികളിലും ഫാമുകളിലും കേരളത്തിലേക്ക് ശുപാർശ ചെയ്തിട്ടുള്ള തെങ്ങിനങ്ങളുടെ തൈകൾ ഉൽപാദിപ്പിക്കുന്നതിനു വേണ്ട മാതൃവൃക്ഷ ശേഖരം വളർത്തിയെടുക്കുകയും വേണം. കൂടാതെ സഹകരിക്കാൻ തയ്യാറുള്ള തെരഞ്ഞെടുത്ത കർഷകരുടെ തോട്ടങ്ങളിലും വിവിധ തെ ങ്ങിനങ്ങളുടെ മാതൃ വൃക്ഷ ശേഖരം നട്ടു വളർത്തുന്നതിന് ന്യൂക്ലിയസ് സീഡ് ഗാർഡനുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികളും വേണം.
ദീർഘകാലാടിസ്ഥാനത്തിൽ ഗുണമേന്മയുള്ള തൈകളുൽപാദിപ്പിച്ച് കർഷകരുടെ ആവശ്യം നിറ വേറ്റുന്നതിന് ഇത്തരം സമീപനങ്ങൾ കൂടിയേ തീരൂ. സ്വകാര്യ ഏജൻസികൾ വഴി തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്ന നഴ്സറികളിൽ ഗുണനിയന്ത്രണം നടപ്പിലാക്കുന്നതിനാവശ്യമായ സംവിധാനങ്ങളേർപ്പെടുത്തുകയും വേണം.