Updated on: 4 August, 2020 11:08 PM IST
മലേഷ്യൻ തെങ്ങു

കല്പവൃക്ഷമായ തെങ്ങു മനുഷ്യജീവിതത്തിനാവശ്യമായ എല്ലാം നൽകുന്ന ഒരേ ഒരു സസ്യമാണ്കേരവൃക്ഷം പോഷക സമ്പുഷ്ടവും രുചികരവുമായ ഭക്ഷണമാണ്തേങ്ങാകാമ്പ്. അതുപോലെ തന്നെ മാധുര്യവും കുളിർമയുമുള്ള അമൃതിന് തുല്യമായ ഇളനീർ. മാത്രമല്ല ഗുണവിശേഷങ്ങളിൽ, പശുവിൻ പാലിനേ വെല്ലുന്നു തേങ്ങാപാൽ. കൂടാതെ വെളിച്ചത്തിനും പാചകത്തിനും ഔഷധമായും വെളിച്ചെണ്ണ. അതിന്റൊപ്പം അടുക്കള ഉപകരണങ്ങൾക്കും മറ്റ് അനവധി ഉപയോഗങ്ങൾക്കും ചിരട്ട ഉപയോഗിക്കാം. കൂടാതെ കയറിനും മെത്തയ്ക്കും ചകിരി, കൃഷി ആവശ്യങ്ങൾക്ക് ചകിരിച്ചോർ.ഫർണിച്ചർ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും തെങ്ങിൻതടി ഉത്തമംഈർക്കിലി ചൂലിനും കളിപ്പാട്ടങ്ങൾക്കും .ഓല പുരമേയുന്നതിനും കുട്ടയും തൊപ്പിയും മുതൽ നിരവധി ആവശ്യങ്ങൾക്ക്തെങ്ങിൻ കുല ചെത്തിയാൽ മധുര പാനീയം ശർക്കരക്കും പഞ്ചസാരക്കുമുള്ള അസംസ്കൃത പാനീയമായി. കൂടാതെ ലഹരിയും. വേരിൽ നിന്നും വിവിധ ഔഷധങ്ങൾ.ഇങ്ങനെ അടി മുതൽ മുടി വരെ ഒരു ഇഞ്ചു സ്ഥലം പോലും ബാക്കി മറ്റേതൊരു വൃക്ഷമുണ്ട് ഈ ഭൂമിയിൽ? രോഗങ്ങൾ വന്നാലും കീടങ്ങൾ തെങ്ങിനെ നശിപ്പ്പിച്ചാലും നാം പിന്നെയും പിന്നെയും തെങ്ങിൻ തൈകൾ വൈകും. അതില്ലാതെ ജീവിക്കാനാവില്ലാത്തതു തന്നെ കാരണം. ഓരോ വീട്ടിലും അത്യാവശ്യം ഒന്നോ രണ്ടോ തെങ്ങിൻ തൈകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഇനിയെങ്കിലും വാങ്ങി നടുക.

തെങ്ങിൻ തൈകൾ

തെങ്ങിൻ തൈ നടുന്ന രീതി

ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന കോട്ടങ്ങള്‍ പിന്നീടൊരിക്കലും നികത്താന്‍ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. അതില്‍ ഏറ്റവും പ്രധാനം നടാനായി ഗുണമേന്‍മയുള്ള തെങ്ങിന്‍തൈകള്‍ തിരഞ്ഞെടുക്കുക എന്നതാണ്. തൈ തെങ്ങുകളുടെ ആദ്യത്തെ 5 വര്‍ഷങ്ങളിലുള്ള പരിചരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.Defects that occur in the early stages of growth of the long-term crop of coconut can never be remedied. Therefore, if attention is reduced at this age, growth will also decrease. The most important of these is to select quality coconut seedlings for planting. The care of the seedlings in the first 5 years is very important.

ഗുണമേന്മയുള്ള തൈകളുടെ ലക്ഷണങ്ങള്‍

നേരത്തെ മുളച്ച (വിത്തു തേങ്ങ പാകി 5 മാസത്തിനകം)വേഗത്തില്‍ വളരുന്ന, കരുത്തുള്ള തൈകള്‍
ധാരാളം വേരുകളും ഒരു വര്‍ഷം പ്രായമാകുമ്പോള്‍ 6-8 ഓലകളും
ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവ
മാതൃ വൃക്ഷത്തിന്റെ (ഇനത്തിന്റെ ) തനതായ സ്വഭാവ ഗുണങ്ങള്‍
ഒരു തവാരണയില്‍ ഏതാണ്ട് 65% തൈകള്‍ മികച്ച ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവയായിരിക്കും
തൈകള്‍ ഇളക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നഴ്‌സറിയില്‍ നിന്നും തൈകള്‍ മണ്‍വെട്ടിയോ പാരയോ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം ഇളക്കി എടുക്കണം. കടഭാഗത്തിന് ക്ഷതം വരുന്ന രീതിയില്‍ തൈകളുടെ ഓലകളില്‍ പിടിച്ച് വലിച്ച് പിഴുതെടുക്കാന്‍ ശ്രമിക്കരുത്. നഴ്‌സറിയില്‍ നിന്നും ഇളക്കുന്ന തൈകള്‍ എത്രയും പെട്ടെന്ന് നടണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം തൈകള്‍ 7 ദിവസം വരെ തണലില്‍ സൂക്ഷിക്കാം. ഈ അവസരത്തില്‍ ചിതലിന്റെ / ഉറുമ്പിന്റെ ആക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മുന്‍കരുതല്‍ എടുക്കണം.

കുള്ളൻ തെങ്ങു

കൃഷിയിടം ഒരുക്കല്‍

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കൃഷിയിടങ്ങളാണ് തൈ നടാനായി തെരഞ്ഞെടുക്കേണ്ടത്. ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കണം. താഴ്ന്ന പ്രദേശമാണെങ്കില്‍ കൂനകള്‍ ഉണ്ടാക്കി വേണം തൈകള്‍ നടേണ്ടത്. തൈകള്‍ വളരുന്നത് അനുസരിച്ച് മണലും എക്കലും മണ്ണും തൈകള്‍ക്ക് ചുറ്റുമിട്ട് തറ ഉയര്‍ത്തേണ്ടതാണ്.The soil is well drained and suitable for coconut cultivation. Seedlings should be selected for planting in sunny areas. Soil and water conservation measures should be adopted in sloping areas. If it is a low lying area, the seedlings should be planted in mounds. As the seedlings grow, the soil around the seedlings should be raised with sand, loam and soil.

മണ്ണിന്റെ ഘടനയനുസരിച്ച് കുഴിയെടുക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും. വെട്ടുകല്‍ പ്രദേശങ്ങളില്‍ 1.2 x1.2 x1.2 മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുന്നു. ചെങ്കല്‍ പ്രദേശങ്ങളില്‍ തൈകള്‍ നടുന്നതിന് ആറുമാസം മുമ്പ് കുഴികളെടുത്ത് 2 കിലോ വീതം കറിയുപ്പ് ഇടുന്നത് മണ്ണ് അയവുള്ളതാക്കും.

നടുന്ന സമയം

സാധാരണയായി മെയ്-ജൂണ്‍ മാസങ്ങളില്‍ തൈകള്‍ നടാം. എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ഇടവപ്പാതി മഴയ്ക്ക ഒരു മാസം മുമ്പായി (മേടം പത്തിന്) തൈകള്‍ നടുകയാണെങ്കില്‍ മഴയ്ക്ക് മുമ്പു തന്നെ തൈകള്‍ പിടിച്ചു കിട്ടും. അതുകൊണ്ട് കാലവര്‍ഷത്തില്‍ ഉണ്ടാകാറുള്ള വെള്ളക്കെട്ട് ഉണ്ടായാല്‍പോലും തൈ അഴുകി പോകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബര്‍ മാസത്തില്‍ നടുന്നതാണ് നല്ലത്.

നടീല്‍ അകലം

തൈകള്‍ തമ്മില്‍ നിശ്ചിത അകലം നല്‍കേണ്ടത് അത്യാവശ്യമാണ്. സൂര്യപ്രകാശം,മണ്ണ്,ജലം, വായു എന്നീ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും പരസ്പര മത്സരം ഒഴിവാക്കാനും നല്ല വിളവ് ലഭിക്കാനും ഇത് സഹായിക്കും. ഉയരം കൂടിയ ഇനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള അകലം 7.5 മീറ്ററാണ്. എന്നാല്‍ കുറിയ ഇനങ്ങള്‍ നടുമ്പോള്‍ തൈകള്‍ തമ്മില്‍ 6.5-7.0 മീറ്റര്‍ അകലം മതിയാകും.

സങ്കര ഇനം

തൈ നടുന്നതിന് മുമ്പ് മേല്‍ മണ്ണും ചാണകപ്പൊടിയും ചാരവും കലര്‍ന്ന മിശ്രിതം കുഴിയുടെ 60 സെ.മീ വരെ നിറയ്ക്കണം. അതിന് കൃത്യം നടുവിലായി ഒരു ചെറിയ കുഴി എടുത്ത് തൈ നടാം.

ജൈവ സംപുഷ്ടീകരണം (ബയോ പ്രൈമിംഗ്)

തെങ്ങിന്‍ തൈകള്‍ക്ക് ഭാവിയില്‍ രോഗം വരാതിരിക്കാന്‍ ഉള്ള ഒരു പ്രതിരോധ നടപടിയാണ് ജൈവ സംപുഷ്ടീകരണം. ഇതിനായി സ്യൂഡോമൊണാസ് അല്ലെങ്കില്‍ 500 ഗ്രാം ജൈവവളവുമായി കൂട്ടിക്കലര്‍ത്തി നടുന്ന തൈകള്‍കക് രോഗപ്രതിരോധ ശക്തിയും കരുത്തും കൂടുതലായിരിക്കും.
തൈ നടുമ്പോള്‍ ഓലക്കവിളുകളില്‍ മണ്ണ് വീഴാതെ നോക്കണം. കുഴിയില്‍ തൈ വെച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് ചവിട്ടി നന്നായി ഉറപ്പിക്കണം.

തെങ്ങിൻ തൈകൾ

തൈ തെങ്ങുകളുടെ പരിചരണം

തൈ തെങ്ങുകള്‍ക്ക് ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം വരെ ശ്രദ്ധയോടെയുള്ള പരിചരണം നല്‍കണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക. മഴ സമയത്ത് തൈക്കുഴിയില്‍ വെള്ളം ഊര്‍ന്ന് കെട്ടി നില്‍ക്കാന്‍ ഇട നല്‍കാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക,കൂടാതെ വേനല്‍ മാസങ്ങളില്‍ തണല്‍ മല്‍കുക, നനയ്ക്കുക തുടങ്ങിയവയാണ് പ്രധാന പരിചരണ മുറകള്‍.

വേനല്‍ മാസങ്ങളില്‍ നാല് ദിവസം കൂടുമ്പോള്‍ 45 ലിറ്റര്‍ വെള്ളം ഒഴിക്കണം. കുഴികളില്‍ വളരുന്ന കളകള്‍ നീക്കണം. തൈ വളരുന്നതിന് അനുസരിച്ച് മണ്ണ് വെട്ടി തടത്തിലിടുക,കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വര്‍ഷം ഇങ്ങനെ ചെയ്യുമ്പോള്‍ തൈക്കുഴി വളര്‍ച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയിത്തീരും.

കുള്ളൻ തെങ്ങു

സംയോജിത വളപ്രയോഗം

ശരിയായ വളര്‍ച്ചയ്ക്കും നേരത്തെ പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും നല്ല ഉത്പാദനം ലഭിക്കുന്നതിനും തൈകള്‍ നടുന്ന വര്‍ഷം തന്നെ വളപ്രയോഗം നടത്തണം. നട്ട് മൂന്ന് മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം. തെങ്ങിന് രാസവളം ചുരുങ്ങിയത് രണ്ട് തുല്യ തവണകളായി വീതിച്ചു നല്‍കുന്നതാണ് ഉചിതം. മെയ്-ജൂണ്‍ മാസങ്ങളില്‍(കാലവര്‍ഷത്തിന് മുമ്പ്) ശുപാര്‍ശ ചെയ്തിട്ടുള്ള വളത്തിന്റെ മൂന്നില്‍ ഒരു ഭാഗം കുഴിയില്‍ തൈയ്ക്ക് ചുറ്റും ഇട്ട് മണ്ണില്‍ ഇളക്കി ചേര്‍ക്കണം. രണ്ടാമത്തെ വളപ്രയോഗം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ (തുലാവര്‍ഷത്തിന് മുമ്പ്) ചെയ്യണം. ഈ സമയത്ത് 3-5 കി.ഗ്രാം ജൈവവളം, ആദ്യവര്‍ഷം 3 കി.ഗ്രാം, 2 ാം വര്‍ഷം 5 കി.ഗ്രാം, പിന്നീടുള്ള വര്‍ഷങ്ങളില്‍ 10 കി.ഗ്രാം വീതവും കൂടി ചേര്‍ത്ത് കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം. അതിനുശേഷം അവശേഷിച്ച വളം ചേര്‍ക്കാം.

തെങ്ങിൻ തൈകൾ

കീടരോഗ നിയന്ത്രണം

തൈ തെങ്ങുകളില്‍ ആക്രമണം നടത്തുന്ന പ്രധാന കീടമാണ് കൊമ്പന്‍ ചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളിലാണ് ചെല്ലിയുടെ ആക്രമണം കൂടുതലായി കാണുന്നത്. ചെല്ലി നാമ്പോലയും കൂമ്പുഭാഗവും ആക്രമിക്കുന്നതിനാല്‍ തൈകള്‍ പൂര്‍ണ്ണമായും നശിക്കാനിടവരും. അതിനാല്‍ ചെല്ലിക്ക് എതിരായ പരിപാലന മുറകള്‍ കൃത്യസമയത്ത് തന്നെ ചെയ്യണം. കീടത്തിന്റെ ആക്രമണം തടയാന്‍ മുന്‍കരുതലായി 250 ഗ്രാം പൊടിച്ച മരോട്ടി പിണ്ണാക്ക് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് തുല്യ അളവില്‍ മണലും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നാമ്പോലക്കവിളില്‍ ഇട്ട് കൊടുക്കണം. ഇതിനു പകരം വലിയ പാറ്റാ ഗുളിക 2 എണ്ണം ഓലക്കവിളില്‍ വച്ച് മണല്‍ കൊണ്ടു മൂടുന്നതും ഫലപ്രദമാണ്. മൂന്ന് മാസത്തിലൊരിക്കല്‍ പാറ്റാഗുളിക മാറ്റി വയ്ക്കാന്‍ ശ്രദ്ധിക്കണം.

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ചെല്ലിക്കും പുഴുവിനും ജൈവചികിത്സ

#coconut#Farmer#Krishi#FTB

English Summary: Keep these things in mind when planting coconut seedlings.
Published on: 04 August 2020, 10:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now