Updated on: 16 July, 2020 12:23 PM IST
kullan thengu

കേരളത്തിലെ ഭൂപ്രകൃതിക്കനുസരിച്ചു കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വിവിധയിനം തെങ്ങിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട് തെങ്ങിന് കാറ്റ് വീഴ്ച കൂടുതൽ ഉള്ള തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള പ്രദേശത്തേക്ക് ചാവക്കാട് കുറിയ പച്ചയിനത്തിൽ നിന്നും വികസിപ്പിച്ച കല്പശ്രീയും മലയൻ പച്ചയിൽ നിന്നും വികസിപ്പിച്ച കൽപ്പരക്ഷയും കാറ്റുവീഴ്ച തീരെ ഇല്ലാത്ത മലപ്പുറം കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലേക്ക് മലയൻ കുറിയ ഓറഞ്ച് ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത കൽപ്പജ്യോതി,കല്പസൂര്യ, കൽപ്പഹരിത എന്നീ ഇനങ്ങളുമാണ് നിർദേശിക്കുന്നത്. വിവിധ കുറിയ ഇനം മാതൃ വൃക്ഷങ്ങളിൽ നിന്ന് നിന്ന് ഗംഗാബോം , കല്പസങ്കര ,കൽപ്പസമൃദ്ധി തുടങ്ങിയ ഗുണമേന്മയുള്ള മറ്റു പലയിനം തെങ്ങിൻ തൈകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 

കാഴ്ച്ചയിൽ കൗതുകമുണർത്തുന്ന കുള്ളൻ തെങ്ങുകൾ വീട്ടുമുറ്റത്തും തൊടിയിലും അലങ്കാരമായി വളർത്താൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മലേഷ്യൻ, തായ്‌ലൻഡ് എന്നെ പേരുകളിൽ വിപണികളിൽ ലഭ്യമാകുന്ന കാഴ്ച്ചയിൽ മാത്രം ആനന്ദദായകമായ തെങ്ങിൻ തൈകൾ ഗുണത്തിൻ്റെ കാര്യത്തിൽ പുറകിലാണ്. കേരളത്തിൻ്റെ തനതു കുള്ളൻ തെങ്ങു ഇനങ്ങൾ അവയിൽ നിന്നും വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ എന്നിവയെ കുറിച്ച് നമുക്ക് പരിചയപ്പെടാം.

tender coconut

കേരളത്തിൻ്റെ തനതായ കുറിയ ഇനം തെങ്ങുകൾ 
 
 ചാവക്കാട് കുള്ളൻ തെങ്ങുകൾ, Chavakkad Dwarf Coconuts,
 മലയൻ ഗ്രീൻ,Malayan Green,
 മലയൻ ഓറഞ്ച്  Malayan Orange
 
 ചാവക്കാട് കുള്ളൻ തെങ്ങുകൾ, Chavakkad Dwarf Coconuts,
 
 തൃശൂർ ജില്ലയിലെ ചാവക്കാട് ആണ് ഇത്തരം തെങ്ങുകൾ കൂടുതൽ ഉള്ളത് അതിനാലാണ് ചാവക്കാട് കുള്ളൻ എന്ന പേരുലഭിച്ചത്. ചാവക്കാട് കുറിയ പച്ച ഇനം കപ്പത്തെങ്, പതിനെട്ടാം പട്ട എന്നീ പേരുകളിലും ചാവക്കാട്കുള്ളൻ തെങ്ങുകൾ അറിയപ്പെടുന്നു.പൊക്കം കുറഞ്ഞ ഇവയ്ക്ക് ആയുസ്സ് 40-45 വര്‍ഷമാണ്. ഇവയ്ക്ക് 20-26 ഓലകളേ ഉണ്ടാകാറുള്ളൂ.നാളികേര ഉത്പാദനത്തേക്കാള്‍ സങ്കരയിനങ്ങളായ ഡിxടി, ടിxഡി എന്നിവയുടെ ഉത്പാദനത്തിനുവേണ്ടിയാണ് ചാവക്കാടന്‍ കുള്ളന്‍ കൃഷി ചെയ്യുന്നത്. ഇവയുടെ തേങ്ങയ്ക്ക് വലുപ്പം കുറവായിരിക്കും. കൊപ്രയുടെ തൂക്കവും എണ്ണയുടെ അംശവും കുറവാണ്. എന്നാൽ , സങ്കരയിനം തെങ്ങിനങ്ങൾ  ഉണ്ടാക്കുന്നതിൽ  ഈ കുള്ളന് തെങ്ങുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
 

മലയൻ ഓറഞ്ച് Malayan Orange
 
 ചാവക്കാട് ഓറഞ്ച് ഇനം ചെന്തെങ്, ഗൗരീഗാത്രം എന്നീ പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു. ഇത്തരം തെങ്ങുകൾ കൂടുതലായും കരിക്കിൻ്റെ ആവശ്യത്തിനാണ് ഉപയോഗിച്ചുവരുന്നത്. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും എണ്ണയുടെ അംശവും മറ്റു തെങ്ങുകളെ അപേക്ഷിച്ചു കുറവാണ്. എന്നാൽ സങ്കരയിനം തെങ്ങിൻ തൈകൾ ഉണ്ടാക്കുന്നതിൽ കൃഷിവകുപ്പും കാർഷിക സർവകലാശാലകളും വളരെയധികം ആശ്രയിച്ചു വരുന്നത് ഇവയെ ആണ്.തൃശൂര്‍ ജില്ലയിലെ ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണുന്നു. നാലു വര്‍ഷംകൊണ്ട് കായ്ക്കുന്ന ഇനത്തിന്റെ വാര്‍ഷിക വിളവ് 80 തേങ്ങയാണ്.‘ഓലമടല്‍ തേങ്ങ, പൂങ്കുല എന്നിവയ്ക്ക് കടും ഓറഞ്ച്നിറമാണ് ചന്ദ്രസാഗരയിനം തെങ്ങിന്റെ മാതൃവൃക്ഷമാണ്. 

coconut seeds

മലയന്‍ ഗ്രീന്‍ ഡ്വാര്‍ഫ് Malayan Green Dwarf
 
കൊപ്രക്കും കരിക്കിനും യോജിച്ചത്. നാടന്‍ ഇനങ്ങളെക്കാള്‍ കരിക്കിന്‍വെള്ളം ലഭിക്കുന്നു. കാറ്റുവീഴ്ചയ്ക്കെതിരെ പ്രതിരോധം. മൂന്നുവര്‍ഷമാകുമ്പോള്‍ കായ്ച്ചുതുടങ്ങും. വാര്‍ഷിക ശരാശരി ഉല്‍പ്പാദനം 75 തേങ്ങ. 400 മി.ല്ലി കരിക്കിന്‍ വെള്ളം ലഭിക്കും.Suitable for Kopra and Karik. gets more water than the native varieties. Resistance to wind. It starts bearing fruit at the age of three years. Annual average production is 75 coconuts. 400 ml water is available.
 
ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ്Chavakkad Green Dwarf
 
ചാവക്കാടുപ്രദേശത്ത് ധാരാളമായി കാണാം. വെളിച്ചെണ്ണയുടെ അംശം 78 ശതമാനമാണ്.

tender coconut

5 മുതൽ 7 മീറ്റർ വരെ മാത്രം ഉയരം, 3 , 4 വർഷത്തിനുള്ളിൽ കായ്ക്കും കൂടുതൽ വിളവ് അലങ്കാരത്തിനും കരിക്കിനും കൂടുതൽ ആശ്രയിക്കാം എന്നീ ഗുണങ്ങൾ ഉള്ളതിനാൽ 80 ശതമാനം തെങ്ങുകര്ഷകരുംകുറിയ ഇനം തെങ്ങിൻതൈകളെ ആണ് ആശ്രയിക്കുന്നത്. ഇത്തരം തെങ്ങിൻ തൈകൾ ലഭിക്കുന്ന സ്ഥലങ്ങൾ
 
CPCRI KAYAMKULAM – 0479244204
 
CPCRI KASRKODE – 04994232894
 
RARS PEELIKODE – 0467226032
 
CRS BALARAMAPURAM - 04712317314
 
INSTRUCTIONAL FARM VELLAYANI - 9447205996

കടപ്പാട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ

#FTB#farmer#krishi#agri#krishijagran

English Summary: Kerala's short variety of coconuts and where to get them
Published on: 16 July 2020, 12:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now