പ്രദേശങ്ങളിൽ ധാരാളം കാണുന്നു. ഉപ്പ് വെള്ള സാന്നിദ്യത്തിലും കടലോര പ്രദേശങ്ങളിലും നദി മുതലായ നനവാർന്ന പ്രദേശങ്ങളിലും അതിയായ വളർച്ച കാണിക്കാറുണ്ട്.
സസ്യ വിശേഷങ്ങൾ:
തെങ്ങ് ഏകദേശം15- 30 മീറ്റർ ഉയരം വരുന്ന ഉരുണ്ട ഒറ്റത്തടി വൃക്ഷമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും കടലോര പ്രദേശങ്ങളിലും കൂടുതൽ കൃഷി ചെയ്യുന്നു. തെങ്ങ് ബഹുവർഷി ഒറ്റത്തടി സസ്യമാണ്. ആഹാരം, എണ്ണ, ഔഷധം, അലങ്കാര വസ്തുക്കൾ, കെട്ടിട സാമഗ്രികൾ എന്നിവ തെങ്ങിൽ നിന്നും ലഭ്യമാക്കാം.
Coconut tree, the kalpatree of Keralites, is considered a holy tree in India. Coconut saplings are the hallmarks of Kerala. The name Kerala originated from kerala, another name for coconut. Tropical regions are found in abundance. Salt water is also very high in the presence of water, in the sea side and in the wetlands like rivers.
Plant Features:
Coconut is a round single-stick tree of height of about 15-30 m. More cultivation is done in tropical and seaside areas. Coconut is a multi-year single plant. Food, oil, medicine, decorative items and building materials can be obtained from coconut.
കാലാകാലങ്ങളായി തേങ്ങ് കൃഷിയുമായി ബന്ധപ്പെട്ട ധാരാളം നാട്ടറിവുകൾ തെങ്ങ് കർഷകർക്ക് ഇടയിലുണ്ട്.
തെങ്ങിൻറെ ഈ നാട്ടറിവുകൾ പരിചയപ്പെടാം.
- വിത്തുതേങ്ങ ശേഖരിക്കുമ്പോൾ അടിവശം ഉരുണ്ട തേങ്ങ നോക്കിയെടുക്കുക. വർഷംതോറും 100 നാളികേരത്തിൽ കൂടുതൽ ഉൽപ്പാദനം ഉള്ളതും 10 മുതൽ 30 വർഷത്തിനിടയിൽ പ്രായം ഉള്ളതുമായ തെങ്ങിൽ നിന്ന് വേണം വിത്തുതേങ്ങ ശേഖരിക്കുവാൻ.
- തെങ്ങിൻ തൈ വെയ്ക്കുന്ന അവസരത്തിൽ കുഴിയിൽ ഒരു കൂവക്കിഴങ് കൂടി നടുക. തോട്ടത്തിൽ ഇടവിളയായും കൂവ കൃഷി അനുയോജ്യമാണ്. വേര് തിന്നുന്ന പുഴുക്കളുടെ ശല്യം മാറാൻ ഇത് ഉപകരിക്കും.
- വിത്ത് തേങ്ങ നന്നായി നനച്ചശേഷം (ഒരാഴ്ചയോളം വെള്ളത്തിൽ കുതിർത്തശേഷം) പാകിയാൽ മുള വേഗം വരുമെന്ന് ഒരു വിശ്വാസമുണ്ട്.
- വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം തെങ്ങിൻതോപ്പിൽ പുകയിടൽ നടത്തുന്നത് നല്ലതാണ്.
- പഴകിയ കഞ്ഞിവെള്ളം ഒഴിച്ചു കൊടുത്താൽ തെങ്ങിൽ നന്നായി കായ പിടുത്തം ഉണ്ടാകും
- ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ലയിപ്പിച്ച് തെങ്ങിൻ തടത്തിൽ ഒഴിച്ചാൽ മച്ചിങ്ങ പൊഴിച്ചിൽ കുറയുമെന്ന് കർഷക അനുഭവം.
- തെങ്ങിൻ തൈകൾ നടുന്ന കുഴിയിൽ ഉലുവ കൂടി ചതച്ചിട്ടാൽ ചിതൽകേട് വരില്ല എന്ന് കർഷകർ പറയുന്നു.
- തെങ്ങിൻ തോപ്പുകളിൽ മഞ്ഞൾ കൂടി നട്ടുവളർത്തിയാൽ തെങ്ങിന് കീടബാധ നന്നേ കുറവായിരിക്കും.
- മഞ്ഞൾ വെന്തശേഷം ഉള്ള വെള്ളം നന്നായി ചൂടാറിയശേഷം തെങ്ങിൻ തടത്തിൽ ഒഴിവാക്കാവുന്നതാണ്. കീടശല്യം കുറയുവാൻ ഉപകരിക്കും.
- തെങ്ങിൻ തോട്ടത്തിൽ വൈകുന്നേരങ്ങളിൽ ചപ്പിലകൾ കൂട്ടി തീയിട്ട് പുകച്ചാൽ ചെല്ലി വരില്ല. മണ്ഡരി ശല്യം കുറയ്ക്കുവാനും പുകയ്ക്കൽ നല്ലതാണ്.
- വേനൽക്കാലങ്ങളിൽ ചപ്പുചവറുകൾ ഓലകൾ എന്നിവ ഇട്ട് തെങ്ങിൻ തടത്തിൽ പുതയിടണം. ഇത് ഉണക്കിനെ തടയാനും മണ്ണിൽ ഈർപ്പം നിലനിർത്തുവാനും ഉത്തമം.
- വിത്തുതേങ്ങയുടെ കണ്ണൂ ഭാഗത്തെ ചകിരി ഭാഗികമായി ചെത്തിക്കളഞ്ഞ് പാകിയാൽ വേഗത്തിൽ മുളയ്ക്കുകയും കരുത്തറ്റ തൈകൾ ലഭിക്കുകയും ചെയ്യും.
- തെങ്ങിൻറെ കേട് ബാധിച്ച ഭാഗങ്ങൾ വെട്ടുമ്പോൾ ചെറിയ കഷണങ്ങൾ വരെ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചു കളയുക. മറ്റുള്ളവർക്ക് രോഗം ബാധിക്കുന്നത് തടയാൻ ആണിത്.
- തെങ്ങിൻതോപ്പിലെ തേനീച്ച വളർത്തൽ പരാഗണത്തെ സഹായിക്കും. ഇതിനായി തെങ്ങിൻതോപ്പിൽ തേനീച്ച പെട്ടികൾ വെച്ചാൽ മതിയാകും.
- ചാണകവെള്ളം കലക്കി തെങ്ങിൻ തടത്തിൽ ഒടിക്കുന്നത് കൂടുതൽ കായ് പിടുത്തത്തിന് ഉപകരിക്കും.
- തെങ്ങിൻതോപ്പിൽ മരച്ചീനി കൃഷി ചെയ്യുന്ന അവസരത്തിൽ മരച്ചീനിക്കൊപ്പം മഞ്ഞൾ, ചെത്തിക്കൊടുവേലി, കൂവ എന്നിവകൂടി നട്ടാൽ എലി ശല്യം കുറയും.
- മണ്ഡരി നിയന്ത്രണത്തിന് വേപ്പെണ്ണ, വെളുത്തുള്ളി സോപ്പ് മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
- തെങ്ങിൽ നിന്നുള്ള പട്ടയും, കോഞ്ഞാട്ടയും, മറ്റും ചുവട്ടിൽ നിന്ന് മാറ്റി തടത്തിൽ ഇട്ടു കത്തിച്ചാൽ കൂടുതൽ മച്ചിങ്ങ ഉണ്ടാകാനും കീടശല്യം കുറയ്ക്കാനും സഹായിക്കും.
- കുളത്തിലെ അടിച്ചേറ് വേനലിൽ കോരി ഉണക്കിയെടുക്കുക. ഇത് തെങ്ങിന് നല്ല വളമാണ്. മഴയ്ക്ക് മുമ്പ് തടങ്ങലിൽ വളമായി ഇടാം.
- വിത്തു തേങ്ങയുടെ ചുവട് ഉരുണ്ടിരുന്നാൽ നല്ല വണ്ണത്തിൽ തൈ വളരും. കൂടുതൽ കാമ്പു കാണുകയും ചെയ്യും.
- രണ്ടു തെങ്ങുകൾക്ക് ഇടയിൽ ഒരു മീറ്റർ നീളവും രണ്ടടി വീതം താഴ്‌ചയും വീതിയുമുള്ള കുഴി കുത്തി തൊണ്ടും ചാണകവും ഇട്ടു മൂടുക. തെങ്ങുകൾക്ക് നല്ല വളർച്ച കിട്ടും.
- മൺകുടത്തിൽ വെള്ളം നിറച്ച് നൂൽകമ്പി വലുപ്പത്തിൽ ദ്വാരം ഇട്ട് തെങ്ങിൻ ചുവട്ടിൽ വെച്ചശേഷം വെള്ളം തീരുന്നത് അനുസരിച്ച് കുടം നിറയ്ക്കുക. ഏറ്റവും ചെലവ് കുറഞ്ഞ തുള്ളിനന രീതിയാണിത്.
- വർഷകാലത്തു മഴയിൽ പെട്ടു ചീഞ്ഞു പോകുന്ന വൈക്കോൽ തെങ്ങിന് ചുറ്റും ഒന്നരമീറ്റർ വൃത്താകൃതിയിൽ ഇടുക. ഇത് വർഷംതോറും ആവർത്തിക്കുക. തെങ്ങ് നല്ലതുപോലെ കായ്ക്കും. വേനൽ വരൾച്ചയും ബാധിക്കുകയില്ല.
- തെങ്ങിൻ തോപ്പുകളിൽ തകര കൂടി നട്ടുവളർത്തിയാൽ നിമാ വിര ശല്യം കുറയുവാൻ സഹായിക്കും.
- തെങ്ങിന് വളമായി ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവയ്ക്കൊപ്പം വേപ്പിൻപിണ്ണാക്കും നൽകാം. ഇത് കീടരോഗബാധ കുറയ്ക്കുവാൻ സഹായിക്കും. കൂടാതെ മികച്ച വിളവിനും ഉപകരിക്കും.
- നേരത്തെ കണ്ണയോല വിരിയുന്ന തെങ്ങിൻതൈകൾ മറ്റു തൈകളെ അപേക്ഷിച്ച് പെട്ടെന്ന് കായ്ഫലം തരും.
- കേടു ബാധിച്ച തെങ്ങിൻറെ തേങ്ങ വിത്ത് തേങ്ങയായി ഉപയോഗിക്കരുത്.
- തുടർച്ചയായി പേട് കായ്ക്കുന്ന തെങ്ങിൻറെ തടിയിൽ തൊണ്ട് കെട്ടിവെച്ചാൽ പേട് കായ്ക്കുന്ന സ്വഭാവം മാറി കിട്ടും എന്ന് വിശ്വാസം.
- തെങ്ങിൻ തോപ്പ് ശുചിയായി സൂക്ഷിക്കുന്നത് പലവിധ രോഗങ്ങളെ തടഞ്ഞു നിർത്തുവാൻ ഉപകരിക്കും.
- തെങ്ങിൻ തോപ്പുകളിൽ കഴിവതും ഇടവിളകൃഷി കൂടി നടത്തുക. കൂടുതൽ ആദായം ലഭിക്കുവാൻ ഇത് ഉപകരിക്കും.
- തെങ്ങിൻതോപ്പിൽ മഞ്ഞൾ, കൂവ, കച്ചോലം, കസ്തൂരി മഞ്ഞൾ തുടങ്ങിയവ ഇടവിളയായി കൃഷി ചെയ്താൽ മണ്ണിന് പുഷ്ടി വർദ്ധിക്കും. കൂടാതെ കീടരോഗബാധ കുറക്കുവാനും ഉപകരിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഫി ബോർഡ് കാപ്പി കർഷകർക്ക് സബ്സിഡി നൽകുന്നു