Updated on: 20 June, 2020 2:25 PM IST

ഇടുക്കിയിലെ കാഞ്ചിയാറിൽ അഞ്ചുരുളിയിലെ ഒരു ടി.ടി. തോമസ് എന്ന  കർഷകനാണ് ഇത് കണ്ടെത്തി വികസിപ്പിച്ചെടുത്തത്. അദ്ദേഹത്തിന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. വിദേശങ്ങളിലേക്കാണ് കൂടുതലും കയറ്റി അയക്കുന്നത്. ആയിരക്കണക്കിന് വിളികളാണ് തോമസ് ചേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്.

സഹ്യൻ്റെ തണുപ്പും ഇളം വെയിലും തഴുകി വളർത്തിയ ഈകുരുമുളകിനത്തിൻ്റെ പ്രശസ്തി ഇന്ന് ഇന്ത്യയൊട്ടാകെ പടർന്നിരിക്കുന്നു. ഇന്ന് കേരളത്തിൽ ലഭ്യമായ മറ്റെല്ലാകുരുമുളക് ഇനങ്ങളെക്കാളും കാഴ്ചയിലും, ഗുണത്തിലും വരുമാനത്തിലും വേറിട്ടുനിൽക്കുന്നു

തെക്കൻ കുരുമുളകിന്റെ പ്രത്യേകത

ഒരു കുരുമുളക് തിരിയിൽ നിന്നും വശങ്ങളിലേക്ക് നൂറോളം മറ്റു തിരികൾ അതിൽനിറയെ കുരുമുളക് മണികൾ. കായ്ച്ചു നിൽക്കുന്ന മുന്തിരിക്കുലകൾ പോലെ. കാഴ്ചയിൽ തന്നെ കൗതുകം നിറയ്ക്കുന്ന ഈ കുരുമുളകിന്റെ ജന്മദേശം ഇടുക്കിയിലെ ഹൈറേഞ്ച് നിരകൾ ആണ്. Pepper's hometown of Idukki is the hometown of pepper thekkan

തെക്കൻകുരുമുളക്. സാധാരണയായി ഒരു കുരുമുളക് തിരിയിൽ 60 മുതൽ 80 വരെ കുരുമുളക് മണികൾ ആണ് ഉണ്ടാകുക എന്നാൽ പെപ്പർ തെക്കനിൽ 800 മുതൽ 1000 വരെ മണികൾ ഉണ്ടാകും. ഒരു കിലോ പച്ചകുരുമുളക് ഉണക്കി കഴിഞ്ഞാൽ 450 ഗ്രാം ഉണക്ക കുരുമുളക് ലഭിയ്ക്കും.

ദീർഘമായി മഴലഭിക്കുന്നതും ശരാശരി ഉയർന്ന താപനിലയും ഭാഗികമായി തണലും ലഭിക്കുന്ന സ്ഥലങ്ങളിൽകുരുമുളക് നന്നായി വളരും.

കൃഷി രീതി

സാധാരണ കുരുമുളക് പോലെത്തന്നെയാണ് തെക്കൻ കുരുമുളകിൻ്റെയും കൃഷി രീതി 30 ദിവസം എത്തിയ കുരുമുളക് തൈകൾ താങ്ങുകാലിൻ്റെ 30 സെന്റിമീറ്റർ അകലെ നട്ടുകൊടുക്കാം.ചാണകപ്പൊടിയോ ജൈവവളങ്ങളോ ചേർത്ത് കൊടുക്കാം. കുരുമുളകിൻ്റെ വേരുകൾ മുകളിലൂടെ പോകുന്നതിനാൽതോട്ടത്തിൽ കുറച്ചു കാലത്തേക്ക് കിളയ്ക്കുവാൻ പാടില്ല.കരിയിലകളോ ചപ്പുചവറുകളോ മുളക് ചെടിയുടെ ചുവട്ടിൽകൂട്ടിയിടുന്നത് വേരുകളുടെ സംരക്ഷണത്തിന് സഹായിക്കും. സാധാരണ കുരുമുളക് ചെടികളെകൂടുതായിബാധിക്കുന്ന ദ്രുതവാട്ടം, അഴുകൽ കുമിൾ ആക്രമണം എന്നിവ സാധാരണയായി തെക്കൻ പേപ്പറിനെ ബാധിക്കാറില്ല എന്ന് കർഷകർ.Farmers say that pepper sprouts and fermenting fungus attacks do not usually affect the southern pepper, which usually affects pepper plants.

സാധാരണ കുരുമുളകിനേക്കാൾ പത്തിരട്ടി വിളവാണ് ഇതിൽ നിന്നും ലഭിക്കുക. ഇന്ത്യയിൽ സാധാരണ കുരുമുളക് ഒരുഹെക്ടർ സ്ഥലത്തു 400 കിലോ ആണ് ഉത്പാദിപ്പിക്കുന്നത് എന്നാൽ പെപ്പർ തെക്കൻ ഒരു ഹെക്ടർ സ്ഥലത്തു ശരാശരി 8000 കിലോ കുരുമുളക് ഉദ്പാദിപ്പിക്കാൻ കഴിയും. പേപ്പർ തെക്കൻ ഒരു ചെടിയിൽ നിന്നും 15 കിലോ ഉണക്ക കുരുമുളക് ലഭിക്കും . മറ്റു കുരുമുളകിനങ്ങൾ കായ്ക്കുന്നതിന് 3 വർഷം എടുക്കുമ്പോൾ പെപ്പർ തെക്കൻ രണ്ടു വർഷം കൊണ്ടുതന്നെ കായ്ച്ചു തുടങ്ങും.25 വർഷം വരെ നല്ല വിളവുനൽകാൻ തെക്കൻ കുരുമുളകിന് കഴിയും. വിവിധനഴ്സറികളിൽ തെക്കൻ കുരുമുളക് തൈകൾ ലഭിക്കും.ബുഷ്‌പെപ്പെർ ആയും സാധാരണ കുരുമുളക് വള്ളികൾ ആയും ഇവ വില്പനയ്ക്ക് സജ്ജമാണ്.

 

തോമസ് ചേട്ടന്റെ ഫോൺനമ്പർ

9961463035

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുട്ടനാട്ടിലെ രക്ഷാ പ്രവര്‍ത്തനത്തിന് നാല് സ്പീഡ് ബോട്ടുകള്‍ വാടകയ്ക്ക് എടുത്തുനല്‍കാന്‍ ഡി.ഡി.എം.എ

English Summary: Pepper who gets more Look, quality and income southern pepper, (Pepper Thekkan )
Published on: 20 June 2020, 02:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now