Updated on: 5 March, 2020 2:02 PM IST
Coconut tree

മികച്ച തെങ്ങിന്‍ തൈകള്‍ക്ക് പുതിയ പദ്ധതി -
വിത്തുഗുണം പത്തുഗുണം എന്നതൊരു പഴഞ്ചൊല്ലാണ്. നല്ല ഗുണമേന്മയുളള വിത്തില്‍നിന്നേ മികച്ച ചെടിയുണ്ടാകൂ എന്നുതന്നെയാണ് പഴമക്കാര്‍ സൂചിപ്പിക്കുന്നത്. നാളീകേരത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് ശരിയായ നിലപാടും. നാളീകേരത്തിന്റെ നാട് എന്നറിയപ്പെട്ടിരുന്ന കേരളത്തില്‍ ഇപ്പോള്‍ ഉത്പ്പാദനം തീരെ കുറഞ്ഞുവരുകയാണ്.

Quality products

തൈകളുടെ ലഭ്യത

കേരളത്തിലെ തോട്ടങ്ങളില്‍ രോഗകീടബാധയും പ്രായാധിക്യവും മൂലം ഉത്പാദനശേഷി നഷ്ടപ്പെട്ട തെങ്ങുകളാണ് അധികവും. ഇവ നീക്കം ചെയ്ത് മികച്ച തൈകള്‍ നട്ടുവളര്‍ത്തുക മാത്രമാണ് ഏക പോംവഴി. ഉയര്‍ന്ന വിളവും മറ്റു ഗുണമേന്മകളുമുള്ള നെടിയതും കുറിയതും സങ്കര ഇനത്തില്‍ പെട്ടതുമായ നിരവധി നാളീകേര ഇനങ്ങള്‍ നമ്മുടെ നാളീകേര ഗവേഷണ കേന്ദ്രങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്ക് വേണ്ടത്ര പ്രചാരണം നല്‍കി ഫലപ്രദമായി നട്ടുവളര്‍ത്താനുള്ള പരിശ്രമം ആവശ്യമാണ്.

വേണ്ടത് 30 ലക്ഷം, ലഭ്യത 10 ലക്ഷം മാത്രം

കാസര്‍ഗോഡ് പ്രവര്‍ത്തിക്കുന്ന കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം നിലവില്‍ 21 നാളികേര ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ 10 നെടിയ ഇനങ്ങളും അഞ്ച് കുറിയ ഇനങ്ങളും അഞ്ച് സങ്കര ഇനങ്ങളും ഉള്‍പ്പെടുന്നു. ഇത്തരം തൈകളുടെ വില്‍പ്പന നടത്തുന്നത് കൃഷി വകുപ്പും സിപിസിആര്‍ഐയും കാര്‍ഷിക സര്‍വ്വകലാശാലയും നാളീകേര വികസന ബോര്‍ഡും ഏതാനും സ്വകാര്യ നഴ്‌സറികളുമാണ്. ഇത്തരത്തില്‍ വര്‍ഷം 10 ലക്ഷം തൈകള്‍ വിതരണം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ 30 ലക്ഷം തൈകള്‍ കേരളത്തിലേക്ക് ആവശ്യമാണ്. ബാക്കി വരുന്ന 20 ലക്ഷം തൈകളില്‍ ഭൂരിപക്ഷവും ഗുണമേന്മ കുറഞ്ഞ തൈകളാവും. ആവശ്യക്കാരായ കര്‍ഷകര്‍ തങ്ങള്‍ക്ക് സംഭവിക്കുന്ന ചതി മനസിലാക്കാതെ ഇവ വാങ്ങി നടുന്നു. വളരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കുമ്പോളാണ് ഇവ ഗുണമേന്മയില്ലാത്തയിനമാണ് എന്നു മനസിലാക്കുക.

അടിയന്തിര പരിഹാര നിര്‍ദ്ദേശങ്ങള്‍

പുതിയ വിത്തുത്പ്പാദന തോട്ടങ്ങള്‍ ആരംഭിക്കുകയാണ് അനിവാര്യം. നിലവിലുള്ളവയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി വിപുലീകരിക്കാനും നടപടിയുണ്ടാവണം. മാതൃവൃക്ഷ ശേഖരം വിപുലീകരിക്കുക, നല്ല തോട്ടങ്ങളില്‍ മാതൃവൃക്ഷങ്ങള്‍ പരിപാലിക്കാന്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുക ,നാളീകേര ഉത്പാദക സംഘങ്ങള്‍ നേരിട്ട് വികേന്ദ്രീകൃത നാളികേര നഴ്‌സറികള്‍ സ്ഥാപിച്ച് പരിപാലിക്കുക എന്നിവ അടിയന്തിര ശ്രദ്ധ വേണ്ട മേഖലകളാണ്.മാതൃവൃക്ഷങ്ങള്‍ കണ്ടെത്തുക,പരാഗണം നടത്തുക,വിത്തുതേങ്ങ സംഭരിക്കുക,നഴ്‌സറി സ്ഥാപിക്കുക,കൃഷിക്കാര്‍ക്ക് വിതരണത്തിനുള്ള മികച്ച തൈകള്‍ തെരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇവര്‍ക്ക് സാങ്കേതിക പിന്തുണ നല്‍കാനും സംവിധാനം ആവശ്യമാണ്.

Coconut sapling


മാതൃകാ പദ്ധതി

സിപിസിആര്‍ഐയും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി 12 ജില്ലകളില്‍ വികേന്ദ്രീകൃത കേര നഴ്‌സറികള്‍ ആരംഭിച്ചിട്ടുള്ളത് ഈ രംഗത്തെ മികച്ച മാതൃകയാണ്. സ്ഥാപനങ്ങള്‍ ഇവയാണ്

Coconut Nursery

കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ പരപ്പ ബ്ലോക്ക് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് -ഫോണ്‍-9447474464, നീലേശ്വരം നാളികേര ഉത്പ്പാദന സംഘം- ഫോണ്‍- 9447711648,സൗപര്‍ണ്ണിക നാളികേര ഉത്പാദന സംഘം,ബേരിപടവ്,ബള്ളൂര്‍,ബായാര്‍-ഫോണ്‍- 9480055943 എന്നിവയാണ് നഴ്‌സറികള്‍

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ കല്‍പവൃക്ഷ കോക്കനട്ട് ഫെഡറേഷന്‍,ആറളം നോര്‍ത്ത്,കീഴ്പള്ളി -ഫോണ്‍- 9747272140 / 9447872940, നവജ്യോതി ഇന്‍ഫാം കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,ചെമ്പേരി-ഫോണ്‍-9447458674, വെര്‍ജിന്‍ വാലി കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍, കേളകം,അടയ്ക്കാത്തോട് -ഫോണ്‍- 9495314874 എന്നിവയാണ് നഴ്‌സറികള്‍

കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍,എരഞ്ഞിക്കല്‍-ഫോണ്‍-9744467135, കുന്ദമംഗലം ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്,പിലാശ്ശേരി- ഫോണ്‍- 9446354662, ചങ്ങരോത്ത് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, പാലേരി ടൗണ്‍-ഫോണ്‍- 9961487913 / 9495411805 എന്നിവയാണ് നഴ്‌സറികള്‍

മലപ്പുറം

മലപ്പുറം ജില്ലയില്‍ പുറത്തൂര്‍ കേരകര്‍ഷക ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,മുട്ടന്നൂര്‍,പുറത്തൂര്‍- ഫോണ്‍-9747051504/9605809945/0494-2563366, കേര സുരക്ഷ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി , മാറഞ്ചേരി-ഫോണ്‍- 9995118821/ 9846454779, വെട്ടം നോര്‍ത്ത് കേര കര്‍ഷക ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,പരിയാപുരം, വാക്കാട്,തിരൂര്‍-ഫോണ്‍-9072259775/9495511838 എന്നിവയാണ് നഴ്‌സറികള്‍

പാലക്കാട്

പാലക്കാട് ജില്ലയില്‍ സി.പി.ചള്ള നാളികേര ഉത്പാദക സംഘം, നട്ടുകാല്‍, ചിറ്റൂര്‍ -ഫോണ്‍- 9388410814, പാലക്കാട് ബ്ലോക്ക് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,ഏഴക്കാട്,മുണ്ടൂര്‍, മല്ലീശ്വര ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,സമ്പാര്‍ക്കോട്,അഗളി- ഫോണ്‍- 9020654219/ 7012745582 എന്നിവയാണ് നഴ്‌സറികള്‍

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ഒല്ലൂര്‍ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, ഇല്ലന്തുരുത്തി, ഒല്ലൂര്‍-ഫോണ്‍- 8848543385, അര്‍ത്താട്ട് കുന്ദംകുളം ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,ഉള്ളിശ്ശേരി- ഫോണ്‍- 8593839677/9847699006 എന്നിവയാണ് നഴ്‌സറികള്‍

എറണാകുളം

എറണാകുളം ജില്ലയില്‍ മൂക്കന്നൂര്‍ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,മൂക്കന്നൂര്‍-ഫോണ്‍-9745813439, വടേല്‍ നാളീകേര ഉത്പാദക സംഘം,നായരമ്പലം - ഫോണ്‍- 9446044383/ 9656464383 എന്നിവയാണ് നഴ്‌സറികള്‍

കോട്ടയം

കോട്ടയം ജില്ലയില്‍ കൈരളി നാളികേര ഉത്പാദക സംഘം,പെരുമ്പനച്ചി,ചങ്ങനാശ്ശേരി- ഫോണ്‍ -9495664580, കേരഗ്രാമം അപെക്‌സ് ബോഡി,തിരുവാര്‍പ്പ്് -ഫോണ്‍- 9349338916, കല്ലറ നാളികേര ഉത്പാദക സംഘം,കല്ലറ സൗത്ത്-ഫോണ്‍- 9446378893 എന്നിവയാണ് നഴ്‌സറികള്‍

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ കേരശ്രീ നാളികേര ഉത്പാദക സംഘം,തെക്കേക്കര,പല്ലാരിമംഗലം-ഫോണ്‍- 9539851155, ഭരണിക്കാവ് പഞ്ചായത്ത് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,കോയിക്കല്‍ കട്ടച്ചിറ,ഭരണിക്കാവ്-ഫോണ്‍- 9495018884 എന്നിവയാണ് നഴ്‌സറികള്‍

കൊല്ലം
കൊല്ലം ജില്ലയില്‍ ഓച്ചിറ ഫാര്‍മേഴ്‌സ് എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍,നീലിക്കുളം,വാര്‍ഡ്-12,കുലശേഖരം,ഓച്ചിറ ,ഫോണ്‍- 9037533554, കല്ലട ഫെഡറേഷന്‍ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,പടിഞ്ഞാറേ കല്ലട,കടപ്പനാത്ത്,പെരുവിളക്കര -ഫോണ്‍- 9544656589, ഹരിതലക്ഷ്മി കര്‍ഷക സംഘം,പുളിയത്ത് മുക്ക് ,വടക്കേവിള-ഫോണ്‍- 9447111934, പെരിനാട് പഞ്ചായത്ത് നാളികേര കര്‍ഷക സൊസൈറ്റി ,വെളിമണ്‍ വെസ്റ്റ് - ഫോണ്‍- 9746416602 എന്നിവയാണ് നഴ്‌സറികള്‍

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ വലിയറ കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി ,വെള്ളനാട് -ഫോണ്‍- 9447111934, പീപ്പിള്‍സ് ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി,കാഞ്ഞിരങ്കുളം,കാരിച്ചാല്‍ കഴിവൂര്‍-ഫോണ്‍- 9497163838 എന്നിവയാണ് നഴ്‌സറികള്‍

( സിപിസിആര്‍ഐ നമ്പര്‍-- 0499 4232895) -കടപ്പാട്- നാളീകേര വികസന ബോര്‍ഡ് )

 

English Summary: Quality seedlings are essential for quality coconut production
Published on: 05 March 2020, 01:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now