Updated on: 25 August, 2021 6:17 PM IST
മഞ്ഞളിന് കൂടുതൽ നിറം ലഭിക്കുവാൻ ഈ രീതി അവലംബിക്കാം

മഞ്ഞൾ സംസ്കരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉണങ്ങിയ മഞ്ഞളിൻറെ മിനുസപ്പെടുത്തലും നിറം കൊടുക്കലും. യന്ത്രം ഉപയോഗിച്ചോ, മഞ്ഞൾ ഉരച്ചോ, ചാക്കിൽ പൊതിഞ്ഞു കാലുകൊണ്ട് മെതിച്ചോ മഞ്ഞൾ മീനുസപ്പെടുത്താവുന്നതാണ്. പരിഷ്കരിച്ച രീതിയിൽ അച്ചുതണ്ടിൽ ഉറപ്പിച്ചതും വശങ്ങളിൽ കമ്പിവല ഘടിപ്പിച്ചതും കൈകൊണ്ട് കറക്കാവുന്ന തുമായ പ്രത്യേകതരം യന്ത്രം ഉപയോഗിച്ചും മഞ്ഞൾ മിനുസപ്പെടുത്താം. വലിയതോതിൽ മഞ്ഞൾ മിനുസപ്പെടുത്തി എടുക്കുവാൻ വൈദ്യുതി യന്ത്രങ്ങളും ഉപയോഗിക്കാം

സംസ്കരിച്ചെടുത്ത മഞ്ഞളിന് നിറം ലഭിക്കുവാൻ മിനുസപ്പെടുത്തുന്നതിന്റെ അവസാനഘട്ടത്തിൽ മഞ്ഞൾപ്പൊടി ലായനി തളിച്ച് കൊടുക്കുന്നത് ഉൽപ്പന്നത്തിന് നിറം കൂട്ടുന്നതിന് സഹായിക്കും. മഞ്ഞൾ ചണം കൊണ്ടുള്ള ചാക്കിൽ സംഭരിക്കുമ്പോൾ കീടങ്ങളുടെ ആക്രമണം കൂടുതലായി കാണുന്നതിനാൽ പ്ലാസ്റ്റിക് വർണ്ണത്തോടു കൂടിയ ചാക്കിൽ ആണ് ശേഖരിക്കേണ്ടത്. മഞ്ഞൾ സംഭരിക്കുമ്പോൾ തറയിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാതിരിക്കുവാൻ ചാക്കിൽകെട്ടി മരപ്പലകയുടെ മേൽഅടുക്കി ചുമരിൽ നിന്നും 50 മുതൽ 60 സെൻറീമീറ്റർ അകലത്തിൽ വയ്ക്കുവാൻ ശ്രദ്ധിക്കണം.

ജൈവരീതിയിൽ ഉല്പാദിപ്പിച്ച മഞ്ഞൾ പാക്കിംഗ് ചെയ്യുമ്പോൾ വീണ്ടും ഉപയോഗിക്കുവാൻ കഴിയുന്നതും എളുപ്പത്തിൽ വിഘടിക്കുന്നതുമായ പാക്കിംഗ് മെറ്റീരിയൽ തന്നെ ഉപയോഗിക്കണം. കുമിൾനാശിനിയോ, രാസവളങ്ങളും ഉപയോഗിച്ചിട്ടുള്ള പാത്രത്തിലോ പോളിത്തീൻ കവറിലോ ജൈവ മഞ്ഞൾ സൂക്ഷിക്കാൻ പാടില്ല.

ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച് സാക്ഷ്യപത്രം ലഭിച്ച മഞ്ഞൾ ഉല്പന്നങ്ങൾക്ക് മറ്റു രീതിയിൽ ഉൽപാദിപ്പിച്ച മഞ്ഞളിനേക്കാൾ കൂടുതൽ വില വിപണിയിൽ ലഭിക്കും.

The most important part of turmeric processing is the smoothing and coloring of the dried turmeric.

ജൈവ സർട്ടിഫിക്കേഷൻ നൽകുന്ന കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങൾ

ഇന്ത്യൻ ഓർഗാനിക് സർട്ടിഫിക്കേഷൻ ഏജൻസി, കൊച്ചി
ഫോൺ നമ്പർ-0484 2630909

ലാക്കോൺ ക്വാളിറ്റി സർട്ടിഫിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട
ഫോൺ നമ്പർ-0469-2606447

English Summary: This method can be used to get more color to the smooth turmeric
Published on: 24 August 2021, 06:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now