കാല ദൈർഘ്യം കൂടിയ വിളകളിൽ ഉൾപ്പെടുന്നതാണ് ചേന. വളർച്ചയുടെ ആദ്യഘട്ടത്തിൽ 150 സെൻറീമീറ്റർ മഴ അത്യാവശ്യമാണ്. കിഴങ്ങിന്റെ ചെറുതായി മുറിച്ച് കഷ്ണങ്ങളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഏകദേശം ഒരു കിലോയോളം ഭാരമുള്ള കിഴങ്ങിൻ കഷണങ്ങളാണ് കൃഷിക്ക് അനുയോജ്യമായി കരുതുന്നത്. ഈ കഷ്ണങ്ങൾ വെട്ടിയെടുത്ത ശേഷം ട്രൈക്കോഡർമ ചേർത്ത് ചാണകവെള്ളത്തിൽ മുക്കി എടുത്തശേഷം തണലിൽ ഉണക്കി ആദ്യം എടുക്കണം. ഇത് മികച്ച വിളവിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും മികച്ച ഉപായമാണ്.
ബന്ധപ്പെട്ട വാർത്തകൾ : ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
കൃഷിക്ക് ഒരുങ്ങുമ്പോൾ
നടാനുള്ള കുഴികൾ തമ്മിലുള്ള അകലം 90 സെൻറീമീറ്റർ നൽകണം. 60 സെൻറീമീറ്റർ നീളവും 60 സെൻറീമീറ്റർ വീതിയും 45 സെൻറീമീറ്റർ താഴ്ചയുമുള്ള കുഴികൾ ഉണ്ടാക്കി മണ്ണ് പുറത്തെടുത്ത ശേഷം 20 സെൻറീമീറ്റർ വരെ കനത്തിൽ മേൽമണ്ണ്, ചാണകം, കമ്പോസ്റ്റ് ഇവയോടൊപ്പം ചേർത്ത് തിരിച്ചു കുഴിയിൽ ഇടണം. ഈ കുഴിയിൽ വിത്തു കിഴങ്ങ് നട്ടു ഇലയും ചവറും ഇട്ട് മൂടുക.
Elephant yam is one of the longest growing crops. 150 cm of rainfall is essential in the early stages of growth.
ബന്ധപ്പെട്ട വാർത്തകൾ : ചേന കൃഷി ഇപ്പോൾ ആരംഭിക്കാം
ആദ്യത്തെ മഴയോടൊപ്പം അതായത് നട്ട് ഒരു മാസത്തിനുള്ളിൽ മിക്ക ചെടികളും മുളച്ചിരിക്കും. അടിവളമായി ചേർത്ത വളങ്ങൾക്ക് പുറമെ മേൽവളമായി പച്ചിലകളും കമ്പോസ്റ്റും മറ്റു വളങ്ങളും ഉപയോഗിക്കേണ്ടതാണ്. ആവശ്യത്തിന് പച്ചില വളങ്ങൾ ലഭിക്കുവാൻ പയർ കുഴിക്ക് ചുറ്റും വിതയ്ക്കുന്നത് മികച്ച വഴിയാണ്. ഹെക്ടറൊന്നിന് 50 കിലോ നിരക്കിൽ റോക്ക് ഫോസ്ഫേറ്റ് പച്ചില ചെടികൾക്ക് നൽകുന്നത് അവയുടെ വളർച്ച വേഗത്തിലാക്കാൻ ഗുണം ചെയ്യും. ഇതോടൊപ്പം പ്രധാന വിളയായ ചേനയുടെ വളർച്ചയ്ക്കും പ്രയോജനപ്രദമാകും. വിതയിട്ട് 45- 50 ദിവസം കഴിയുമ്പോൾ ഇവ പൂവിടുന്നു. അപ്പോൾ 5 ടൺ കാലിവളവും 3 ടൺ ചാരവും ചേർത്ത് ഈ പച്ചിലവളം കുഴിയിലേക്ക് ഇട്ട് മൂടാം. കാലി വളത്തിനു പകരം ആയി 2 ടൺ വീതം കോഴിവളം, കമ്പോസ്റ്റ് അല്ലെങ്കിൽ ചകിരിച്ചോറ് കമ്പോസ്റ്റ് ഇവയിൽ ഒന്ന് ഇട്ട് കൊടുക്കാവുന്നതാണ്. പച്ചിലവളം വിതച്ചു ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇതിന് പകരമായി ആറ് ടൺ കാലിവളം ഉപയോഗിച്ചാൽ മതിയാകും.
ഒരു മാസം കൂടി കഴിഞ്ഞ ഒരു തവണ കൂടി കള മാറ്റി മണ്ണ് മൂടേണ്ടതാണ്. ചേനക്കൃഷിയിൽ കാര്യമായി കീടരോഗ സാധ്യത ഉണ്ടാകാറില്ല. പക്ഷേ ചേന വിത്ത് തെരഞ്ഞെടുക്കുമ്പോൾ ഇവയിൽ മിലി ബഗ് ശല്യം ഇല്ലെന്ന് ഉറപ്പു വരുത്തി മാത്രം വിത്ത് തെരഞ്ഞെടുക്കുക. വിത്ത് നട്ട് ഏകദേശം എട്ടു മാസം കഴിയുമ്പോൾ വിളവെടുക്കാൻ പാകമാകും.
ബന്ധപ്പെട്ട വാർത്തകൾ : ചേന ഇലയുടെ തോരൻ കഴിക്കാം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം..