Updated on: 3 August, 2020 10:54 AM IST
pepper

നഷ്ടപ്പെട്ടു പോകുന്ന പല നാടൻ കാർഷിക ഇനങ്ങളും ശേഖരിക്കുകയും അവ കൃഷി ചെയ്തു ഉത്പാദിപ്പിക്കയും ചെയ്യേണ്ടത് ഏതൊരാളുടെയും  സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഉള്ളതാണ്. പലരും അറിഞ്ഞോ അറിയാതെയോ ഇത് തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ജീവിത വൃത്തിക്ക് വേണ്ടി കൃഷി ചെയ്‌യുന്നു എന്ന് മാത്രമേ പലരും പ്രത്യക്ഷത്തിൽ ചെയ്യുന്നതിനെ നമ്മൾ കാണുന്നുള്ളൂ. യഥാർത്ഥത്തിൽ നാടൻ ഇനങ്ങളുടെ ശേഖരണം നടക്കുന്നുണ്ട്. വിത്ത് ശേഖരിച്ചു വയ്ക്കുമ്പോൾ, അവ പലർക്കും വിലയ്‌ക്കോ അല്ലാതെയോ കൊടുക്കുമ്പോൾ ഒക്കെ നഷ്ടപ്പെട്ടു പോയേക്കാവുന്ന നമ്മുടെ പൂർവികർ കൃഷി ചെയ്ത പല ഇനങ്ങളും നാം ശേഖരിക്കുക തന്നെയാണ്. ഇത് ഒരാളോ രണ്ടാളോ ചെയ്താൽ പൂർണ്ണമാകില്ല. കൃഷി ചെയ്യുന്ന ഓരോരുത്തരും കയ്യിലുള്ള കൃഷിയിനങ്ങളുടെ വിത്തുകളും ശേഖരിച്ചു വയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കിൽ  നമ്മുടെ അടുത്ത തലമുറയ്ക്ക് അല്ലെങ്കിൽ അതിനടുത്ത തലമുറയ്‌ക്കൊക്കെ ഈ  നാടൻ കാർഷികഉത്പന്നങ്ങൾ ഒരു കിട്ടാക്കനിയായി മാറും. 

pepper

നമ്മുടെ നാണ്യ വിളകളിൽ പ്രധാനിയാണ് കുരുമുളക്. ആ കുരുമുളകിന്റെ വ്യത്യസ്ത ഇനങ്ങളെക്കുറിച്ചു എത്ര പേർക്കറിയാം. എത്ര പേരുടെ കയ്യിൽ ഉണ്ട്? കുരുമുളകിനങ്ങളിൽ പന്നിയൂർ എല്ലാവർക്കും  അറിയാം. ഒന്നിടവിട്ട ആണ്ടുകളിൽ കായ്ക്കുന്ന പന്നിയൂർ കൂടുതൽ വിളവ് തരുന്ന കുരുമുളകിനം  ആണ്. എന്നാൽ മഞ്ഞമുണ്ട തെറ്റില്ലാതെ വിളവ് തരും. പന്നിയൂരും മഞ്ഞമുണ്ടയും ഒരുമിച്ചു വന്നാൽ പന്നിയൂരിൽ വിളവില്ലാത്തപ്പോ മഞ്ഞമുണ്ടയിൽ മണിയുണ്ടായിരിക്കും എന്നുമറിയാം.  ഐമ്പിരിയൻ എന്നൊരിനം ഉണ്ട്.ബാലൻകൊട്ട ,ജീരകമുണ്ടി,ഓട്ടമണിയൻ ,ചെറുമണിയൻ , ചെറുവള്ളി,അറക്കുളംമുണ്ട എന്നിവയും  നമ്മുടെ തോട്ടങ്ങളിൽ കണ്ടു വരുന്ന കുരുമുളകിനങ്ങൾ ആണ്. ഇതിൽ ഓരോന്നിനും ഓരോ സ്വഭാവ സവിശേഷതകൾ ആണ്. ചിലതു തണലിലേ കായ്ക്കൂ.ചിലതു എല്ലാ വർഷവും വലിപ്പമുള്ള കുരുമുളക് മണികൾ തരുന്നവയാണ്. ചിലവയുടെ മണികൾക്കു നല്ല തിളക്കമുണ്ട്.  

ഉതിരൻകൊട്ട,നാരായണക്കൊടി,പെരുംകൊടി,ചെറിയ കാണിക്കാടൻ തുടങ്ങിയവ വളരെ അപൂർവമായെങ്കിലും നാട്ടിൽ കാണുന്നുണ്ട്. 

pepper thekkan

ഒരു കുരുമുളകിനത്തെ തിരിച്ചറിയാനായി മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ.

1 . പുതിയ തലപ്പുകളുടെ ആകൃതി, നിറം,ഇലകൾ തമ്മിലുള്ള അകലം തുടങ്ങിയവ നിരീക്ഷിക്കുക.Observe the shape, color, and spacing of new leaves.

2 . പുതിയ തിരകൾ വരുന്ന സമയം, നിറം, തിരിയുടെ നീളംതുടങ്ങിയവ നോക്കി വയ്ക്കുക.Keep track of the time, color and length of the young leaves.

3 . മണികളുടെ വിന്യാസം, വലിപ്പം, ആകൃതി തുടങ്ങിയവ നിരീക്ഷിക്കുക.Observe the alignment, size and shape of the pepper.

4 . വിളവെടുക്കുന്ന സമയം, മണികൾ ഉതിർന്നു കിട്ടുന്ന രീതി, പഴുത്ത മണികളുടെ നിറം തുടങ്ങിയവ ശ്രദ്ധിച്ചാൽ അറിയാം ചിലവയുടെ വ്യത്യാസം. If you look at the time of harvest, the manner in which the pepper are picked, the color of the ripe  pepper, you can tell the difference.

pepper

ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ ചിലപ്പോൾ നമുക്ക് മറ്റുള്ള കൃഷിക്കാരെയും ആശ്രയിക്കാം. പല നാടൻ ഇനങ്ങളും തുറിച്ചറിയാൻ ഒരാൾക്ക് ഒറ്റയ്ക്ക് കഴിയില്ല. കൂടാതെ ആ തിരിച്ചറിവ് ചിലപ്പോൾ തെറ്റാവാനും വഴിയുണ്ട്. മൂന്ന് നാല് പേരെയെങ്കിലും കാണിച്ചു അവയുടെ ഇനങ്ങൾ കൃത്യമായി അറിഞ്ഞു വയ്ക്കാം.അതും വ്യത്യസ്ത സമയങ്ങളിൽ കാണിച്ചിട്ടേ കാര്യമുള്ളൂ. 

തിരികൾ ഉണ്ടാകുന്ന സമയം തൊട്ടു ഓരോ ഘട്ടമാണ്. മണികൾ പറിക്കുന്നതു വരെയുള്ള ഈ വ്യത്യസ്ത ഘട്ടങ്ങൾ നോക്കി വച്ചാൽ  മനസ്സിലാക്കാൻ കഴിയും.ഏതേതു കുരുമുളകിനം ആണെന്ന്. വിളവെടുപ്പ് സമയം വളരെ കുറവാണ്. 

കർഷകരുടെ ഓരോരുത്തരുടെയും കൃഷിയിലുള്ള ഓരോ ഇനവും ഓരോ നിധിയാണ്. അവ കൃഷി ചെയ്യുക . വിത്തും സൂക്ഷിച്ചു വയ്ക്കുക. 

വിവരങ്ങൾക്ക് കടപ്പാട്

ബിജു നാരായണൻ കണ്ണൂർ

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഉയർന്ന ആദായം നേടാൻ ദ്രുതവാട്ടം ചെറുക്കുന്ന തേവം, തെക്കൻ കുരുമുളക് ഇനങ്ങൾ

#Pepper#Farmer#Agriculture#Krishi jagran

English Summary: You can identify pepper varieties by looking at these characteristics.
Published on: 03 August 2020, 09:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now