MFOI 2024 Road Show
  1. Cash Crops

ഉയർന്ന ആദായം നേടാൻ ദ്രുതവാട്ടം ചെറുക്കുന്ന തേവം, തെക്കൻ കുരുമുളക് ഇനങ്ങൾ

ലോകത്തിന് മുന്നിൽ കേരളത്തിന്റെ പര്യായമാണ് കുരുമുളക് അഥവാ കറുത്തപൊന്ന് . കുരുമുളക് വിളയുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്വർഗമായാണ് വിദേശീയർ കേരളത്തെ കണ്ടത്. വാസ്കോഡ ഗാമ അടക്കമുള്ള അനവധി വിദേശീയർ ഇവിടെയെത്തിയതും ഈ കറുത്തപൊന്ന് തേടിയാണ് . കേരളവും കുരുമുളകും തമ്മിലുള്ളത് പൊക്കിൾക്കൊടി ബന്ധം തന്നെയാണ് എന്നതാണ് ചരിത്രം. Pepper Thekken variety was developed by grafting the pepper plant obtained from the forest on the root stick of Pepper Colubrinum, a disease tolerant wild pepper from Brazil. Now he has mass multiplied the grafted thekkan pepper plants through stem cuttings. It has to be specially mentioned here that grafting of pepper is not commonly used for commercial purposes but Thomas has been successful in practicing this.

Arun T
thevam pepper
തേവം:   ദ്രുതവാട്ട പ്രതിരോധ ശേഷിയുള്ള കുരുമുളകിനം
 
കുരുമുളകിന്‍റെ കൂടപ്പിറപ്പാണ് ദ്രുതവാട്ടം. രോഗം വന്നാൽ പിന്നെ വലിയ പ്രതീക്ഷയ്ക്ക് വകയില്ല. കുമിൾനാശിനികളുടെ പ്രയോഗവും മറ്റ് രോഗ നിയന്ത്രണ മാർഗങ്ങളും ഒരു പരിധി വരെ മാത്രമേ രോഗത്തെ നിയന്ത്രിക്കാൻ പര്യാപ്തമാകുന്നുള്ളു എന്നത് ഒരു വസ്തുതയാണ്. വിളകളുടെ രോഗ നിയന്ത്രണത്തിൽ സ്ഥായിയായതും, ചിലവു കുറഞ്ഞതും, സുരക്ഷിതവുമായ മാർഗമാണ് രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ കൃഷി. കുരുമുളകിന്‍റെ കാര്യത്തിൽ, 'തേവം' ഇതാദ്യമായി ഈ  ലക്‌ഷ്യം കൈവരിച്ചിരിക്കുകയാണ്!
ദ്രുതവാട്ടം ബാധിച്ച നശിച്ച തോട്ടത്തിൽ, തലയ്ക്ക് കൈവെച്ച നിൽക്കുന്ന പാവം കർഷകന്‍റെ ദയനീയമായ ചിത്രം മനസ്സിൽ ഒരു നീറുന്ന ഓർമയായി കൊണ്ടുനടന്ന നാളുകളിലാണ് രോഗപ്രതിരോധശേഷിയുള്ള ഒരിനം കുരുമുളകിനെ പറ്റി കാര്യമായി ചിന്തിക്കുന്നത്.തുടർന്ന് കുരുമുളകിന്‍റെ വിവിധ ഇനങ്ങളുടെ രോഗ പ്രതിരോധശേഷി വിലയിരുത്താനായുള്ള ഒരു ശാസ്ത്രീയ പഠനം ആരംഭിച്ചു.
അങ്ങനെ ദ്രുതവാട്ടത്തിന്‍റെ ഈറ്റില്ലമായ തോട്ടങ്ങളിൽ, നിരവധി വർഷങ്ങളിൽ വിവിധ കുരുമുളകിനങ്ങൾ പരീക്ഷിച്ചതിൽ നിന്നാണ് ‘തേവ’ത്തിന്‍റെ രോഗപ്രധിരോധശേഷി ബോധ്യമാകുന്നതും,തുടർന്ന് ഇതിൻറെ പിറവിയും . 1990 കളിൽ Tata Tea Ltd. ൻറെ  വാൽപ്പാറ (Valparai)   estate ൽ ആരംഭിച്ച പഠന നിരീക്ഷണം, കേരളത്തിലെ പല സ്ഥലങ്ങളിലും , കർണാടകത്തിലും വീണ്ടും ആവർത്തിച്ച്‌ ഈ ഇനത്തിന്‍റെ രോഗപ്രതിരോധ ശേഷി  ഉറപ്പുവരുത്തുകയുണ്ടായി . 2005 ലാണ്  രോഗ പ്രതിരോധ ശേഷിയും , ഉദ്പാദന മികവും,ഗുണമേന്മയും  അടിസ്ഥാനമാക്കി ‘തേവം’, ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.
 
 ‘തേവൻമുണ്ടി’ എന്ന നാടൻ ഇനത്തിൽ നിന്ന് നിർധാരണം(selection) വഴി കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം ഉരുത്തിരിച്ചെടുത്തതാണ് 'തേവം'. ഇതിനകം, 'തേവം' കുരുമുളക് കർഷകർക്ക് ഏറ്റവും പ്രിയമുള്ള ഇനമായി മാറിയിട്ടുണ്ട്. കർണ്ണാടകത്തിലെ Sakelaspur ൽ ഉള്ള  Geetha estate ൽ (15 ha) 'തേവ'ത്തിന്‍റെ വിവിധ പ്രായത്തിലുള്ള 2020 വള്ളികൾ ഇപ്പോഴുണ്ട്. 'മറ്റെല്ലാ കുരുമുളകിനങ്ങളിലും വെച്ച്  'തേവം' ആണ് ഒന്നാം നമ്പർ ! രോഗപ്രതിരോധ ശേഷിയുടെ കാര്യത്തിലും, ഗുണത്തിന്‍റെ കാര്യത്തിലും,ഉത്പാദനമികവിലും ‘തേവം’ മുന്നിലാണ്'.
 
pepper thevam
'നല്ല രോഗ പ്രതിരോധ ശേഷിയും, ഒപ്പം ഉയർന്ന വിളവും, ഇത്രയും ഗുണനിലവാരവും വേറെ ഏത് കുരുമുളകിനാണുള്ളത്?' ശ്രീ.ധർമ്മരാജ് തുടർന്ന്ചോദിക്കുന്നു. തന്‍റെ എസ്റ്റേറ്റിൽ കൂടുതൽ സ്ഥലത്തേക്ക് ‘തേവം’ വ്യാപിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ശ്രീ.ധർമ്മരാജും, പിതാവ് ശ്രീ. H.N. ശാന്തയ്യയും(74). കുരുമുളകിന്‍റെ കൃഷിക്ക് പുറമെ കയറ്റുമതി ബിസ്സിനസ്സ്  കൂടിയുള്ള ശ്രീ.ധർമ്മരാജിന്‍റെ അഭിപ്രായത്തിൽ ‘തേവ’ത്തിന്‍റെ മുഴുത്ത മണികൾ കയറ്റുമതി മാർക്കറ്റിൽ ഇതിനു മാറ്റ് കൂട്ടാൻ കാരണമാണ്.കുരുമുളകിന് പുറമെ കാപ്പിയും കൃഷി ചെയ്യുന്ന ശ്രീ.ധർമരാജ് ഈ രണ്ടു വിളകളുടെ കാര്യത്തിലും ഏറ്റവും നൂതന കൃഷിരീതികളാണ് അനുവർത്തിക്കുന്നത്.
 
അന്തരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള കാപ്പി കർഷകനായ ശ്രീ. ്ധർമ്മരാജ് കുരുമുളക് കൃഷിയുടെയും, സംസ്ക്കരണത്തിന്‍റെയും കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധ കൊടുക്കുന്നുണ്ട്. കുരുമുളക് തരംതിരിക്കാനും പായ്ക്ക് ചെയ്യാനും ഒക്കെ ആധുനിക സംവിധാനങ്ങൾ തന്‍റെ വീട്ടുവളപ്പിൽ തന്നെ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. സംസ്ക്കരണത്തിലും കയറ്റുമതിയിലും സഹായിക്കാൻ ശ്രീമതി നന്ദിത ധർമ്മരാജും കൂട്ടിനുണ്ട്. കാപ്പിയുടെ ഗുണനിലവാര മികവിന് അംഗീകാരമായി 2017 ലെ Earnest Illy International Coffee Award കഴിഞ്ഞ മാസം NewYork ൽ വെച്ച് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
തന്‍റെ തോട്ടത്തിൽ സമ്മിശ്ര വളപ്രയോഗമാണ് ശ്രീ. ധർമ്മരാജ് അനുവർത്തിക്കുന്നത്. എല്ലാ വള്ളികൾക്കും ജലസേചനവും ഏർപ്പാടാക്കിയിട്ടുണ്ട്.ഈ വർഷം ഇതുവരെ 1200 പേരാണ് Geetha Estate സന്ദർശിച്ചത്. സന്ദർശകർക്ക് തന്‍റെ കൃഷി രീതിയും, സംസ്കരണ മുറകളും ഒക്കെ വിശദീകരിച്ചുകൊടുക്കാൻ ധർമ്മരാജും,ശ്രീ ശാന്തയ്യയും എപ്പോഴും സന്നദ്ധരാണ്.
 
തേവ’ത്തിന്‍റെ രോഗപ്രതിരോധ ശേഷിയുടെ മറ്റൊരു  നേർക്കാഴ്ച Tata Coffee Ltd ൻറെ Glenlor ma Estate, Hudikeri, Hysodlur, Kodagu ൽ കാണാം .ചുറ്റും രോഗം ബാധിച്ചു മഞ്ഞളിച്ച Panniyur -1 ഇനത്തിനു  നടുവിലായി  തികഞ്ഞ പുഷ്ടിയോടെ നിൽക്കുന്ന ‘തേവം’ ആരുടേയും ശ്രദ്ധ പിടിച്ചു പറ്റും!. ഇവിടെ ഏകദേശം 60 ഓളം കായ്ക്കുന്ന വള്ളികളുൾപ്പെടെ മൊത്തം 2200 ഓളം ‘തേവം’ വള്ളികളുണ്ട്. ‘തേവ’ത്തിന്‍റെ ശക്തിക്ക് ഇതിൽപരം ഒരു സാക്ഷ്യം വേറെ വേണോ !
 
കൂടുതൽ വിവരങ്ങൾക്ക്,
 
1) ATIC Manager, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം,മേരിക്കുന്ന് P.O  കോഴിക്കോട്-12, phone: 0495 2730704
2) Head, ICAR-IISR Regional Station, Appangala
Phone:  08272245451 08272245514/   08272298574
 
 
pepper thekkan
വീടിന്റെ ടെറസ്സിൽ നിന്നും ലക്ഷങ്ങൾ കൊയ്യാവുന്ന “പെപ്പർ തെക്കൻ”; പൊന്നുകായ്ക്കുന്ന കുരുമുളകുചെടി
 
ലോകത്തിന് മുന്നിൽ കേരളത്തിന്റെ പര്യായമാണ് കുരുമുളക് അഥവാ കറുത്തപൊന്ന് . കുരുമുളക് വിളയുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്വർഗമായാണ് വിദേശീയർ കേരളത്തെ കണ്ടത്. വാസ്കോഡ ഗാമ അടക്കമുള്ള അനവധി വിദേശീയർ ഇവിടെയെത്തിയതും ഈ കറുത്തപൊന്ന് തേടിയാണ്  . കേരളവും കുരുമുളകും തമ്മിലുള്ളത് പൊക്കിൾക്കൊടി ബന്ധം തന്നെയാണ് എന്നതാണ് ചരിത്രം.
Pepper Thekken variety was developed by grafting the pepper plant obtained from the forest on the root stick of Pepper Colubrinum, a disease tolerant wild pepper from Brazil. Now he has mass multiplied the grafted thekkan pepper plants through stem cuttings. It has to be specially mentioned here that grafting of pepper is not commonly used for commercial purposes but Thomas has been successful in practicing this.
ആ കേരളത്തിൽ നിന്ന് തന്നെ കുരുമുളകിന്റെ ഒരു അത്ഭുത ജനുസ്സിനെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇടുക്കി സ്വദേശിയായ ടി ടി തോമസ് എന്ന കർഷകൻ. ഇടുക്കി അഞ്ചുരുളിക്ക് സമീപം താമസിക്കുന്ന തോമസ് വനത്തിൽ നിന്നും കണ്ടെത്തിയ ഈ അപൂർവ്വ ഇനം കുരുമുളകിനെ വർഷങ്ങളുടെ പരീക്ഷണ നിരീക്ഷണ ഫലമായാണ് പെപ്പർ തെക്കൻ എന്ന പേരുള്ള ഈ കുറ്റി കുരുമുളകായ്  വികസിപ്പിച്ചെടുത്തത്.
ദ്രുതവാട്ടം കൊണ്ട് തകർന്നുപോയ കർഷകർക്ക് പ്രത്യാശനൽകുന്ന ഒരു കുരുമുളക് ഇനമാണ് തെക്കൻ കുരുമുളക്. മറ്റു കുരുമുളക് ഇനങ്ങളിൽ ഒരു തിരിയില്‍ 200-250 മണികളാണ് പരമാവധി ലഭിക്കുക. എങ്കിൽ തെക്കൻ കുരുമുളകിൽ ഒരു തിരിയില്‍ തന്നെ 50-100 ഉപശാഖകളുണ്ടാകും.
ഒരു തിരിയിൽ നിന്ന് തന്നെ 800-1000 മണികളാണ് ലഭിക്കുക. അതായത് സാധാരണ കുരുമുളക് ഇനങ്ങൾ ഹെക്ടറിന് 3000 കിലോ ലഭിക്കുമ്പോൾ തെക്കൻ കുരുമുളക് ഹെക്ടറിന് 8000 കിലോ വരെ ലഭിക്കുന്നുണ്ട്. ഉയർന്ന ഉൽപ്പാദനക്ഷമതയും മറ്റ്  കുരുമുളക് ഇനങ്ങളെ അപേക്ഷിച്ച് എരിവ് കൂടുതൽ ആണെന്നതും തെക്കൻ കുരുമുളകിന്‍റെ എടുത്തുപറയേണ്ട  പ്രത്യേകതയാണ്. മികച്ച പരിചരണം കൂടുതൽ വിളവ് ഉറപ്പാക്കും. ഏതാനും വർഷങ്ങളുടെ നിരീക്ഷണത്തിൽ മറ്റു കുരുമുളകുകളെ അപേക്ഷിച്ച് കേടും രോഗവും തെക്കൻ കുരുമുളകിന് കുറവാണെന്നാണ് കർഷകരുടെ അഭിപ്രായം. കുറഞ്ഞ സ്‌ഥലത്ത് കൂടുതൽ ആദായം നേടാൻ കഴിയുന്ന ഈ തെക്കൻ കുരുമുളക് ഇപ്പോഴത്തെ കുരുമുളകിന്‍റെ  വിപണി വിലയിൽ ഏറെ പ്രതീക്ഷ നൽകുന്ന ഇനമാണ്.
Pepper Thekken is noted for its highly branched spikes, which result in high yield. Eight hundred to thousand berries can found in a single spike of this variety against 60 to 80 berries in locally popular variety. The berries are present on both main and branched spikes. Increased Lateral branches with more nodes and inter nodes, resistance to insects and diseases particularly quick wilt, thin epidermis, negligible air cavity etc are other distinguishing features of Thekken. The negligible air cavity leads to the enhanced dry weight. About 8600 kg dry pepper can be produced from one hectare.
pepper thekkan
പേപ്പർ തെക്കൻ ഒരു ചെടിയിൽ നിന്നും 15 കിലോ ഉണക്ക കുരുമുളക് ലഭിക്കും . മറ്റു കുരുമുളകിനങ്ങൾ കായ്ക്കുന്നതിന് 3 വർഷം എടുക്കുമ്പോൾ പെപ്പർ തെക്കൻ രണ്ടു വർഷം കൊണ്ടുതന്നെ കായ്ച്ചു തുടങ്ങും.25 വർഷം വരെ നല്ല വിളവുനൽകാൻ തെക്കൻ കുരുമുളകിന് കഴിയും. വിവിധനഴ്സറികളിൽ തെക്കൻ കുരുമുളക് തൈകൾ ലഭിക്കും.ബുഷ്‌പെപ്പെർ ആയും സാധാരണ കുരുമുളക് വള്ളികൾ ആയും ഇവ വില്പനയ്ക്ക് സജ്ജമാണ്.
സാധാരണ കുരുമുളകിനങ്ങളിലെല്ലാം ഒരു ഞെട്ടിൽ ഒരുകുല വീതം ഉണ്ടാകുമ്പോൾ തോമസ് കണ്ടെത്തിയ ഇനത്തിൽ പലകുലകളായി പൊട്ടി വിരിയുന്ന കുരുമുളകാണ് ഉള്ളത്. ഓരോ ഞെട്ടിൽ നിന്നുമുണ്ടാകുന്ന കുലകൾ അറുപതു മുതൽ എൺപതു വരെ ശാഖകളായി വളരുന്നു. 
ഇങ്ങനെയുണ്ടാകുന്ന കുലകളിൽ നാനൂറു മണികൾ വരെ കാണാം.  സാധാരണ ഇനങ്ങളിലും സങ്കര ഇനങ്ങളിലും പരമാവധി എൺപത് മണികൾ വരെയാണ്‌ കാണപ്പെടുക. സാധാരണ ഇനങ്ങൾ ഒരു വള്ളിയിൽ നിന്ന് ഒരു കിലോഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ കുരുമുളക് തരുമ്പോൾ തെക്കൻ കുരുമുളകെന്ന് തോമസ് പേരിട്ട ഇനം നാലു കിലോഗ്രം വരെ തരുന്നു. തെക്കൻ കുരുമുളകിന്റെ സവിശേഷതകൾ നാട്ടിൽ പാട്ടായതോടേ മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങൾ പതിവായി. 
കാർഷിക സർവകലാശാലയും ഇന്ത്യൻ സുഗന്ധവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും ഈ ഇനത്തെ പറ്റി പഠനങ്ങൾ നടത്തുകയും ഈ ഇനം കൂടുതൽ ഉൽപാദനക്ഷമതയും രോഗപ്രതിരോധ ശക്തിയും ഉള്ളതാണെന്ന് കണ്ടെത്തുകയും ചെയ്‌തു. 
തോമസിനെ ഈ പുരസ്കാരത്തിനായി നാമനിർദേശം ചെയ്‌തത് കാർഷിക സർവകലാശാലയാണ്.
ഇടുക്കി ജില്ലയിൽ ചെറുവള്ളിക്കുളം, മുറിഞ്ഞപുഴ ഭാഗങ്ങളിൽ പല കൃഷിയിടങ്ങളിലും 40 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്ന ഈ ഇനം എന്തുകൊണ്ടോ അവിടുത്തെ കർഷകർ തൈ ഉല്പാദിപ്പിച്ച് കൂടുതൽ കുരുമുളക് ചെടികൾ ഉണ്ടാക്കിയില്ല. കാലക്രമേണ കൃഷിയിടങ്ങളിൽ നിന്ന് നശിച്ച് പോയ ഈ കുരുമുളക് ചെടി അഞ്ചുരുളി വനമേഖലയിൽ നിന്ന് കട്ടപ്പന, കാഞ്ചിയാർ സ്വദേശി തെക്കേൽ വീട്ടിൽ തോമസ് എന്ന കർഷകന് ലഭിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ തോട്ടത്തിൽ കാര്യമായി നട്ട് പരിപാലിച്ച് പേരില്ലാത്ത കുരുമുളക് ചെടിക്ക് തന്റെ വീട്ട് പേര് കൂട്ടി തെക്കേൽ പെപ്പർ എന്ന പേര് നല്കുകയും ചെയ്ത്.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ലോക പ്രശസ്തമായ ഈ ഇനത്തിന് ആവശ്യക്കാരും ഏറിവന്ന്.
 
ഇന്ന് തെക്കേൽ തോമസ് ചേട്ടൻ ഇതിന്റെ അരി മുളക് മുളപ്പിച്ച് തൈ ആക്കി കർഷകർക്ക് വിതരണം ചെയ്ത് വരുന്നുണ്ട്.
 
ചട്ടികളിൽ വേണം കുരുമുളക് നടാൻ. അടി ഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം.
 
മുടങ്ങാതെ നനയ്ക്കുകയും വേണം. നടുമ്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കൈ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകമ്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം.
നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്
മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും. കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം.
സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ , വർഷത്തിൽ 365 ദിവസും വിളവ് തരുന്ന ഒരു കാർഷിക അത്ഭുതമാണ് പെപ്പർ തെക്കൻ.
 
തോമസ് റ്റി റ്റി
പെപ്പര്‍ തെക്കന്‍
തെക്കേല്‍
കാഞ്ചിയാര്‍
ഫോണ്‍: 9961463035 
 
Abdul Samadh Nainu-  9961494050
English Summary: pepper types for high income

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds