മാർച്ച് മാസമെത്തി. പൂക്കൾ പൂത്തു തളിർക്കുന്ന മാസമാണിത്. എന്നാലും വെയിലിന്റെ കാഠിന്യം ഏറി വരുന്ന കാലാവസ്ഥയിൽ അത്യാവശ്യം മുൻകരുതൽ എടുക്കണമെന്നതും അനിവാര്യമാണ്. ഈ മാസം പൂന്തോട്ടം പരിപാലനത്തിലും വളരെ ശ്രദ്ധ നൽകേണ്ട സമയമാണ്. ഇങ്ങനെ പൂന്തോട്ട പരിപാലനത്തിനായി ചെയ്യേണ്ടത് എന്തെല്ലാമെന്നാണ് ചുവടെ വിവരിക്കുന്നത്.
1. ചെടിച്ചട്ടിയിൽ നിന്നും വിസ്തൃതിയിലേക്ക്
മാർച്ച് മാസത്തിൽ ചെടിച്ചട്ടികളിൽ നിന്നും ചെടികളെ ശ്രദ്ധാ പൂർവ്വം മാറ്റി വലിപ്പമുള്ള ചട്ടിയിലേക്കോ വിസ്തൃതമായ സ്ഥലത്തേക്കോ മാറ്റിനടാം. പുതിയ മണ്ണിലേക്ക് വേരുകൾ ഊർന്നിറങ്ങാൻ തയ്യാറാണെന്ന് ഉറപ്പാക്കുന്നതിനായി പഴയ കലത്തിൽ ശേഷിക്കുന്ന എല്ലാ മണ്ണും ഇളക്കിമാറ്റുക. പുതിയ മണ്ണിൽ ചെടി നട്ടുപിടിപ്പിക്കുക. ഇതിനൊപ്പം കുറച്ച് ജൈവ വളങ്ങളും ചേർത്തുകൊടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഉദ്യാനം മനോഹരമാക്കുന്ന ഇലച്ചെടികൾ
മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി ചെടിയ്ക്ക് ചുറ്റും മുകളിലായി ചരൽ വിതറാം. ഈ സമയത്താണ് ചെടികളിലെ ഉണങ്ങിയ ഇലകളും ശാഖകളും മുറിച്ച് മാറ്റേണ്ടതും. ഇത് ചെടികളെ കൂടുതൽ ആരോഗ്യത്തോടെ വളരാൻ സഹായിക്കും. റോസ പോലുള്ള കുറ്റിച്ചെടികൾക്കാണെങ്കിൽ പ്രൂണിങ് നടത്തുന്നതിനും ശ്രദ്ധിക്കുക.
2. പൂമൊട്ടുകളിൽ ശ്രദ്ധിക്കുക
വേനൽ വസന്തത്തിനായി ചെടികൾ തയ്യാറെടുക്കുന്ന സമയമാണിത്. ചെടികൾ പൂക്കുന്നതിന് മുൻപായി അവയുടെ മുകളത്തിന് ശ്രദ്ധ നൽകണം. ചെടികളുടെ സമീപത്തുള്ള കളകളും ആവശ്യമില്ലാത്ത സസ്യങ്ങളും നീക്കം ചെയ്യുക. കീടാക്രമണത്തെ ചെറുക്കാനായി കീടനാശിനികൾ പ്രയോഗിക്കാം. കളകൾക്കെതിരെ കളനാശിനിയും ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വിഷുവിന് വിളവെടുക്കാം, ആദായം നേടാം; കണി വെള്ളരി കൃഷി ഇപ്പോൾ തുടങ്ങാം
3. നന്നായി പുതയിടുക
കളകളെ നീക്കം ചെയ്തുകഴിഞ്ഞാൽ പുതയിടൽ തുടങ്ങാം. പുതയിടുന്നത് കളകളുടെ വളർച്ച നിയന്ത്രിക്കാനും മണ്ണിൽ ഈർപ്പം നിലനിർത്താനും പോഷകങ്ങളാൽ സമ്പുഷ്ടമാക്കാനും സഹായിക്കുന്നു. മരക്കഷണങ്ങൾ, ഇലകൾ, കമ്പോസ്റ്റ് , പുല്ല്, ഇവയെല്ലാം പുതയിടാൻ ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: കോഴിവളർത്തലിൽ പരമാവധി ഉൽപ്പാദനം നേടുവാൻ 5കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
കളകളുടെ വളർച്ച ഒഴിവാക്കാൻ മണ്ണിന്റെ മുകളിൽ 2 മുതൽ 3 ഇഞ്ച് ഉയരത്തിൽ പുതയിടണം. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചെടികളെ ആക്രമിക്കാൻ എത്തുന്ന കീടങ്ങളിലും മാറ്റം വരും.
ഇതിനായി ചെടികൾക്ക് കൃത്യമായ പരിചരണം നൽകേണ്ടതുണ്ട്. തേൻ കെണി പോലുള്ള കെണികൾ ഉപയോഗിച്ച് ജൈവപരമായി കീടങ്ങളെ പ്രതിരോധിക്കാം. ചെറിയ കീടങ്ങളെ തുരത്താൻ വെളുത്തുള്ളി സ്പ്രേ, ഉപ്പ് സ്പ്രേ തുടങ്ങിയ ജൈവ കീടനാശിനികൾ പ്രയോഗിക്കുന്നതും നല്ലതാണ്.
4. ജലസേചനം
വേനൽ കടുക്കുമ്പോകൾ പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും ജലസേചനം കൃത്യമായി നൽകണം. ചെടികൾക്ക് നൽകുന്ന വെള്ളം സൂര്യപ്രകാശമേറ്റ് നഷ്ടപ്പെടാതിരിക്കാൻ അവയ്ക്ക് ചുറ്റും ഉണങ്ങിയ കരിയില, മറ്റ് പച്ചിലകൾ, തടത്തിൽ ലഭിക്കുന്ന കളകൾ എന്നിവ ചുറ്റുമിട്ട നനവ് നിലനിർത്തണം. ദിവസേനയുള്ള പരിചരണവും നിരീക്ഷണവും പുഴുക്കൾ കൂടുകൂട്ടുന്നതും മുട്ടയിടലും തടയാനും വിളകൾക്ക് സംരക്ഷണം നൽകാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങയില ജ്യൂസ് ഉപ്പിട്ട് കുടിച്ചാൽ മൂലക്കുരുവും ജീവിതശൈലി രോഗങ്ങളും പമ്പകടത്താം