നമ്മുടെ കാലാവസ്ഥ ഓർക്കിഡ് കൃഷിക്ക് അനുയോജ്യമാണ്. പക്ഷെ ഇപ്പോൾ ഓർക്കിഡ് വളർത്തുന്നതിൽ ഭൂരിഭാഗംപേരും ഇതിൽ ത്രിപ്പ്തർ അല്ല എന്നാണ് കരുതുന്നത്. ഇതിന്റെ കാരണങ്ങൾ ഒന്ന് പരിശോധിക്കാം
1.ഏറ്റവും പ്രധാനം ചെടികൾ നന്നായിട്ടു പുഷ്പിക്കുന്നില്ല എന്നത് തന്നെയാണ്
2.നന്നായിട്ടു പരിചരിച്ചിട്ടും കുറെ ചെടികൾ നശിച്ചു പോകുന്നു
3.ചെടികളുടെ വളർച്ച കുറവായിട്ടു തന്നെ നിൽക്കുന്നു.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറച്ചു നിർദേശങ്ങൾ :
1.ഓർക്കിഡ് വളർത്താനുള്ള സ്ഥലം കണ്ടുപിടിച്ചു അവിടെ മാത്രം വളർത്തുക. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെ കണ്ടുപിടിക്കുക. വീടിന്റെ ടെറസ് പറ്റിയ സ്ഥലം ആണ്. ഇവിടെ നേരിട്ട് സൂര്യപ്രകാശം വീഴാത്ത രീതിയിൽ UV sheet /shade നെറ്റ് ഉപയോഗിച്ച് ലൈറ്റ് ക്രമീകരിക്കുക. ( തുറസ്സായ സ്ഥലത്തു 70% ഷെയ്ഡ് നെറ്റും അല്ലാത്തിടത്തു 50% ഷെയ്ഡ് നെറ്റും ഉപയോഗിക്കാം. Shade നെറ്റ് ഉപയോഗിക്കുമ്പോൾ അറിയാവുന്ന ആളുകളുമായി consult ചെയ്യുന്നത് നന്നായിരിക്കും.
2.ചെടികളെ കൂടെ കൂടെ സ്ഥലം മാറ്റാതിരിക്കുക
3.വാങ്ങുന്ന ചെടികൾ നന്നായി pot ചെയ്യുക. Pot ചെയ്യാൻ തൊണ്ടു കരി ഓട് ഇവ ഉപയോഗിക്കാം.phalenopsis നു തൊണ്ടു ഇല്ലാത്തതാണ് നല്ലത് ( moss ഉപയോഗിക്കാം ) Pot ചെയ്ത ചെടികൾ ഉറച്ചു നിൽക്കണം. ഒരു കാരണവശാലും ആടാൻ പാടില്ല. Seedlings pot ചെയ്യുമ്പോൾ മുന്നേയുള്ള തൊണ്ടു മാറ്റിയിട്ടു നടുന്നതാണ് നല്ലത്. ഇല്ലേൽ പഴയ തൊണ്ടു കൂടുതൽ വെള്ളം വലിച്ചെടുത്തു ചെടി അഴുകുന്നതായി കാണുന്നുണ്ട്.
4.കൃത്യമായി രാവിലെ നനക്കുക. ചൂട് സമയത്തു ഉച്ചക്ക് കൂടി നനക്കണം. പക്ഷെ വെള്ളം അധികം ആകാതെ ശ്രദ്ധിക്കുക. Phalenopsis നനയ്ക്കുമ്പോൾ പ്ലാന്റിന് മുകളിൽ വെള്ളം താങ്ങാതെ ശ്രദ്ധിക്കുക.അല്ലെങ്കിൽ അഴുകാൻ സാധ്യത ഉണ്ട്.
5.ആഴ്ചയിൽ ഒരിക്കൽ വളം spray ചെയ്യുക. Organic or inorganic (Greencare, water soluble 19:19:19 etc)
6. മാസത്തിൽ ഒരിക്കൽ കുമിൾ നാശിനി (Saaf or indofil) തളിക്കുക
7. പഴുത്ത ഇലകളും തണ്ടും നീക്കം ചെയ്തു കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക
8.ചെടികൾ വളർച്ചയെത്തുമ്പോൾ flowering നു ആവശ്യം ആയ വളങ്ങൾ നൽകുക ( പൊട്ടാഷും ഫോസ്‌ഫ റസും കൂടുതലുള്ളവ like greencare 13.17.17)
Fish/ Egg അമിനോ ആസിഡുകൾ flowering നു വളരെ നല്ലതാണ്.
ഇങ്ങനെ കൃത്യമായി പരിചരിച്ചാൽ നിങ്ങളുടെ ഓർക്കിഡ് വളരെ ഭംഗിയുള്ള ധാരാളം പുഷ്പങ്ങൾ നിങ്ങൾക്കു സമ്മാനിക്കും. പക്ഷെ മറ്റു ചെടികളിൽ നിന്ന് വ്യത്യസ്തമായി ഓർക്കിഡ് വളർത്തുന്നവർക്കു കൂടുതൽ ക്ഷമ ആവശ്യം ആണ് എന്ന് പ്രതേകം മനസ്സിലാക്കുക