Updated on: 26 December, 2020 12:43 PM IST

പണ്ട് കാലത്ത് നാട്ടിൻ പുറങ്ങളിൽ വളരെ സുലഭമായി കണ്ടുവന്നിരുന്ന ഒരു ചെടിയാണ് സൈപ്രസ് വൈൻ. സ്റ്റാർ ഗ്ലോറി, ആകാശ മുല്ല, നക്ഷത്ര മുല്ല, തീപ്പൊരി, ഈശ്വര മുല്ല, വേലി ചെമ്പരത്തി തുടങ്ങിയ പേരുകളിൽ ഇവ അറിയപ്പെടുന്നു. നിറയെ ഭംഗിയുള്ള പൂക്കൾ വിരിയുന്ന ഈ വള്ളിച്ചെടി വളരെ എളുപ്പത്തിൽ പരിചരിക്കാവുന്ന ഒന്നാണ്. ഒന്ന് മുതൽ മൂന്നു മീറ്റർ ഉയരം വരെ പടർന്നു വളരുന്ന ഈ ചെടി വർഷം മുഴുവൻ നമ്മൾക്ക് പൂവ് തരുന്ന ഒരു സസ്യമാണ്.

യായൊരു സംരക്ഷണവും നൽകാതെ വളരുന്ന ഈ ചെടിയിൽ വിരിയുന്ന പൂവുകൾക്ക് ഒരു ദിവസത്തെ ആയുസ് മാത്രമാണ് ഉള്ളത്.. രാവിലെ പൂത്ത് വൈകിട്ട് നശിച്ചു പോകും. നശിച്ചുപോകുന്നു ഈ പൂവുകളാണ് പിന്നീട് വിത്തുകളായി മാറുന്നത്. അതുപ്പോലെ തന്നെ ഒരിക്കൽ പൂന്തോട്ടത്തിൽ വച്ചാൽ പിന്നെ ഇതിന്റെ പരിപാലനത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല. ഈ വിത്തുകൾ പൊട്ടി മണ്ണിൽ വീണാണ് വീണ്ടും പുതിയ തൈകൾ ഉണ്ടാകുന്നത്.

അതുകൊണ്ടു തന്നെ കാടു പോലെ ഇത് വളരാൻ സാധ്യതയുണ്ട്. അതൊഴിവാക്കാൻ വിത്തുകൾ ശേഖരിച്ച് മാറ്റവുന്നതാണ്. വിത്തുകൾക്ക് ഡിമാൻഡ് ഉള്ളതിനാൽ ഇവ വിൽക്കാവുന്നതാണ്. വീടിനു മുന്നിലുള്ള ആർച്ചുകളിലോ ഡിസൈൻ ചെയ്തിട്ടുള്ള പ്രതലങ്ങളിലും ഇതിനെ കയറ്റിവിടാം. വെയിൽ തട്ടിയാൽ ചൂടാകുന്ന കമ്പി പോലെയുള്ള സാധനങ്ങൾക്ക് മുകളിൽ ഇവ കയറ്റി വിടാതിരിക്കാൻ ശ്രദ്ധിക്കുക. ഈ ചെടിയുടെ തണ്ടുകൾ വളരെ മൃദുവു൦ കട്ടി കുറഞ്ഞവയുമാണ്. അതിനാൽ വേഗത്തിൽ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്. ചുവപ്പ്, വെളുപ്പ്, പിങ്ക് എന്നീ നിറങ്ങളിൽ നക്ഷത്ര മുല്ല ഉണ്ട്.

ചുവപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങളിൽ നക്ഷത്ര മുല്ല ഉണ്ട്. വെള്ളം അധികം ആവശ്യമായ ഈ ചെടിയിൽ അധികം വെയിൽ കൂടിയാൽ കരിഞ്ഞു പോകും. അതിനാൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്ന മണ്ണിൽ വളർത്തുന്നത് നല്ലത്. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലാവസ്ഥയിലാണ് ഇതിൽ സ്വാഭാവികമായി നല്ല രീതിയിൽ പൂവുണ്ടാകുന്നത്. എന്നാൽ, വെള്ളമൊഴിച്ച് പരിപാലിച്ചാൽ ഏത് കാലാവാസസ്ഥയിലും ഇത് പൂവിടും.

വിത്തിട്ട് മുളപ്പിച്ച നാലില പാകമെത്തും മുൻപ് തന്നെ ഇത് പറിച്ചു നടണ൦. വളർന്ന ശേഷം പറിച്ചു നട്ടാൽ ഉണങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്. ഈർപ്പം നിലനിർത്താൻ ചാണക പൊടിയോ ചകിരി ചോറോ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്. ഇടയ്ക്കിടെയുള്ള വിത്ത് പ്രയോഗം ഒന്നും ആവശ്യമില്ല. വിത്ത് മുളപ്പിക്കുന്ന സമയത്തോ തൈ പറിച്ചു നടുന്ന സമയത്തോ അടിവളമായി ഏതെങ്കിലും ജൈവ വളം നൽകിയാൽ മതിയാകും. 

Cypress vine is also known as Star Glory is easy to care. This plant grows to a height of one to three meters and gives us flowers all year round. The flower blooms in the morning and dies in the evening. These destroyed flowers later turn into seeds.

English Summary: All you want to know about cypress vine care
Published on: 26 December 2020, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now