Updated on: 15 March, 2022 6:46 PM IST
ഇരട്ട പൂക്കളുണ്ടാകുന്ന ട്യൂബ് റോസ് ഇനങ്ങൾ കൃഷിക്കു വേണ്ടി തെരഞ്ഞെടുക്കുന്നതാണ് ആദായകരം

എല്ലാവരുടെയും പൂന്തോട്ടത്തിൽ ഉണ്ടാകുന്ന അതിമനോഹര പുഷ്പങ്ങളുടെ പട്ടികയിൽ എന്നും മുൻപന്തിയിലാണ് റോസിന്റെ സ്ഥാനം. ഇക്കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിപണിയിൽ ഡിമാൻഡ് ഉള്ളത് ട്യൂബ് റോസ് ഇനങ്ങൾക്കാണ്. ഭൂകാണ്ഡങ്ങൾ വഴിയാണ് ഇവയുടെ പ്രജനനം. മണൽ കലർന്ന പശിമരാശി മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം. മെയ് - ജൂൺ കാലയളവിലാണ് ഇവ നടുവാൻ ഏറ്റവും അനുയോജ്യമായ കാലയളവ് ആയി കണക്കാക്കുന്നത്.

വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് രണ്ടു മുതൽ അഞ്ചു സെൻറീമീറ്റർ വലിപ്പമുള്ള ഭൂഖണ്ഡങ്ങൾ 7 മുതൽ 10 സെൻറീമീറ്റർ ആഴത്തിലും 20 *25 സെൻറീമീറ്റർ നടാം. ഇതിനുമുൻപ് കൃഷിയിടം മൂന്നോ നാലോ പ്രാവശ്യം കിളച്ച് പാകപ്പെടുത്തണം. സെന്റിന് 120 കിലോ ജൈവവളം ചേർത്ത് കൊടുത്താൽ നല്ല വലിപ്പമുള്ള പൂക്കൾ ലഭിക്കും.

The rose has always been at the forefront of the list of the most beautiful flowers in every garden. Tube rose varieties are in high demand in the market these days.

ഇരട്ട പൂക്കളുണ്ടാകുന്ന ട്യൂബ് റോസ് ഇനങ്ങൾ കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കുന്നതാണ് ആദായകരം. ഇതിൽ പ്രധാനപ്പെട്ട ഇനങ്ങളാണ് താഴെ നൽകുന്നത്.

പേൾ

കേരളത്തിൽ കൃഷിക്ക് അനുയോജ്യമായ ശുപാർശ ചെയ്തിരിക്കുന്ന ഇനമാണ് ഇത്. ചുവപ്പുകലർന്ന പിങ്ക് നിറത്തോടു കൂടിയ വെള്ള പൂക്കളാണ് ഇതിൻറെ പ്രത്യേകത. ദളങ്ങൾ പല പുഷ്പ മണ്ഡലങ്ങൾ ആയി വിന്യസിക്കപ്പെട്ടിരിക്കുന്നു.

സുവർണ്ണരേഖ

ഇരട്ട പൂക്കളുണ്ടാകുന്ന ട്യൂബ് റോസ് ഇനങ്ങളിൽ വിപണി മൂല്യത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലാണ് സുവർണരേഖ. ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് ലക്നൗ വികസിപ്പിച്ച ഇനമാണ് ഇത്. ഇതിൻറെ ഇലയുടെ അരികുകൾ സ്വർണ മഞ്ഞനിറത്തിൽ കാണപ്പെടുന്നു.

കൽക്കട്ട ടേബിൾ

ഇരട്ട പൂക്കൾ ഉണ്ടാക്കുന്ന ഇനങ്ങളിൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളർത്താവുന്ന ഇനമാണ് ഇത്. ചുവപ്പ് കലർന്ന പിങ്ക് രാശിയോട് കൂടിയ പൂക്കളാണ് ഇവയ്ക്ക്.

സുവാസിനി

IIHR ബാംഗ്ലൂർ വികസിപ്പിച്ച ഇനമാണ് ഇത്. സിംഗിൾ, ഡബിൾ തമ്മിലുള്ള ഒരു സങ്കരയിനം ആണ്.

ഇതിൽ ഒരു തണ്ടിൽ കൂടുതൽ പൂക്കൾ ഉണ്ടാകുകയും എല്ലാം ഒരേ സമയത്തു തന്നെ വിരിയുകയും ചെയ്യുന്നു. മനോഹര പുഷ്പങ്ങളാണ് ഇവയ്ക്ക്. തണ്ട് കട്ട്‌ ഫ്ലവർ ആയി ഉപയോഗിക്കുന്നതിന് വളരെ അനുയോജ്യമാണ് സുവാസിനി എന്ന ഇനം.

English Summary: Double-flowered tuberose varieties can be selected to beautify the garden
Published on: 15 March 2022, 05:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now