Flowers

ലോകത്തിലെ ഏറ്റവും വിലകൂടിയ 5 പൂക്കൾ

Gold of Kinabalu Orchid

പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ അമൂല്യ സമ്പത്താണ് പൂക്കളും, ചെടികളും, മരങ്ങളും. ചെടികളിൽ പൂക്കൾ നിൽക്കുന്നത് മനോഹരവും, കണ്ണിന് ആനന്ദമേകുന്ന കാഴ്ച്ചയുമാണ്.  മാത്രമല്ല ചെടിയുടെ പുനരുൽപാദനത്തിൽ പൂക്കൾ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.  പൂക്കളുടെ രൂപം, നിറം, സുഗന്ധം, സൗന്ദര്യം, എന്നിവയിൽ മനുഷ്യർ പുരാതന കാലം മുതൽക്കെ ആകൃഷ്ടരാണ്. പുഷ്പങ്ങളെ സ്നേഹത്തിൻറെയും വിശുദ്ധിയുടേയും പ്രതീകമായും നല്ല ശകുനമായും കണക്കാക്കുന്നു.

പൂക്കൾ പലവിധത്തിൽ ഉപയോഗിക്കാം

  • സൗന്ദര്യവും സുഗന്ധവും ആസ്വദിക്കാൻ നമുക്ക് പൂച്ചെണ്ടുകളിൽ പുതിയ പുഷ്പങ്ങൾ ക്രമീകരിക്കാം.

  • നമുക്ക് അവയെ പൂന്തോട്ടങ്ങളിൽ നട്ടുപിടിപ്പിക്കാൻ കഴിയും. പൂക്കളുടെ സാന്നിധ്യം പൂന്തോട്ടത്തിന് പ്രകൃതി ഭംഗി നൽകുന്നു.  ഇത് പക്ഷികളേയും കന്നുകാലികളേയും മനുഷ്യരേയും ആകർഷിക്കുന്നു.

  • പൂക്കൾ ഉണക്കി ദീർഘകാലം നീണ്ടുനിൽക്കുന്ന അലങ്കാരത്തിനായി സൂക്ഷിക്കാം അല്ലെങ്കിൽ ഒരു കലാപരമായ രൂപകൽപ്പന സൃഷ്ടിക്കുന്നതിനോ കരകൗശല സാധങ്ങങ്ങൾ നിർമ്മിക്കുന്നതിനോ നമുക്ക് അവ ഉപയോഗിക്കാം.

  • ചായങ്ങൾ ഉണ്ടാക്കാൻ നമുക്ക് പൂക്കൾ ഉപയോഗിക്കാം.

  • ഔഷധ ഗുണങ്ങളുള്ള പല പുഷ്‌പങ്ങളുണ്ട്.  തൊണ്ടവേദന, ചുമ, വയറിളക്കം, പിരിമുറുക്കം, ഉത്കണ്ഠ, തലവേദന, എന്നിവയൊക്കെ ചികിത്സിക്കാൻ പൂക്കൾ വളരെ പുരാതന കാലം മുതൽക്കെ ഉപയോഗിച്ചുവരുന്നു.

  • പല പുഷ്പങ്ങളുടേയും ഇതളുകളിൽ നിന്ന് എണ്ണ ഉൽപ്പാദിപ്പിക്കുകയും പിന്നീട് അത് പെർഫ്യൂമിലും മറ്റും സുഗന്ധത്തിനായി ചേർക്കാനും ഉപയോഗിക്കുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയതായി കണക്കാക്കപ്പെടുന്ന പൂക്കൾ ഇതാ:

കിനബാലു ഓർക്കിഡിന്റെ സ്വർണം (Gold of Kinabalu Orchid)

അതിമനോഹരവും അസാധാരണവുമായ ഈ പുഷ്പം കണ്ടെത്താൻ വളരെ പ്രയാസമാണ്. അവ കണ്ടെത്താൻ കഴിയുന്ന ഒരേയൊരു സ്ഥലം മലേഷ്യയിലെ നാഷണൽ കിനബാലു പാർക്കിലാണ്. ചുവന്ന ഡോട്ടുകളുള്ള   അപൂർവ പച്ചവർണ്ണത്തിലുള്ള ദളങ്ങളാണ് ഇതിൻറെ വിലയുടെ മൂല്യമെന്ന് കണക്കാക്കപ്പെടുന്നു.  ഒരു പീസിൻറെ വില $ 6,000 ആണ്.

തുലിപ് ബൾബ് (Tulip Bulb)

ആകർഷകമായ ഈ പൂക്കൾ ഹോളണ്ട് ദേശക്കാരാണ്.  പൂക്കൾക്ക് വൈവിധ്യമാർന്ന ഊർജ്ജസ്വലമായ പിങ്ക്, മഞ്ഞ, ചുവപ്പ്, എന്നീ നിറങ്ങളാണുള്ളത്. കൂടാതെ ഇവ ഏത് തരത്തിലുള്ള തുലിപുകളേക്കാളും വര്‍ണശബളമായ. പതിനേഴാം നൂറ്റാണ്ടിൽ ഇവ $ 5,700 ഡോളറിന് വിറ്റിരുന്നു.

Juliet Rose

ജൂലിയറ്റ് റോസ് (Juliet Rose)

ഏറ്റവും വിലകൂടിയ പുഷ്പമാണിത്. ഈ പുഷ്പം 2006 ൽ ഡേവിഡ് ഓസ്റ്റിൻ പ്രദർശനത്തിന് വെച്ചിരുന്നു. അദ്ദേഹത്തിന് അത് വിജയകരമായി പൂർത്തിയാക്കാൻ 15 വർഷത്തെ ക്ഷമയും, കഠിനാധ്വാനവും വേണ്ടിവന്നു . ഈ പൂക്കളുടെ വില $ 15.8 മില്യൺ ഡോളറാണ്.

കടപുൾ പുഷ്പം (Kadapul Flower)

അപൂർവവും അസാധാരണവുമായ ഈ പുഷ്പം കുറച്ച് മണിക്കൂറുകൾ മാത്രം പൂത്തു നിൽക്കുകയുള്ളു, അതും രാത്രി സമയങ്ങളിൽ മാത്രം.  വിൽക്കാനോ വിളവെടുക്കാനോ കഴിയാത്ത ഒരു കള്ളിച്ചെടിയാണിത്. അമൂല്യ മൂല്യമുള്ള വിലമതിക്കാത്ത ഒരു പുഷ്പ്പമായി കടപുൾ പുഷ്പത്തെ കണക്കാക്കപ്പെടുന്നു.

താഴ്വരയിലെ ലില്ലി (Lily of the Valley)

വെളുത്ത പുഷ്‌പങ്ങളിൽ ഏറ്റവും മനോഹരമായ പുഷ്പമാണിത്, വെളുത്ത പുഷ്പങ്ങളോട് താൽ‌പ്പര്യമുള്ളവർ  തീർച്ചയായും കണ്ടിരിക്കേണ്ട പുഷ്‌പമാണിത്‌. എന്നാൽ ഈ പുഷ്പം വിഷമുള്ളതും അപൂർവ ആകൃതിയിലുള്ളതുമാണ്. 

Lily of the Valley യുടെ ജീവിത കാലയളവ് കൂട്ടുന്നതിനായി പൂത്ത വഴിയേ വിളവെടുപ്പ് നടത്തണം.  ഒരു കെട്ടിന് $ 15 മുതൽ $ 50 വരെ വിലയുണ്ട്.


English Summary: 5 Most Expensive Flowers in the World

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine