Updated on: 20 July, 2022 6:31 PM IST
Edible Flowers: ആരോഗ്യം തരുന്ന ഈ പൂക്കളും കഴിയ്ക്കാം…

അലങ്കാരത്തിനും സുഗന്ധത്തിനുമായാണ് കൂടുതലായും നമ്മൾ പൂക്കൾ ഉപയോഗിക്കുന്നത്. നമ്മുടെ അന്തരീക്ഷത്തെ മെച്ചപ്പെടുത്തുന്നതിൽ പൂക്കൾക്ക് പ്രത്യേക പങ്കുണ്ട്. അതായത്, പൂക്കളുടെ നിറവും മണവുമെല്ലാം നമ്മുടെ മാനസിക അവസ്ഥയെ വരെ സ്വാധീനിക്കാൻ പ്രാപ്തമാണ്. എന്നാൽ പൂക്കളുടെ ഗുണങ്ങൾ ഇവയിൽ മാത്രം ഒതുങ്ങുന്നില്ല. കാരണം പൂക്കൾ ഭക്ഷ്യയോഗ്യമാണെന്ന വസ്തുത നിങ്ങൾക്ക് അറിയാമോ?

ബന്ധപ്പെട്ട വാർത്തകൾ: വീടിനുള്ളിൽ വളർത്തിയാൽ ഈ ചെടികൾ കൊതുകിനെ തുരത്തും

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അരോമ തെറാപ്പിക്ക് വരെ പൂക്കൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിൽ ചികിത്സയിൽ വരെ ഉപോയഗിക്കുന്ന പൂക്കൾ കഴിക്കുന്നതിന്റെ (Edible flowers) ആരോഗ്യ ഗുണങ്ങളെ കുറിച്ച് വിശദമായി അറിയാം.

പുരാതന കാലം മുതൽ വനവാസികളായിരുന്ന മനുഷ്യന് പഴങ്ങളും പൂക്കളുമായിരുന്നു പ്രധാന ആഹാരം. ചില പൂക്കൾക്ക് ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലുമെല്ലാം വ്യക്തമായി പ്രതിപാദിക്കുന്നു. അതിനാൽ പൂക്കളെ വ്യത്യസ്ത പാചകക്കൂട്ടുകളിൽ വരെ ഉപയോഗിക്കാറുണ്ട്. ഔഷധ ഘടകങ്ങളായും വീട്ടുവൈദ്യമായും ഉപയോഗിക്കാമെങ്കിലും, എല്ലാ പൂക്കളും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ സുരക്ഷിതമായിരിക്കില്ല. എങ്കിലും പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ള പൂക്കൾ ഏതെല്ലാമെന്ന് അറിയാം. ഇത് ശരീരത്തിന് എങ്ങനെയെല്ലാം പ്രയോജനകരമാകുമെന്നും നോക്കാം.

  • റോസാപ്പൂവ് (Rose flower)

റോസ് അതിന്റെ അത്ഭുതകരമായ സുഗന്ധത്താലും ആരോഗ്യ ഗുണങ്ങളാലും എല്ലാവർക്കും പ്രിയപ്പെട്ട പുഷ്പമാണ്. നമ്മുടെ നാട്ടിൽ അപൂർവ്വമാണെങ്കിലും, പല വിദേശ നാടുകളിലും സാലഡുകളിൽ റോസാപ്പൂവിന്റെ ഇതളുകൾ ഉൾപ്പെടുത്താറുണ്ട്. പുരാതന ചൈനീസ് വൈദ്യത്തിൽ ദഹന സംബന്ധമായ അസുഖങ്ങൾക്കും ആർത്തവം ക്രമരഹിതമാകുന്നതിനും ചികിത്സയായി ഇത് ഉപയോഗിച്ചിരുന്നു. റോസാപ്പൂക്കളിൽ കലോറി കുറവാണെന്നാണ് പറയുന്നത്. അതുപോലെ റോസാപ്പുക്കളിൽ ജലത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇവ ശരീരത്തിന് നേട്ടം നൽകുന്ന റോസാപ്പൂക്കളിലെ ഘടകങ്ങളാണ്. മാത്രമല്ല, ശരീരത്തെ പല വിധത്തിൽ പോഷിപ്പിക്കാൻ കഴിയുന്ന വിറ്റാമിൻ എ, ഇ എന്നിവയുടെ അളവും റോസാപ്പൂക്കളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

  • മത്തങ്ങപ്പൂവ് (Pumpkin flower)

മത്തങ്ങ നമ്മുടെ പല വിഭവങ്ങളിലും ഇടം പിടിക്കാറുണ്ട്. എന്നാൽ, മത്തങ്ങ പൂവും ഭക്ഷ്യയോഗ്യമാണ്. പലപ്പോഴും അമ്മമാരും മുത്തശ്ശിമാരുമെല്ലാം മത്തങ്ങ പൂവ് ഉപയോഗിച്ച് തോരൻ പോലുള്ള വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. വിറ്റാമിൻ ബി-9ന്റെ സമ്പന്നമായ ഉറവിടമാണിത്. കൂടാതെ, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ജലദോഷത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ഇത് സഹായകമാണ്. മത്തങ്ങ പൂക്കളിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലുകളെ ബലപ്പെടുത്തുന്നതിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

  • ചെമ്പരത്തി (Hibiscus)

നമ്മുടെ വീട്ടുവളപ്പിൽ സ്ഥിരസാന്നിധ്യമായ പൂവാണ് ചെമ്പരത്തി. പൂജ ആവശ്യങ്ങൾക്ക് മാത്രമല്ല, കേശവളർച്ചയിൽ പ്രധാനിയായ നാട്ടുവൈദ്യം കൂടിയാണിവ. ഇതിനെല്ലാം പുറമെ ആരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്നു. ചെമ്പരത്തി ചമ്മന്തിയാക്കിയും ചായയാക്കിയും നമ്മുടെ വീട്ടുവൈദ്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. രോഗങ്ങളെ ശമിപ്പിക്കാനുള്ള ഉത്തമമായ ഹെർബൽ ടീയാണ് ചെമ്പരത്തി എന്ന് പറയാം. ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് അനുസരിച്ച്, ചെമ്പരത്തി കൊളസ്ട്രോൾ, രക്തസമ്മർദം പോലുള്ള ജീവിതശൈലി രോഗങ്ങളെ പിടിച്ചുകെട്ടാൻ അത്യധികം നല്ലതാണ്.

  • ജമന്തി പൂക്കൾ (Marigold flowers)

ഓണത്തിന് അത്തപ്പൂക്കളമൊരുക്കുമ്പോഴാണ് മലയാളി ജമന്തിപ്പൂക്കളെ കൂടുതലായി ഉപയോഗിക്കുന്നത്. കൂടാതെ, ക്ഷേത്രങ്ങളിൽ പൂജ ആവശ്യങ്ങൾക്കും ജമന്തി പൂക്കൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. വീട്ടുമുറ്റത്തെ ഉദ്യാനത്തെ വർണശബളമാക്കാൻ മഞ്ഞയും ഓറഞ്ചും തവിട്ടും നിറത്തിൽ കാണപ്പെടുന്ന ജമന്തിപ്പൂക്കൾക്ക് സാധിക്കും.

എന്നാൽ ജമന്തി ഭക്ഷ്യയോഗ്യമാണെന്നും ഇവ നിങ്ങൾക്ക് പലവിധ ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുമെന്നും അറിയാമോ? ജമന്തി പൂക്കൾക്ക് മുറിവുകൾ ഉണക്കാനുള്ള ശേഷിയുണ്ട്. ചർമരോഗങ്ങളെ അകറ്റാനും ഇത് വളരെ ഉത്തമമാണ്. ജമന്തിയിൽ ഉയർന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ജമന്തിയിൽ നേത്രരോഗങ്ങളെ അകറ്റുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണ പഠനങ്ങൾ പറയുന്നു.

English Summary: Edible Flowers: These Flowers Can Be Eaten For Your Best Health
Published on: 20 July 2022, 06:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now