Updated on: 6 January, 2022 12:12 PM IST
ഹെലിക്കോണിയ

സിങ്കോണിയം

അലങ്കാരച്ചെടി ഇനത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതാണ് സിങ്കോണിയം. ഇളം മഞ്ഞ, പിങ്ക്, വെള്ള നിറങ്ങളിൽ ഇലകളോടുകൂടിയ ഇനമാണ് ഏറ്റവും കൂടുതൽ വിപണിയിൽ മൂല്യം ഉള്ളത്. പ്ലാന്റർ ബോക്സിലും മരത്തണലിലും വെർട്ടിക്കൽ ഗാർഡൻ തയ്യാറാക്കാനും ഇത് ധാരാളമായി ഉപയോഗിക്കുന്നു.

നെറ്റ് പോർട്ടിൽ കിട്ടുന്ന തൈകൾ ആറിഞ്ച് വലിപ്പമുള്ള പോളി ബാഗിലേക്ക് മാറ്റി നിങ്ങളുടെ ആവശ്യാനുസരണം വലിപ്പം ഉള്ളതാക്കി മാറ്റുവാൻ സാധിക്കുന്നു. ഇതിന് പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ചകിരിച്ചോറ്, പെർലൈറ്റ് കലർത്തി ശേഷം മണ്ണിര കമ്പോസ്റ്റ് ഉപയോഗിച്ച് തയ്യാറാക്കാം. പാതി തണൽ കിട്ടുന്ന ഇടം ഇത് നട്ടുവളർത്താൻ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം.

ചെടിയുടെ വളർച്ച വേഗത്തിലാക്കാൻ ആഴ്ചയിലൊരിക്കൽ 2ഗ്രാം എം പി കെ 19:19:19 ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് നൽകാം. രോഗം വരാതിരിക്കാൻ കുമിൾനാശിനി രണ്ടാഴ്ചയിലൊരിക്കൽ തളിച്ച് കൊടുത്താൽ മതി. നാലുമാസം കൂടുമ്പോൾ ഇലകൾ വളർന്ന തിങ്ങി നിറഞ്ഞാൽ വിപണനം ചെയ്യാൻ സാധിക്കുകയും ചെയ്യും.

ഹെലിക്കോണിയ

സിങ്കോണിയം പോലെ ഏറ്റവും കൂടുതൽ വിപണിയിൽ ഉദ്യാനം ഒരുക്കാൻ കൊണ്ടുപോകുന്ന മറ്റൊരു ഇനമാണ് ഹെലിക്കോണിയ. ചുവന്ന പൂക്കളായി അധികം ഉയരത്തിൽ വളരാത്ത ഈ സസ്യം ചെറിയ വിലക്കുറവിൽ ഇന്ന് വിപണിയിൽ ലഭ്യമാണ്. വെട്ടു പൂക്കളുടെ ആവശ്യത്തിനായി നിരവധി പേർ ഇത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. പുതിയ നാമ്പോടു കൂടിയ കിഴങ്ങ് ഭാഗം നടീലിനായി ഉപയോഗിക്കാം. പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും ചേർക്കാം. എട്ടിഞ്ച് വലിപ്പമുള്ള പോളി ബാഗിൽ കിഴങ്ങ് നടാവുന്നതാണ്.

Cinchona is the most sought-after ornamental plant. Heliconia, which does not grow very tall as red flowers, is available in the market today at a small discount.

താരതമ്യേനെ തണൽ ലഭ്യമാകുന്ന ഇടം തിരഞ്ഞെടുത്തു വേണം നടുവാൻ. ഈ സസ്യത്തിന് അധികം നന വേണ്ട. ആവശ്യാനുസരണം ചാണകപ്പൊടി നൽകിയാൽ മതി. ഏകദേശം എട്ടു മാസമാകുമ്പോഴേക്കും ഹെലിക്കോണിയ ചെറു കൂട്ടമായി വളർന്നു വന്നു പൂവിടാൻ തുടങ്ങും.

English Summary: Heliconia and synconia to beautify, comfort can no longer be done in a cost-effective way
Published on: 06 January 2022, 08:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now