നമ്മുടെ പൂന്തോട്ടങ്ങൾക്ക് അഴക് പകർന്നുനൽകുന്ന ഓർക്കിഡ് വളർത്താൻ പ്ലാസ്റ്റിക് ചട്ടികളാണ് കൂടുതലും പേർ ഉപയോഗിച്ചുവരുന്നത്. ചട്ടികളിൽ ഓർക്കിഡ് വളർത്തുന്നവർക്ക് ഇത് വിപണനത്തിന് വേണ്ടി തയ്യാറാക്കുവാൻ എളുപ്പമാണ്. നല്ല രീതിയിൽ സൂര്യപ്രകാശം അകത്തേക്ക് ലഭ്യമാകുന്ന തരത്തിലുള്ള സുതാര്യ ചട്ടികൾ ആണ് ഓർക്കിഡ് കൃഷിക്ക് അനുയോജ്യം. സുതാര്യ ചട്ടിക്കുള്ളിൽ ഇവയുടെ വളർച്ച വേഗത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്നു.
Plastic pots are increasingly being used to grow orchids that add beauty to our gardens. For those who grow orchids in pots, it is easy to prepare for marketing.
കൃഷിക്കുവേണ്ടി പോട്ടിംഗ് മിശ്രിതം തയ്യാറാക്കുമ്പോൾ നല്ല വായുസഞ്ചാര സൗകര്യമുള്ള മിശ്രിതം ഒരുക്കണം. ഇതിനുവേണ്ടി തേങ്ങയുടെ പൊതിമടൽ കഷണങ്ങൾ ഉപയോഗപ്പെടുത്താം. കഷ്ണങ്ങൾ ചട്ടിക്കുള്ളിൽ അടുപ്പിച്ച് വെച്ച് അതിനുള്ളിൽ വേരുകൾ മാത്രം ഉറപ്പിക്കുന്ന വിധത്തിൽ ചട്ടികളിൽ ഓർക്കിഡ് നടുവാൻ സാധിക്കും. ചട്ടികൾ തട്ടുകളിൽ നിരത്താതെ തൂക്കിയിട്ട് വളർത്തുന്നതാണ് കൂടുതൽ നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ: ഓർക്കിഡ് കൃഷിയിൽ കുമിൾ രോഗം വ്യാപകമാകുന്നു? പ്രതിവിധി അറിയാം
ഓർക്കിഡ് വളർത്തുവാൻ രണ്ട് വഴികൾ
പിവിസി കുഴൽ
മിനുസമുള്ള പിവിസി കുഴലിന്റെ പുറംഭാഗം പരുപരുത്ത പ്രതലം ആക്കി മാറ്റി ഓർക്കിഡ് വളർത്താവുന്നതാണ്. നാലഞ്ചു വ്യാസം ഉള്ളതും നാലടി നീളമുള്ളതുമായ പൈപ്പ് ഉപയോഗപ്പെടുത്തുക. പൈപ്പിന്റെ പുറംഭാഗം തേങ്ങയുടെ പഴകിയ ചകിരിയോ വിപണിയിൽ ലഭ്യമായ പീറ്റ്മോസ് കൊണ്ടോ മുഴുവനായി പൊതിയുക. ഇവ പൈപ്പിലേക്ക് ചേർത്തുനിർത്താൻ നേർത്ത പ്ലാസ്റ്റിക് വള്ളി ഉപയോഗിക്കാം. ഈ വിധത്തിൽ തയ്യാറാക്കിയ പ്രതലത്തിനു മേൽ നേർത്ത വള്ളി ഉപയോഗിച്ച് ഓർക്കിഡിന്റെ വേര് ഭാഗം മാത്രം ചുറ്റിക്കെട്ടി ഉറപ്പിക്കണം. ഈ രീതിയിൽ നാല് അടി നീളമുള്ള ഒരു പൈപ്പിൽ പല ദിശകളിലേക്കായി 8 ചെടികൾ വളർത്താൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഓർക്കിഡ് കൃഷിയിൽ വിജയിക്കാൻ ആവശ്യമായ ഏഴ് ടിപ്പുകൾ
ഫൈബർമെഷ്
വിപണിയിൽ ലഭ്യമാകുന്ന ഫൈബർമെഷ് ഓർക്കിഡ് വളർത്തുവാൻ മികച്ചതാണ്. ഒരിഞ്ചു വലിപ്പമുള്ള കള്ളികളോട് കൂടിയ ഫൈബർമെഷ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്താം. ഒരടി സമചതുരത്തിലുള്ള ഫൈബർമെഷ് ഇലക്കുമ്പിൾ മാതിരി ഒരുക്കി എടുക്കുക. അതിനുശേഷം ഈ കുമ്പിളിൽ ചട്ടി നിർമിക്കാൻ ഉപയോഗിക്കുന്ന കരിയുടെയും ഓടിന്റെയും മറ്റു കഷ്ണങ്ങൾ കലർത്തിയ മിശ്രിതം നിറയ്ക്കുക. ഓർക്കിഡിന്റെ വേരു ഭാഗം മാത്രം മിശ്രിതത്തിൽ ഇറക്കിവെച്ച് പരിപാലിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഓർക്കിഡ് പൂക്കൾ വളർത്താം വരുമാനം നേടാം