1. Flowers

ഓർക്കിഡ് കൃഷിയിൽ കുമിൾ രോഗം വ്യാപകമാകുന്നു? പ്രതിവിധി അറിയാം

മഴക്കാലം മാറിയതോടെ ഓർക്കിഡ് കൃഷിയിൽ വ്യാപകമായി കുമിൾ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Priyanka Menon
ഓർക്കിഡ് കൃഷി
ഓർക്കിഡ് കൃഷി

മഴക്കാലം മാറിയതോടെ ഓർക്കിഡ് കൃഷിയിൽ വ്യാപകമായി കുമിൾ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുമിൾ രോഗം നിയന്ത്രണവിധേയമാക്കാൻ ജൈവരാസ വളപ്രയോഗങ്ങൾ ഉപയോഗിക്കാം. ഇവയിൽ കാണപ്പെടുന്ന ഇലപ്പൊട്ട്, ഇലകരിച്ചിൽ, അഴുകൽ എന്നിവ ഇതിൻറെ ലക്ഷണങ്ങളാണ്.

ഇതിനെ മറികടക്കാൻ വേണ്ടി ഡൈത്തേൻ എം -45 നാലു ഗ്രാം അല്ലെങ്കിൽ ബാവിസ്റ്റിൻ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തളിച്ചു കൊടുത്താൽ മതി. ഇങ്ങനെ തളിച്ചുകൊടുക്കുന്നത് വഴി ഓർക്കിഡിൽ കാണപ്പെടുന്ന ശൽക്കകീടങ്ങൾ,ഓർക്കിഡ് വീവിൾ, മണ്ഡരി തുടങ്ങിയവ ഇല്ലാതാകുന്നു.

ഇതിനെ പ്രതിരോധിക്കാൻ മറ്റൊരു വഴി വെള്ളത്തിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 മി. ലീ വേപ്പെണ്ണ ചേർത്ത് തളിക്കുന്നതും, വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് മിശ്രിതം 2 ശതമാനം വീര്യത്തിൽ ചെടികളിൽ തളിക്കുന്നതും നല്ലതാണ്.

ഓർക്കിഡുകളുടെ വളർച്ച കാലയളവിൽ ഗ്രീൻ കെയർ ഒരു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തളിച്ച് കൊടുക്കുന്നത് നല്ലതാണ്. ഇത് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ മികച്ചതാണ്. ചട്ടികളിൽ വളർത്തുന്ന ഓർക്കിഡുകൾക്ക് ആഴ്ചയിൽ രണ്ട് തവണ ജൈവ വളപ്രയോഗം നടത്തണം. നിലത്ത് വളരുന്നവയ്ക്കു ജൈവവളപ്രയോഗമാണ് ഉത്തമം. ഇതിനായി കമ്പോസ്റ്റും ചാണകവും ഉപയോഗപ്പെടുത്താം. കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകം ഒരു കിലോ 5 ചതുരശ്രമീറ്റർ സ്ഥലത്ത് ഉപയോഗപ്പെടുത്താവുന്നതാണ്. ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താൻ ഗ്രീൻ കെയർ ഉപയോഗിക്കുമ്പോൾ ചെറിയ തൈകൾക്ക് അര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തളിച്ചു കൊടുത്താൽ മതി. പുഷ്പിക്കുന്ന കാലത്ത് എൻ പി കെ 1:2:2 എന്ന തോതിൽ നൽകണം.

With the change of monsoon, fungal diseases are widely reported in orchid cultivation. Bio-fertilizers can be used to control fungal diseases. Symptoms include leaf spot, leaf blight and fermentation.

ഇതിനുവേണ്ടി 17:17:17 വളം 10 ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 10 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 3 ഗ്രാം, ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ആഴ്ചയിൽ രണ്ടു തവണ തളിച്ചു കൊടുത്താൽ മതി.1:2:2 അനുപാതത്തിൽ ലഭ്യമായത് വളങ്ങൾക്കൊപ്പം ഉപയോഗിക്കാം.

English Summary: Is fungal disease prevalent in orchid cultivation I know the solution

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds