Updated on: 21 October, 2020 8:07 PM IST

കൊക്കഡാമ ഉണ്ടാക്കുന്ന വിധം

 ജപ്പാനിലെ ചെടി വളര്‍ത്തല്‍ രീതിയാണ് കൊക്കഡാമ. പായല്‍പ്പന്തുകളെന്നും പാവങ്ങളുടെ ബോണ്‍സായിയെന്നും വിളിപ്പേരുണ്ട്. കളിമണ്ണിനോട് സാദൃശ്യമുള്ള അക്കാഡമ എന്ന മണ്ണു കുഴച്ചാണ് ഇവ ഉണ്ടാക്കുന്നത് ഒരേ അളവില്‍. ചകിരിചോര്‍, ചാണകപ്പൊടി വേണമെങ്കില്‍ കുറച്ചു മണ്ണും ഇവയെല്ലാം കൂടി കുറച്ചു വെള്ളം ചേര്‍ത്തു കുഴച്ചു ബോള്‍ രൂപത്തില്‍ ഉരുട്ടുക. എന്നിട്ടു വേരോടു കൂടിയ ഒരു ചെടി ബോളിനകത്തു നട്ടു വീണ്ടും ഉരുട്ടി എടുക്കണം.

പിന്നെ അതിനു മുകളില്‍ കോട്ടണ്‍ തുണിയൊ, ചണചാക്കോ. നൈലോണ്‍ നെറ്റോ  വെച്ചു പൊതിഞ്ഞു കെട്ടണം. കുറച്ചു ചരട് തൂക്കി ഇട്ടിട്ടു ബാക്കി മുറിച്ചു മാറ്റണം .അതിനു മുകളില്‍ മഴക്കാലത്ത് സിമന്റിലും പാറയിലും. മതിലുകളിലുമൊക്കെ വളരുന്ന പായല്‍ ചുരണ്ടി എടുത്തു ഒട്ടിക്കണം. ഒട്ടിക്കുന്നതു പച്ചനൂല്‍ കൊണ്ടു പായല്‍ വച്ചു ചുറ്റി ഉറപ്പിച്ചാല്‍ മതി.

ഇത് വീടിന്റെ  അകത്തളങ്ങളില്‍ തൂക്കിയിടാം, ഭംഗിയുള്ള പാത്രങ്ങളില്‍ വയ്ക്കുകയും ചെയ്യാം. മിക്കവാറും എല്ലാത്തരം ചെടികളും ഇതില്‍ വളര്‍ത്താം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ഥലം കുറച്ചു മതി എന്നതാണ്  അത് കൊണ്ട്  കൊണ്ട്  ഫ്‌ളാറ്റുകളിലും വളര്‍ത്താം.

സൂര്യപ്രകാശവും ഈര്‍പ്പവും കിട്ടിയില്ലെങ്കില്‍  ഇതിന്റെ പച്ചപ്പ് നിലനില്‍ക്കില്ല. ഇതിന്റെ  ഭംഗി നിലനിര്‍ത്തുവാന്‍ നിത്യം രണ്ടു നേരം വെള്ളം തളിക്കണം. മൂന്നു ദിവസം കൂടുമ്പോള്‍ വെള്ളത്തില്‍ മുക്കിവയ്ക്കണം.

കാറില്‍ തൂക്കിയിടാവുന്ന കുഞ്ഞന്‍ കൊക്കഡാമകള്‍ വരെ ഉണ്ടാക്കാം വിപണിയില്‍ ഇവയ്ക്ക് ഇനമനുസരിച്ച് 350 മുതല്‍ 5,000 രൂപ വരെ വിലയുണ്ട്. വീടിനകത്തു പ്രകൃതിയുടെ ഒരംശം ഇഷ്ടപ്പെടുന്നവര്‍ക്കൊക്കെ ഇത് പരീക്ഷിക്കാം, ഒരു വരുമാന മാര്‍ഗ്ഗവും ആകും.

പ്രീത ഫോണ്‍ : 8547302610, 7012261829

കൊക്കോഡാമ ഉണ്ടാക്കുന്ന വിധം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://fb.watch/1g00M4sXKX/

English Summary: kokkadama making technique kjoctar2120
Published on: 21 October 2020, 08:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now