Updated on: 25 February, 2022 6:16 PM IST
ഡ്രസീന, ലക്കി ബാംബു

ഉദ്യാനങ്ങളിൽ പൂക്കൾക്ക് മാത്രമല്ല ഇലച്ചെടികൾക്കും ഇപ്പോൾ സവിശേഷസ്ഥാനം ആണ് ഉള്ളത്. അത്തരത്തിൽ നമ്മുടെ ഉദ്യാനങ്ങൾ മനോഹരമാക്കുന്ന വിപണിയിൽ വലിയ മൂല്യം ഉള്ള ഇലച്ചെടികളെ പരിചയപ്പെടാം.

ഡ്രസീന

നമ്മുടെ പൂന്തോട്ടങ്ങളിൽ വാളിന്റെ ആകൃതിയിൽ ഇലകൾ കാണപ്പെടുന്ന മനോഹര സസ്യമാണ് ഡ്രസീന. ഇത് നട്ട് ആറാം മാസം കഴിയുമ്പോൾ ഇലകൾ വെട്ടി ഒതുക്കാവുന്നതാണ്.

കൊമ്പുകോതൽ ഇവയിൽ പ്രധാനമാണ്. ശാഖയുടെ അഗ്രം മുറിച്ചെടുത്താൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നു. ഇവയിൽ ഇലകൾക്ക് നിറം മങ്ങലോ, പുള്ളിയോ ഉണ്ടായാൽ npk വളങ്ങൾ നേർപ്പിച്ച ചുവട്ടിൽ ചേർക്കണം.

ലക്കി ബാംബു

ലക്കി ബാംബു വീട്ടിൽ വച്ചാൽ ഭാഗ്യം വരും എന്ന വിശ്വാസമാണ് ഇതിൻറെ സ്വീകാര്യത കൂട്ടുന്നത്. വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ഭാഗത്ത് കൂടുതൽ വേരുകൾ ഉണ്ടാകുന്നു.

സോങ് ഓഫ് ഇന്ത്യ

ഇലകളുടെ നടുഭാഗത്ത് പച്ചനിറവും രണ്ടുവശത്തും സ്വർണ നിറവുമായ് കാണപ്പെടുന്ന സോങ് ഓഫ് ഇന്ത്യ അലങ്കാര ആവശ്യങ്ങൾക്ക് വേണ്ടി ധാരാളമായി ഉപയോഗിക്കുന്നതിനാൽ ഇത് നിരവധി പേർ കൃഷി ചെയ്യുന്നുണ്ട്.

കലാത്തിയ

കലാത്തിയ മൂന്നു തരമുണ്ട്. കലാത്തിയ കൊറോണ, കലാത്തിയ ഓർബിക്കുലേറ്റ് കലാത്തിയ സബ്രീന തുടങ്ങിയവയാണ് വിപണിയിൽ വൻ ഡിമാൻഡ് ഉള്ളത്. ടിഷ്യൂകൾച്ചർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആണ് ഇതിൻറെ തൈകൾ പ്രധാനമായും ഉല്പാദിപ്പിക്കുന്നത്. ഇത് മണ്ണിലോ ചട്ടികളിലോ നടാവുന്നതാണ്. ഇതിനു ചുറ്റും മുളപൊട്ടി ഉണ്ടാകുന്ന തൈകൾ പറിച്ചുനട്ട് നമുക്ക് ഉദ്യാനത്തെ മനോഹരമാക്കാം.

ശതാവരി

ബൊക്ക നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ശതാവരിയുടെ കിഴങ്ങ് ഉപയോഗപ്പെടുത്തിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.

പന്നലുകൾ

വിവിധ തരത്തിലുള്ള ആകൃതിയിലും വലിപ്പത്തിലും ആകർഷകമായ പന്നലുകൾ ഇന്ന് അകത്തളങ്ങളിലും ഉദ്യാനങ്ങളിലും വച്ചുപിടിപ്പിക്കുന്നവർ അനവധിയാണ്.

Not only flowers but also leafy plants now have a special place in the gardens. That way we can get acquainted with the high value foliage in the market that beautifies our gardens.

നിലത്തും ചട്ടിയിൽ വളർത്താവുന്ന പന്നലുകൾ ഏറ്റവും മികച്ചത് ബേർഡ്സ് നെസ്റ്റ്ഫേൺ ഇനമാണ്. പന്നൽ ചെടികൾ നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്തും നടാം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ ഇത് നടരുത്.

English Summary: Leafy plants that beautify the garden
Published on: 25 February 2022, 05:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now