Updated on: 24 May, 2021 1:43 PM IST
പടത്താമര

നമ്മുടെ ഉദ്യാനങ്ങൾക്ക്‌ മനോഹാരിത ചാർത്തി നൽകാൻ നട്ടുപിടിപ്പിക്കുന്ന ഒരു നിത്യഹരിത സസ്യമാണ് പടത്താമര. സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും ഈർപ്പരഹിതമായ മണ്ണുമാണ് പടത്താമരയുടെ വളർച്ചയ്ക്ക് അനുകൂലമായ ഘടകങ്ങൾ. വേനൽക്കാലത്ത് നന പ്രധാനമാണ്.

പടത്താമര ചെടിയുടെ പ്രത്യേകതകൾ

ഏകദേശം രണ്ടര മീറ്റർ ഉയരത്തിൽ ഈ സസ്യം വളരുന്നു. ചെത്തി പൂവിൻറെ ഇലയുടെ സാദൃശ്യമുള്ള ഇവ വീടിനുള്ളിൽ അലങ്കാരസസ്യമായി ഉപയോഗപ്പെടുത്താവുന്നതാണ്. ധാരാളം ഔഷധമൂല്യം ഉള്ളതുകൊണ്ട് വിവിധതരം ഔഷധക്കൂട്ടുകളിലും, കഷായം നിർമ്മിതിയിലും ഇവ ഉപയോഗപ്പെടുത്തുന്നു.

ഒരു കാണ്ഡത്തിൽ ഒന്നുമുതൽ മൂന്നു വരെ പൂച്ചെണ്ടുകൾ സാധാരണ ഉണ്ടാകാറുണ്ട്. ഇതിലെ പൂമൊട്ടിനെ പൊതിഞ്ഞിരിക്കുന്ന ഭാഗം പച്ചനിറത്തിൽ തെങ്ങല പോലെ കാണുന്നു. ഇവയ്ക്ക് പിന്നീട് ഇളംമഞ്ഞനിറമോ, വെള്ള നിറമോ കൈവരുന്നു. ഇതിൻറെ പൂങ്കുലയിൽ മുഴ പോലെ കാണുന്ന ഭാഗത്ത് ഇതിൻറെ വിത്തുകൾ രൂപാന്തരപ്പെടുന്നു.

വിത്തുകൾ വഴിയാണ് പുനരുല്പാദനം നടക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം ആയി ആയിരം അടി ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവയുടെ വളർച്ചയ്ക്ക് അനുകൂലം. ശൈത്യകാലത്ത് പൂർണ്ണമായി നശിക്കുകയും മഴക്കാല ആരംഭത്തോടെ തഴച്ചു വളരാൻ തുടങ്ങുകയും ചെയ്യുന്ന ചെടി കൂടിയാണിത്.ഇതൊരു അധിനിവേശ സസ്യമാണ്.

പടത്താമര

This plant grows to a height of about 2.5 m. They resemble the leaves of a cut flower and can be used as an ornamental plant indoors. They are used in various pharmaceuticals and infusions as they have a lot of medicinal value. Inflorescence axillary racemes, usually one to three. The flower-covered part of the plant looks like a green palm tree. They later turn pale yellow or watery. In the inflorescence, the seeds are transformed into tuberous parts. Reproduction takes place through these seeds. They thrive in areas up to about one thousand feet above sea level. Completely destroyed in winter and begins to thrive with the onset of monsoon

അമേരിക്കൻ ഐക്യനാടുകളിൽ ആണ് ജന്മദേശമായി കരുതപ്പെടുന്നത്. അമേരിക്ക കൂടാതെ ആഫ്രിക്ക, ഹവായ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പട്ടത്താമരയെ കാണാം. ചിത്രശലഭങ്ങളെയും വണ്ടുകളെയും ആകർഷിക്കാനുള്ള സവിശേഷ കഴിവ് ഇവയ്ക്ക് ഉള്ളതിനാൽ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടുന്നു. വേനൽക്കാലങ്ങളിൽ ഇവയ്ക്ക് നന പ്രധാനമാണ്.

English Summary: Let's get acquainted with Padathamara which is an evergreen plant
Published on: 24 May 2021, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now