ചെത്തിപ്പൂവ് കാണാത്തവർ അധികം ഉണ്ടാകില്ല അല്ലെ.. ഹിന്ദു മതത്തിൽ പ്രത്യേകം തന്നെ സ്ഥാനമുണ്ട് ചെത്തിപ്പൂവിന്. മിക്ക വീടുകളിലും പല നിറത്തിൽ പല വലുപ്പത്തിലുള്ള ചെത്തികളെ ഇന്ന് കാണാൻ സാധിക്കും.
അത്തരത്തിൽ ഔഷധ ഗുണങ്ങളുള്ള ചെത്തിയാണ് മരുന്ന് ചെത്തി. ക്ഷേത്രത്തിൽ മാല കെട്ടുന്നതിനും, പൂജയ്ക്കും പ്രസാദത്തിനും ഒക്കെ ചെത്തുപ്പൂവ് ഉപയോഗിക്കാറുണ്ട്.
ഇത് മാത്രമല്ലാതെ നിരവധി അസുഖങ്ങൾക്കുള്ള മരുന്നാണ് ചെത്തി. എന്നാൽ മുമ്പ് പറഞ്ഞത് പോലെ തന്നെ ചെത്തികൾ നിരവധിയായത് കൊണ്ട് നിങ്ങൾക്ക് മരുന്ന് ചെത്തിയെ തിരിച്ചറിയാൻ പ്രയാസം ഉണ്ടാകും.
ചുവന്ന ചെത്തി വീടുകളുടെ മുറ്റത്ത് നട്ടുപിടിപ്പിച്ചാൽ വീടിന് ഐശ്വര്വവും സമ്പത്തും ഉണ്ടാകുമെന്നത് വിശ്വാസമാണ്.
മരുന്ന് ചെത്തിയെ എങ്ങനെ തിരിച്ചറിയാം?
ചുവന്ന കളറിലുള്ള ചെത്തിയാണ് ഔഷദത്തിനായി ഉപയോഗിക്കുന്നത്. നന്നായി പൊക്കം വെക്കാത്ത ചെറിയ ഇലകളുള്ള, ചുവന്ന പഴങ്ങളുള്ള ചെത്തിയാണ് മരുന്ന് ചെത്തി. ഇതിൻ്റെ പഴം കഴിക്കുവാനും സാധിക്കുന്നതാണ്. മാത്രമല്ല ഇതിൻ്റെ പൂവിന് തേൻ ഉണ്ട്. ചെത്തി ചവച്ചരച്ച് കഴിക്കുവാനും സാധിക്കും.
എന്തൊക്കെ ഔഷദ ഗുണങ്ങളാണ് ചെത്തിക്കുള്ളത്?
മരുന്ന് ചെത്തി പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് മരുന്നായി ഉപയോഗിക്കാവുന്നതാണ്.
അമിത ആർത്തവം
ചെത്തിപ്പൂവ് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിനെ നാലിലൊന്നായി വറ്റിച്ച് ആർത്തവ ദിവസങ്ങളിൽ രണ്ട് നേരം വീത് കഴിക്കാം.. ഇത് ഒരു 3 ദിവസം കഴിച്ചാൽ മതിയാകും.. അമിത ആർത്തവത്തിന് ഇതൊരു പരിഹാരമാണ്.
ശരീര വേദന കുറയ്ക്കുന്നു
ശരീര വേദന കുറയ്ക്കുന്നതിനായി ചെത്തിപ്പൂവ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് കുളിച്ചാൽ മതി. ആവി പിടിപ്പിക്കുന്നതും നല്ലതാണ്.
പനിയ്ക്ക്
മരുന്ന് ചെത്തിയുടെ പൂവ്, പനിക്കൂർക്ക, തുളസി, എന്നിവ ആവിയിൽ വേവിച്ച് നീരെടുത്ത് കുടിച്ചാൽ ദിവസേന കുടിച്ചാൽ പനിയും കഫക്കെട്ടും മാറും.
വയറിളക്കത്തിന്
ചെത്തിപ്പൂ ചതച്ചിട്ട വെള്ളം കുടിക്കുന്നത് വയറിളക്കത്തിന് നല്ലതാണെന്നാണ് വിശ്വാസം. പ്രമേഹ രോഗികൾക്കും ഇത് വളരെ നല്ലതാണ്.
ചർമ്മ പ്രശ്നങ്ങൾക്ക്
ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇത് ഉത്തമ ഉദാഹരണമാണ്. അലർജി പോലുള്ള രോഗങ്ങൾ കുറയ്ക്കുന്നു. ഇതിൻ്റെ പൂക്കളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ചെത്തിപ്പൂവ് വെളിച്ചെണ്ണയിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക. ഇത് കുളിക്കുമ്പേൾ ഉപയോഗിക്കാം.
താരൻ മാറുന്നതിന്
ചെത്തിപ്പൂവും വെറ്റില, തുളസി, എന്നിവ ചതച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുന്നത് താരൻ കുറയ്ക്കുന്നതിന് സാധിക്കും.
നീരിറക്കത്തിന്
തലയിൽ നിന്നും നീരിറങ്ങുന്നതിനുള്ള പരിഹാരമായി ഇത് ഉപയോഗിക്കാവുന്നതാണ്. ചെത്തിയും, കുരുമുളകും, കറിവേപ്പിലയും, തുളസിയും ചേർത്ത് വെളിച്ചെണ്ണിൽ ചൂടാക്കുക. ഇത് ദിവസേന തലയിൽ തേച്ച് കുളിച്ചാൽ നീരിറക്കം വരാതിരിക്കാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ : മുടി കൊഴിച്ചിൽ തടയും, കരുത്തോടെ വളരും: ഉലുവ- കരിഞ്ചീരകം ഹെയർ ഓയിൽ