1. Health & Herbs

പ്രമേഹ ചികിത്സകൾ എന്തൊക്കെ? അത് തുടങ്ങേണ്ടതെപ്പോള്‍?

ജീവിതശൈലീ കാരണം ഉണ്ടാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹരോഗം. വലിയ രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ വരുന്ന ഈ രോഗത്തെ അധികമാളുകളും രോഗം തിരിച്ചറിയാതെ പോകുകയോ, തിരിച്ചറിഞ്ഞാൽ തന്നെ തുടക്കത്തിൽ അവഗണിക്കുകയൊക്കെയുമാണ് പതിവ്. എന്നാല്‍, ആദ്യ വര്‍ഷങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ഈ കാലയളവിലെ വിശദമായ പരിശോധനകളും ശാസ്ത്രീയചികിത്സകളും ഭാവിയിലെ അനുബന്ധ സങ്കീര്‍ണ്ണതകള്‍ തടയാന്‍ സഹായിക്കും.

Meera Sandeep

ജീവിതശൈലീ കാരണം ഉണ്ടാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹ രോഗം.  വലിയ രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ വരുന്ന ഈ രോഗത്തെ അധികമാളുകളും രോഗം തിരിച്ചറിയാതെ പോകുകയോ, തിരിച്ചറിഞ്ഞാൽ തന്നെ തുടക്കത്തിൽ അവഗണിക്കുകയൊക്കെയുമാണ് പതിവ്.  എന്നാല്‍, ആദ്യ വര്‍ഷങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ഈ കാലയളവിലെ വിശദമായ പരിശോധനകളും ശാസ്ത്രീയചികിത്സകളും ഭാവിയിലെ അനുബന്ധ സങ്കീര്‍ണ്ണതകള്‍ തടയാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന് കണ്ടാലുടന്‍ മധുരം നിയന്ത്രിച്ചാല്‍ മാത്രം കാര്യങ്ങള്‍ കഴിഞ്ഞു എന്ന ധാരണ ശരിയല്ല. ആവശ്യമെങ്കില്‍ ചില ഗുളികകളും ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതും തുടക്ക ചികിത്സയില്‍ വളരെയധികം ഫലപ്രദമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: എത്ര പഴക്കം ചെന്ന പ്രമേഹവും മരുന്ന് ഇല്ലാതെ മാറ്റി എടുക്കാം.

രോഗിയുടെ പ്രായം, രോഗകാലയളവ്, അവയവങ്ങളുടെ പ്രവര്‍ത്തനം, എന്നിവയെല്ലാം പ്രമേഹചികിത്സ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളുണ്ട്.  നിലവില്‍ ലഭ്യമായ ഔഷധങ്ങളില്‍ ഗുളികരൂപത്തിലുള്ളവയും കുത്തിവയ്ക്കുന്ന മരുന്നുകളും പ്രമേഹനിയന്ത്രണത്തിന് മാത്രമല്ല, ഹൃദയം, വൃക്ക എന്നീ അവയവങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും അമിതവണ്ണമുള്ള രോഗികള്‍ക്ക് ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദയം സേഫായി വെക്കുന്നതിന് ഈ ഭക്ഷണം കഴിക്കൂ !

ഇൻസുലിൻ പ്രമേഹചികിത്സയ്ക്ക് സുരക്ഷിതമാണെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്.  നിയന്ത്രിക്കാനാവാത്ത  പ്രമേഹം ചികിത്സിക്കാൻ ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍ ആവശ്യമാണ്.   ടൈപ്പ്-2 പ്രമേഹചികിത്സയില്‍ ഗുളികകളോടൊപ്പമാണ് ഇന്‍സുലിന്‍ ഉപയോഗിക്കുന്നത്. ഇന്‍സുലിന്‍, ദിവസത്തില്‍ ഒന്നോ രണ്ടോ തവണ സ്വയം കുത്തിവയ്ക്കണം. ഇത്തരം ചികിത്സ തുടരുമ്പോള്‍ ഗ്ലൂക്കോമീറ്ററിൻറെ സഹായത്തോടെ പഞ്ചസാരയുടെ നില വീട്ടില്‍വച്ചുതന്നെ സ്വയം പരിശോധിച്ച് ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മരുന്നിൻറെ  അളവില്‍ ഏറ്റക്കുറച്ചില്‍ വരുത്തി പ്രമേഹം നിയന്ത്രണം സാദ്ധ്യമാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പ്രകൃത്യാ ഇൻസുലിൻ അടങ്ങിയ കോവയ്ക്ക ഇങ്ങനെ ഉപയോഗിച്ചാൽ പ്രമേഹം ഇല്ലാതാകും

ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍, ഇപ്പോള്‍ ലഭ്യമായ വേദനരഹിത സൂചികളുടെ ഉപയോഗത്താല്‍ വളരെ എളുപ്പമാണ്. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ദിവസത്തില്‍ പലതവണ രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ്. ഇവ പലതരത്തില്‍ ലഭ്യമാണ്.  തോളിന് താഴെ കൈയില്‍ നാണയത്തിൻറെ വലിപ്പത്തില്‍ തൊലിപ്പുറത്ത് ഒട്ടിക്കാവുന്ന തരത്തിലുള്ളതാണ് ലിബ്രേ സെന്‍സറുകൾ. രണ്ടാഴ്ചത്തേയ്ക്കാണ് ഇവ വയ്ക്കുന്നത്. രണ്ടുതരത്തിലാണിവ. ഒന്നാമത്തേത്, ക്ലിനിക്കില്‍ വന്ന് ഘടിപ്പിക്കാവുന്നവ. രണ്ടാഴ്ച കഴിഞ്ഞ് ഇവ മാറ്റണം. രണ്ടാമത്തേത്, രോഗിക്ക് സ്വയം വാങ്ങി ഉപയോഗിക്കാവുന്നവ. ഇതില്‍ സെന്‍സര്‍ കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ നില അറിയാന്‍ റീഡറും ഉള്‍പ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇൻസുലിൻ ഉൽപാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളക്

പ്രമേഹചികിത്സയില്‍ ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഔഷധങ്ങളുടെ ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കും. ഒപ്പം രക്തത്തിലെ കൊഴുപ്പും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. അവയവങ്ങളുടെ പ്രവര്‍ത്തനം സമയാസമയത്ത് വിലയിരുത്തുകയും വേണം. ഹൃദയം, വൃക്ക, കരള്‍. കണ്ണ്, തൈറോയ്ഡ്, പാദം എന്നിവയുടെ പരിശോധനയും സംരക്ഷണവും പ്രധാനമാണ്.  രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയില്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ഉറങ്ങണം. വിറ്റാമിന്‍ ഡി, സിങ്ക്, വിറ്റാമിന്‍ സി എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ കഴിക്കുന്നതും നല്ലതാണ്. മാനസികസമ്മര്‍ദ്ദം കുറയ്ക്കുകയും വേണം.

English Summary: What are the treatments for diabetes? When should it start?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds