Updated on: 8 May, 2021 1:06 PM IST
ആമ്പൽ

മലയാളിയുടെ കാവ്യ സങ്കൽപങ്ങളിൽ ആമ്പലിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. ചന്ദ്രൻറെ കാമുകിയായി കാവ്യലോകം ആമ്പലിനെ കരുതുന്നു. എഴുപതിൽ പരം വർഗങ്ങൾ ഉള്ള ചെറു സസ്യമാണ് ആമ്പൽ. നിരവധി വർണ്ണ വേദങ്ങളിൽ ഓളപരപ്പുകളിൽ നമുക്ക് ആമ്പലിന് കാണാം. കൂടുതലായി നമ്മൾ കാണുന്നത് വെള്ള, റോസ് നിറത്തിലുള്ള ആമ്പൽപ്പൂക്കൾ ആണ്.

നീളംകൂടിയ തണ്ടിന് അഗ്രഭാഗത്ത് നിൽക്കുന്ന ആമ്പൽ പൂക്കൾ നയന മനോഹരമാണ്. മെയ്- സെപ്റ്റംബർ മാസങ്ങളിൽ ആണ് കൂടുതലും ആമ്പൽ പൂക്കൾ വിരിയുന്നത്. ഇതിന് അടിസ്ഥാനമായി കൃഷി ചെയ്യുന്നവരുമുണ്ട്. ആമ്പലിന്റെ ഫലത്തിൽ കാണപ്പെടുന്ന വിത്തുകളാണ് പുതിയ തൈ ഉൽപാദനത്തിന് ഉപയോഗിക്കുന്നത്.

പൂക്കളുടെ സൗരഭ്യവും സൗന്ദര്യവും വണ്ടുകളെ ആകർഷിക്കുന്നു.ഈ വണ്ടുകൾ തന്നെയാണ് പരാഗവാഹികൾ ആകുന്നതും. താറാവ്, കുളക്കോഴി തുടങ്ങി പക്ഷികൾ ആമ്പൽ കായ ഭക്ഷിക്കുകയും തുടർന്ന് ഇവരുടെ കാഷ്ടത്തിലൂടെ പുതിയ തൈ പുനരുല്പാദനം സാധ്യമാകുകയും ചെയ്യുന്നു. ആമ്പലിന് വേരുകൾ പ്രധാനമായും ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു.

വേദനസംഹാരിയായും അണുബാധ തടയാനുള്ള മരുന്നായും ഇവ ഉപയോഗിക്കുന്നു. ഇതിൻറെ വേരുകളിൽ നിന്നും ഉണ്ടാകുന്ന തൈലം പൊള്ളൽ അകറ്റാൻ ഉത്തമമാണ്. കൂടാതെ പൂക്കൾ, വേര്, വിത്ത് എന്നിവ ആഹാരമായും ഉപയോഗിക്കാം. ഇതിൻറെ ഇലകൾ കൊണ്ടുണ്ടാക്കുന്ന സൂപ്പ് ഏറെ ആരോഗ്യപ്രദമാണ്. തൊലികളഞ്ഞ തണ്ടും പൂവിൻറെ ഇലകളും പച്ചക്ക് കഴിക്കാവുന്നതാണ്. വെള്ള ആമ്പലിന്റെ വേരുകളിൽ നിന്ന് ഉണ്ടാക്കുന്ന ചായ ശ്വാസ കോശ രോഗങ്ങൾ, ചർദ്ദി തുടങ്ങിയവയ്ക്ക് പരിഹാരമാണ്. 

Ambal holds a special place in the poetic conceptions of Malayalees. The poetic world considers Ambal as Chandran's girlfriend. Amber is a small plant with over seventy species. We can see the amber in the waves in many colorful Vedas. The most common are white and pink amber flowers. The amber flowers on the apex of the long stalk are beautiful to look at. Amber flowers mostly in May-September. There are those who cultivate the basis for this. The seeds found in the fruit of the amber are used for the production of new seedlings.

ഔഷധക്കൂട്ടുകളിൽ നീലാമ്പൽ ഉപയോഗിക്കാറുണ്ട് കാരണം നീലാമ്പൽ വിഷാദം അകറ്റുവാനും ഓർമശക്തി വർദ്ധിപ്പിക്കാനും നല്ലതാണ്.

English Summary: Nymphaeaceae Ambal holds a special place in the poetic conceptions of Malayalees
Published on: 08 May 2021, 01:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now