1. Flowers

ഒരുപാടു ഗുണങ്ങളുള്ള ജെറേനിയം കൃഷി ചെയ്ത് വരുമാനമുണ്ടാക്കാം

നല്ല ഭംഗിയുള്ള പൂക്കളുണ്ടാകുന്ന ജെറേനിയം വെറും പൂച്ചെടി മാത്രമല്ല. എണ്ണ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ ചെടിയുടെ പൂക്കൾ അലങ്കാരത്തിനും ഉപയോഗിക്കുന്നു. ഇതിൻറെ ഇലകളിൽ നിന്നും തണ്ടിൽ നിന്നും, പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ, ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങളുള്ളതാണ്. Aromatic ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്.

Meera Sandeep
Geranium Flowers
Geranium Flowers

നല്ല ഭംഗിയുള്ള പൂക്കളുണ്ടാകുന്ന ജെറേനിയം വെറും പൂച്ചെടി മാത്രമല്ല. എണ്ണ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ ചെടിയുടെ പൂക്കൾ അലങ്കാരത്തിനും ഉപയോഗിക്കുന്നു. ഇതിൻറെ ഇലകളിൽ നിന്നും തണ്ടിൽ നിന്നും, പൂക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ,  ആരോഗ്യപരമായി ഒട്ടേറെ ഗുണങ്ങളുള്ളതാണ്. Aromatic ചികിത്സയ്ക്കും ഇത് ഉപയോഗിക്കുന്നുണ്ട്. ജെറേനിയത്തിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണയുടെ വില വളരെ ഉയർന്നതായതുകൊണ്ട് വ്യാവസായിക അടിസ്ഥാനത്തിൽ ഈ ചെടി വളർത്തുന്നത് എന്തുകൊണ്ടും ലാഭകരമാണ്.

Horticulture ആവശ്യങ്ങൾക്കും ഔഷധങ്ങൾ ഉണ്ടാക്കാനുമാണ് പ്രധാനമായും ഈ ചെടി ഉപയോഗിക്കുന്നത്. നിരവധി ഇനങ്ങൾ  ഈ ചെടിയിലുണ്ട്. Geranium cinereum, Clarkei Geranium, Gerenium Himalayans , Geranium maakulattam, Gerenium Pratence എന്നിവ അവയിൽ ചിലതാണ്. Geranium ചെടികളുടെ ഇലകൾക്ക് റോസാപ്പൂക്കളുടെ മണമുള്ളതുകൊണ്ട് റോസ് ജെറേനിയം എന്ന് വിളിക്കുന്നു.

Cosmetics, Perfumes എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചെടിയാണിത്. മുഖകുരുവിനെതിരേയും ചർമ്മരോഗങ്ങൾക്കും ഉള്ള ഫലപ്രദമായ ചികിത്സയിലും ഈ എണ്ണ ഉപയോഗപ്പടുത്തുന്നു. വിഷാദരോഗമകറ്റാനും മുറിവുകൾ ഉണക്കാനുമുള്ള ഗുണങ്ങൾ ഈ എണ്ണയ്ക്കുണ്ടെന്ന് പറയപ്പെടുന്നു. Blood pressure കുറയ്ക്കാനും ഹോർമോണിൻറെ balance നിലനിർത്താനും ഇത് സഹായിക്കുന്നു.

Geranium Flowers
Geranium Flowers

ദീർഘകാലം വിളവ് ലഭിക്കുന്ന ഗുണവും ചെടിക്കുണ്ട്. ഏകദേശം 3 മുതൽ 8 വർഷം വരെ വിളവെടുക്കാം. ഒരു തവണ കൃഷി ചെയ്താൽ വർഷത്തിൽ മൂന്ന് പ്രാവശ്യം വിളവ് ലഭിക്കും. ഉഷ്ണമേഖല കാലാവസ്ഥയിലാണ് Gerenium  നന്നായി വളരുന്നത്. നല്ല നീർവാഴ്ചയും ജൈവവളങ്ങളുള്ളതുമായ മണ്ണിൽ Gerenium നന്നായി തഴച്ചുവളരും. മണ്ണിൻറെ PH 5.5 നും 7 നും ഇടയിലായിരിക്കണം.

തണ്ടുകൾ മുറിച്ചിട്ടാണ് Gerenium  വളർത്തുന്നത്. 20 cm നീളത്തിലുള്ള 8 നോഡുകളുള്ള തണ്ടുകളാണ് നടാൻ നല്ലത്. ആദ്യത്തെ മൂന്നോ നാലോ ഇലകൾ ഒഴികെ ബാക്കിയെല്ലാം മുറിച്ചു മാറ്റി 0.1% വീര്യമുള്ള ബെൻലെറ്റ് ലായനിയിൽ 30 sec മുക്കിവെക്കണം. ഈ തണ്ടുകൾ നഴ്സറിയിൽ മണ്ണിട്ട് ഉയർത്തിയ തടങ്ങളിൽ അഞ്ചോ ആറോ cm അകാലത്തിൽ നടണം. ഈ തണ്ടുകൾ ദിവസത്തിൽ രണ്ടു പ്രാവശ്യം നനയ്ക്കണം. രണ്ടു മാസം കഴിഞ്ഞാൽ പറിച്ചു മാറ്റി നടാവുന്നതാണ്. വേര് വന്ന തണ്ടുകൾ 0.1% ബെൻലെറ്റ് ലായനിയിൽ മുക്കിയശേഷം പെട്ടെന്ന് തന്നെ 60 cm നീളവും 60 cm വീതിയുമുള്ള സ്ഥലത്തേക്ക് മാറ്റിനടാം. മൺസൂൺ മഴയുടെ ആദ്യത്തെ വരവിന് ശേഷം ചെടികൾ മാറ്റിനടാം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുളള ഫലം -ഗാക് ഫ്രൂട്ട് കേരളത്തിലും

English Summary: Cultivate Geranium Flowers and earn good profit

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds