കൊറോണ വൈറസ് പാൻഡെമിക് മൂലം ഇന്ത്യയിൽ നിരവധി പേർക്ക് ജോലി നഷ്‌ടപ്പെട്ടു. എന്നു മാത്രമല്ല, പല കമ്പനികൾക്കും ബിസിനസുകൾക്കും വലിയ നഷ്ടമനു സൃഷ്ടിച്ചത്. അത്തരം സാഹചര്യങ്ങളിൽ ആളുകൾ പുതിയ ബിസിനസ്സ് ആശയങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഈ ലേഖനത്തിൽ, വളരെ എളുപ്പമുള്ള ഒരു ബിസിനസ്സിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.
പൂക്കൾക്ക് എല്ലായ്പ്പോഴും ആവശ്യക്കാരുണ്ട്. അതിനാൽ, പൂക്കളുടെ കൃഷി ചെയ്യുന്നവർക്ക് തീർച്ചയായും നല്ല വരുമാനം നേടാനാകും.
സ്വന്തമായി ഫ്ലവർ ബിസിനസ്സ് എങ്ങനെ ആരംഭിക്കാം?
രജനിഗന്ധ (ട്യൂബറോസ്) പുഷ്പകൃഷിയിലൂടെ നിങ്ങൾക്ക് മികച്ച ലാഭം നേടാൻ കഴിയും. ഇവ മനോഹരമായ വെളുത്ത നിറമുള്ള സുഗന്ധമുള്ള പൂക്കളാണ്, ഈ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം. ട്യൂബറോസ് രാത്രി പൂക്കുന്ന സസ്യമാണ്.
ഒരു ഏക്കർ സ്ഥലത്ത് നിങ്ങൾ ട്യൂബറോസ് പൂക്കൾ നട്ടുവളർത്തുകയാണെങ്കിൽ, ഏകദേശം 1 ലക്ഷം tuber rose sticks ലഭിക്കും. അടുത്തുള്ള പുഷ്പ മാർക്കറ്റുകളിൽ ഈ പൂക്കൾ വിൽക്കാൻ കഴിയും. അല്ലെങ്കിൽ വിവാഹ ചടങ്ങുകൾക്കോ, ക്ഷേത്രങ്ങളിലോ, പൂക്കടകളിലോ വിൽക്കാൻ കഴിയും.
ട്യൂബറോസ് പുഷ്പത്തിന്റെ ആവശ്യകതയേയും വിതരണത്തേയും ആസ്‌പദമാക്കി ഒരു പൂവിന് 2 രൂപ മുതൽ 6 രൂപ വരെ ലഭ്യമാക്കാം. ഈ രീതിയിൽ ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്യുകയാണെങ്കിൽ 2 മുതൽ 6 ലക്ഷം രൂപ വരെ സമ്പാദിക്കാം.
രജനിഗന്ധ പൂക്കൾ എങ്ങനെ വളർത്താം?
-
ട്യൂബറോസ് പൂക്കൾ വളർത്താൻ, വെള്ളം ഒഴിഞ്ഞു പോകുന്ന സ്ഥലം വേണം തിരഞ്ഞെടുക്കാൻ. ചാണകം അല്ലെങ്കിൽ ഏതെങ്കിലും ജൈവ വളം പ്രയോഗിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുക.
-
വെള്ളക്കെട്ടുള്ള മണ്ണിൽ ട്യൂബറോസ് തഴച്ചുവളരാത്തതിനാൽ മണ്ണ് നന്നായി വറ്റുന്നുവെന്ന് ഉറപ്പാക്കുക.
-
സൂര്യപ്രകാശം നല്ലപോലെ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. നല്ല ചൂടുള്ള പ്രദേശങ്ങളാണെങ്കിൽ ഇളം തണലും മികച്ചതാണ്.
-
കിഴങ്ങോ (bulbs), വിത്തോ, ഉപയോഗിച്ച് ട്യൂബറോസ് നടാം. വാണിജ്യ പ്രചാരണത്തിനുള്ള ഏറ്റവും സാധാരണമായ രീതി കിഴങ്ങുകളിലൂടെയാണ്. മികച്ച വിളവിനും ഗുണനിലവാരത്തിനും മികച്ച നിലവാരമുള്ള ട്യൂബറോസ് ബൾബുകൾ തിരഞ്ഞെടുക്കുക.
-
മണ്ണിന്റെയും കാലാവസ്ഥയുടെയും അടിസ്ഥാനത്തിൽ ബൾബുകൾ തമ്മിലുള്ള അകലം വ്യത്യാസപ്പെടുന്നു. പൊതുവേ, 20 × 20 സെന്റിമീറ്റർ അകലം അനുയോജ്യമാണ്.
-
നടീലിനു ശേഷം ബൾബുകൾക്ക് ചുറ്റുമുള്ള മണ്ണ് ഉറപ്പിക്കാൻ ശരിയായ ജലസേചനം ആവശ്യമാണ്. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ വേരും മികച്ച വളർച്ചയും ഉണ്ടാകും. ട്യൂബറോസിന് പതിവായുള്ള നനയും അതായത് ആഴ്ചയിൽ ഒരിക്കൽ ആഴത്തിലുള്ള നനവ്, വളം പ്രയോഗവും നിർബന്ധമാണ്.
-
നടീലിനുശേഷം ഏകദേശം 90 മുതൽ 120 ദിവസത്തിനുള്ളിൽ ട്യൂബറോസ് ചെടി പൂത്തു തുടങ്ങും. പൂച്ചെണ്ട് അലങ്കരിക്കലിനും വിൽപ്പന ആവശ്യത്തിനുമായി നിങ്ങൾക്ക് കാണ്ഡം മുറിക്കാം. പുതിയ പുഷ്പ തണ്ടുകൾ ഉണ്ടാകാൻ ഇത് സഹായകമാകും.
-
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ട്യൂബറോസ് കൃഷി ചെയ്യാം. ഇത് വളർത്തിയാലുള്ള ഏറ്റവും മികച്ച നേട്ടം അവ നട്ടുപിടിപ്പിച്ചുകഴിഞ്ഞാൽ ഏകദേശം 3 വർഷം വരെ പൂവിടും. അതിനാൽ എല്ലാ വർഷവും വിതയ്ക്കേണ്ട ആവശ്യമില്ല. പക്ഷെ പൂക്കൾ അപ്പോഴപ്പോൾ പറിച്ചു മാറ്റേണ്ടതുണ്ട്.
-
ട്യൂബറോസിനെ കീടങ്ങളോ രോഗങ്ങളോ വലുതായി ബാധിക്കുന്നില്ല. ഈ പുഷ്പത്തിന്റെ ആവശ്യം വർഷം മുഴുവനുമാണ്.
-
ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ട്യൂബ് റോസ് കൂടുതലായി വളരുന്നത്.