Updated on: 17 May, 2021 5:21 PM IST
കൊങ്ങിണിപ്പൂക്കൾ

നമ്മുടെ വേലി പടർപ്പുകളിൽ കാണുന്ന മനോഹരമായ പുഷ്പങ്ങളാണ് അരി പൂക്കൾ അഥവാ കൊങ്ങിണിപ്പൂക്കൾ. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് ഇതിൻറെ ഔഷധഗുണങ്ങളെക്കുറിച്ച്. ഇതിൻറെ വേര് ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റുവാൻ ഉത്തമമാണ്. നമ്മുടെ സന്ധികളിൽ ഇതിൻറെ ഇല അരച്ച് പുരട്ടിയാൽ വേദന ശമിക്കുന്നതാണ്. 

അരിപ്പൂവിന്റെ ഇല ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചാൽ സാധാരണ ഇടവിട്ട് കാണപ്പെടുന്ന പനി, ചുമ, ജലദോഷം, തലവേദന തുടങ്ങിയ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും മാറുന്നു. ആയുർവേദങ്ങളിലും നാട്ടുവൈദ്യത്തിലും അരിപ്പൂ ധാരാളമായി ഉപയോഗിക്കാറുണ്ട്.

ഇതിൻറെ ഉപയോഗം ത്വക്ക് രോഗങ്ങൾക്ക് പ്രതിവിധിയാണ്. സ്ത്രീകളിൽ കാണുന്ന ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പൂവിൻറെ വേര് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മതി.

പൂവിൻറെ ഇല അരച്ച് ആട്ടിൻ പാലിൽ ചേർത്ത് കഴിക്കുന്നത് കുട്ടികളുടെ ദഹനക്കുറവ്, വിര സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റുവാൻ നല്ലതാണ്. ഭാരതത്തിൽ മിക്കയിടങ്ങളിലും ഈ പൂക്കൾ കാണപ്പെടുന്നു. ഏകദേശം 150 ഓളം വർഗ്ഗങ്ങൾ ഈ സസ്യത്തിന് ഉണ്ട്. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. 

വെളുപ്പ്, മഞ്ഞ, നീല, ചുവപ്പ്, പിങ്ക് തുടങ്ങിയ ധാരാളം നിറ വൈവിധ്യങ്ങൾ ഈ സസ്യത്തിന് ഉണ്ട്. നാട്ടിൻപുറങ്ങളിൽ കർഷകർ ഇത് പച്ചില വളമായി ഉപയോഗിക്കുന്നു. തണുപ്പ് കൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു. വേർബനേസി കുടുംബത്തിൽപ്പെട്ട ഇവയുടെ പുഷ്പങ്ങളിൽ ധാരാളം തേൻ ഉള്ളതുകൊണ്ട് ചിത്രശലഭങ്ങൾ, തേനീച്ച തുടങ്ങിയ ഷഡ്പദങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നു. 

Rice flowers or conifers are beautiful flowers found in our fences. But what many people do not know is about its medicinal properties. It is recommended to drink boiled water mixed with its roots to get rid of all digestive problems. Its leaves can be rubbed on our joints to relieve pain. Drinking boiled water mixed with sesame leaves cures all the common ailments like fever, cough, cold and headache. Rice is widely used in Ayurveda and folk medicine.

ഇംഗ്ലീഷിൽ കോമൺ ലന്താന എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം lantana camera എന്നാണ്. ഏതു മണ്ണിലും തഴച്ചുവളരുന്ന അരി പൂക്കൾ വരൾച്ചയെ പ്രതിരോധിക്കുന്നു. എല്ലാകാലത്തും പൂക്കൾ ഉള്ളതിനാൽ ഉദ്യാന സസ്യമായി പലരും ഇത് വളർത്താറുണ്ട്. ഇതിൻറെ ഇലകൾ ജൈവകീടനാശിനി ആക്കാൻ ഉത്തമമാണ്. വിത്തുകളിലൂടെയും കൊമ്പു മുറിച്ചുനട്ടും പുനരുൽപാദന സാധ്യമാക്കാം വേനൽക്കാലമാണ് നടീലിന് ഉത്തമം.

English Summary: Rice flowers or conifers are beautiful flowers found in our fences. But what many people do not know is about its medicinal properties
Published on: 17 May 2021, 05:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now