മിക്ക വീടുകളിലും കണ്ടുവരുന്ന പുഷ്പസസ്യമാണ് വാടാർമല്ലി. വാടാമല്ലി, രക്തമല്ലിക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.ബ്രസീൽ, പനാമ,ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന്റെ സ്വദേശം.
സാധാരണയിനം വാടാർമല്ലി പൂവിന് ഭംഗിയേറിയ വൈലറ്റ്/പർപ്പിൾ നിറമായിരിയക്കും.ചുവപ്പ്, വെള്ള,പിങ്ക് എന്നീ നിറങ്ങളും അപൂർവ്വമാണ്.കണ്ടുവരുന്നു.
വാർഷികസസ്യമായ(annual plant) വാടാർമല്ലി പരമാവധി 24 ഇഞ്ച് ഉയരം വരെ വളരും. ഓണപ്പൂക്കളത്തിലെ പ്രധാന പൂവാണിത്. തോവാളയിലും മറ്റും ഇത് വ്യാവസായി കാടിസ്ഥാനത്തിൽ കൃഷിചെയ്തുവരുന്നു.
ഗോംഫ്രീന ഗ്ലോബോസ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന നമ്മുടെ സ്വന്തം വാടാർ മല്ലി എന്നും വാടാർ മുല്ല എന്നും അറിയപ്പെടുന്ന ഈ ചെടി വെറും അലങ്കാര ചെടി മാത്രമല്ല. ഇംഗ്ലീഷിൽ ഇതിനെ ബാച്ചിലേഴ്സ് ബട്ടൺ എന്നും തമിഴിൽ വാടമള്ളി എന്നും പറയപ്പെടുന്ന ഇത് ചീര കുടുംബത്തിലെ ഒരംഗമാണ്.
ഒരു അലങ്കാര ചെടിയായി മാത്രം കണ്ട് വരുന്ന ഈ ചെടിയുടെ തളിരിലയും പൂവും ഭക്ഷ്യയോഗ്യമാണ്. ഓണക്കാലത്ത് മാത്രം ഇതിനെ നാം പൂക്കള അലങ്കാരത്തിന് ഉപയോഗിക്കാറുണ്ട്.
ആന്റിബാക്ടീരിയൽ , ആന്റിഫംഗൽ ഗുണങ്ങൾ ഉള്ള ഇവ മികച്ച ആന്റി ഓക്സിഡന്റ് ഗുണഫലങ്ങളാലും സമ്പുഷ്ടമാണ്. പ്രമേഹത്തെ ചെറുക്കുന്നതോടൊപ്പം ഉയർന്ന രക്ത സമർദ്ദത്തെ നിയന്ത്രിക്കാനും ഇതിന് ശേഷിയുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൈതച്ചക്ക വലിയ പരിചരണം കൂടാതെ വീടുകളിലും കൃഷി ചെയ്യാം.