വിത്തു വഴിയും, തണ്ട് മുറിച്ചു നട്ടുമാണ് കനകാംബരത്തിന്റെ പ്രജനനം സാധ്യമാകുന്നത്. മുളപ്പിച്ച തൈകൾക്ക് 4 മുതൽ 5 ജോഡി ഇലകൾ ആകുമ്പോൾ ഇവ പറിച്ചു നടാവുന്നതാണ്. അത്യുൽപാദനശേഷിയുള്ള ഇനമാണ് എങ്കിൽ തണ്ടുകൾ ആണ് ഉപയോഗിക്കുന്നത്. പ്രധാന കൃഷിയിടം മൂന്നോ നാലോ പ്രാവശ്യം കിളച്ച് പാകപ്പെടുത്തണം. സെൻറ് ഒന്നിന് 100 കിലോ ജൈവവളം ചേർത്ത് കൊടുക്കുന്നത് കൂടുതൽ നല്ലതാണ്. 60 സെൻറീമീറ്റർ അകലത്തിൽ വരമ്പുകൾ ഉണ്ടാക്കി അതിൽ തൈകൾ 30 സെൻറീമീറ്റർ അകലത്തിൽ നടണം. നടീൽ സമയത്ത് അടിവളം ചേർത്തു കൊടുത്തിരിക്കണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കാം
പൂന്തോട്ടം ഭംഗിയാക്കാൻ ഇരട്ട പൂക്കളുണ്ടാകുന്ന ട്യൂബ്റോസ് ഇനങ്ങൾ തെരഞ്ഞെടുക്കാം
വളപ്രയോഗ രീതികൾ
ഒരു സെൻറ് സ്ഥലത്ത് 638 ഗ്രാം യൂറിയ, 1332 റോക്ക് ഫോസ്ഫേറ്റ്, 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നതോതിൽ വളങ്ങൾ വേണ്ടിവരും. വളപ്രയോഗത്തിൻറെ ആദ്യഘട്ടം നടീൽ സമയത്ത് നടത്തണം. ഈ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 289 ഗ്രാം 1332 ഗ്രാം 400 ഗ്രാം ഒരു സെൻറ് എന്ന അളവിൽ നൽകാം. രണ്ടാമത്തെ വളപ്രയോഗം മൂന്നുമാസത്തിനുശേഷം നടത്തിയാൽ മതി. ഈ സമയത്ത് യൂറിയ 289 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കണം. മൂന്നാംഘട്ട വളപ്രയോഗം നട്ട് 8 മുതൽ 9 മാസത്തിനുശേഷം നടത്താം. ഈ സമയത്ത് ഒരു സെറ്റിന് 289 ഗ്രാം യൂറിയ ചേർക്കണം.
വിളവെടുപ്പ്
നട്ട് രണ്ടു മുതൽ മൂന്നു മാസങ്ങൾക്കകം കനകാംബരം വിളവെടുക്കാവുന്നതാണ്. മഴക്കാലം ഒഴിച്ച് വർഷം മുഴുവൻ കനകാമ്പരത്തിൽ നിന്ന് നല്ല രീതിയിൽ വിളവ് ലഭ്യമാക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ പൂക്കൾ വിളവെടുക്കാം. പൂർണ്ണമായും വിരിഞ്ഞപൂക്കൾ രണ്ടോ മൂന്നോ ദിവസത്തേക്ക് ചെടിയിൽ തന്നെ വിടർന്നു നിൽക്കും. വിപണനത്തിന് എത്തിക്കുമ്പോൾ പൂക്കൾ ചാക്കുകളിലോ നനഞ്ഞു തുണിയിലോ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.