1. Flowers

അകത്തളത്തിൽ ആരാമം ഒരുക്കുന്ന അഗ്ലോനിമ

അകത്തളത്തിൽ മനോഹരമായി വയ്ക്കാവുന്ന ഇനമാണ് അഗ്ലോനിമ

Priyanka Menon
അഗ്ലോനിമ
അഗ്ലോനിമ

വീടിനു പുറത്തെ ഉദ്യാനം മാത്രമല്ല, വീടിനുള്ളിലും ചെറിയ രീതിയിൽ അലങ്കാരസസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നവരാണ് നമുക്ക് ചുറ്റിലും. അതിൽ പ്രധാനമാണ് ഇലച്ചെടികൾ. അത്തരത്തിൽ അകത്തളത്തിൽ മനോഹരമായി വയ്ക്കാവുന്ന ഇനമാണ് അഗ്ലോനിമ. ഇവ വിവിധ നിറങ്ങളിലും വിവിധ വലുപ്പങ്ങളിലും വിപണിയിൽ ലഭ്യമാണ്.

കൃത്രിമ പരാഗണം വഴിയാണ് ഇവയുടെ ഉൽപാദനം. റെഡ് കൊച്ചിൻ, സയാം വയലറ്റ്, തായി ബ്യൂട്ടി, റെഡ് പീകോക്ക് തുടങ്ങിയവയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത്.

പരിപാലനം അറിയേണ്ട കാര്യങ്ങൾ

പൂർണ്ണവളർച്ചയെത്തിയ മാതൃസസ്യത്തിൽ ഉല്പാദിപ്പിക്കുന്ന തൈകളാണ് നടീൽ വസ്തുവായി തെരഞ്ഞെടുക്കുന്നത്.

We are surrounded not only by the garden outside the house, but also by the small ornamental plants inside the house. The most important of these are the foliage. Aglonima is one such item that can be beautifully placed indoors.

ചെടി പൂവിട്ട് കഴിയുമ്പോഴേക്കും ഏകദേശം മൂന്ന് തൈകൾ മാതൃസസ്യത്തിൽ ചുവട്ടിൽ വളർന്നിരിക്കും. ഇവ വേര് സഹിതം വേർപെടുത്തി ചെടിയുടെ തലപ്പ് മുറിച്ചെടുത്തു നടാവുന്നതാണ്. തലക്കു ഭാഗത്ത് 4 ഇലകൾ നിർത്തണം. തലപ്പ് നീക്കിയ ചെടിയുടെ ചുവട്ടിൽ ഉള്ള ഇല മുട്ടിൽ നിന്ന് പുതിയ തലപ്പുകൾ വളർന്നുവരും. മുറിച്ചെടുത്ത ഭാഗത്ത് വിപണിയിൽ ലഭ്യമാകുന്ന ഏതെങ്കിലും കുമിൾനാശിനി പുരട്ടി കൊടുക്കുന്നത് നല്ലതാണ്. കുതിർത്ത ആറ്റുമണൽ, ചകിരിച്ചോറും ചട്ടിയിൽ കലർത്തി തണ്ട് നട്ടു പിടിപ്പിക്കാം. നട്ടതിനുശേഷം തണലുള്ള ഭാഗത്ത് ചട്ടി വയ്ക്കുക. മൂന്ന് ദിവസത്തേക്ക് പിന്നീട് നനക്കരുത് എന്നാൽ ഈർപ്പം നിലനിർത്താൻ ചെടിയിൽ വെള്ളം വീഴാതെ ചെറിയ രീതിയിൽ നനച്ചു നൽകാം. വേരുപ്പിടിക്കാൻ ഒരു മാസം എടുക്കും. പുതിയ ഇലകളും നാമ്പുകളും വന്നാൽ മറ്റൊരു ചട്ടിയിലേക്ക് മാറ്റി നടാവുന്നതാണ്. ചട്ടിയിൽ നിന്ന് വെള്ളം വാർന്നു പോകുന്ന സംവിധാനം എപ്പോഴും ഉറപ്പുവരുത്തണം. 10 ഇഞ്ച് വലിപ്പമുള്ള ചട്ടി ആണ് നല്ലത്. കിഴക്ക് നിന്ന് ചാഞ്ഞ് സൂര്യപ്രകാശം ലഭിക്കുന്ന വീടിൻറെ വരാന്ത ആണ് ഇവ പരിപാലിക്കുവാൻ കൂടുതൽ നല്ലത്.വേനൽക്കാലത്ത് മൂന്നുപ്രാവശ്യം നനയ്ക്കുക മഴക്കാലത്ത് ആഴ്ചയിലൊരിക്കൽ. കൂടുതൽ വളർച്ചയ്ക്ക് കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും പുളിപ്പിച്ച് എടുത്തതിന്റെ തെളി ഒഴിച്ചു കൊടുക്കാം. രണ്ടാഴ്ചയിലൊരിക്കൽ ഈ പ്രയോഗം നടത്താവുന്നതാണ്.

മഴക്കാലത്ത് ജൈവവളപ്രയോഗം പൂർണമായും ഒഴിവാക്കുക. മഴക്കാലത്ത് കണ്ടുവരുന്ന എല്ലാവിധ രോഗങ്ങളെയും പ്രതിരോധിക്കുവാൻ ബാവിസ്റ്റിൻ രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ആക്കി ചെടികളിൽ തളിച്ച് കൊടുക്കാം.

English Summary: Aglonima that prepares the interior comfortably

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds